ETV Bharat / bharat

ഉൾഫ (ഐ) ചെയർമാൻ മുകുൾ ഹസാരികയുടെ കൈമാറ്റം ; നടപടികള്‍ ഊര്‍ജിതമാക്കി ഇന്ത്യ - മുകുൾ ഹസാരികയുടെ കൈമാറ്റം

താന്‍ അവിജിത് അസം അല്ലെന്ന് ഇന്ത്യന്‍ വംശജന്‍ കൂടിയായ മുകുള്‍ ഹസാരിക ലണ്ടന്‍ കോടതിയെ അറിയിച്ചു. ഇക്കാര്യം കാണിച്ച് അദ്ദേഹം ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായി

Ulfa I chairman Mukul Hazarika  London court to decide on Ulfa I chairman Mukul Hazarika  ഉൾഫ ഐ ചെയർമാൻ മുകുൾ ഹസാരിക  മുകുൾ ഹസാരികയുടെ കൈമാറ്റം  നടപടികള്‍ ഊര്‍ജിതമാക്കി ഇന്ത്യ
ഉൾഫ (ഐ) ചെയർമാൻ മുകുൾ ഹസാരികയുടെ കൈമാറ്റം; നടപടികള്‍ ഊര്‍ജിതമാക്കി ഇന്ത്യ
author img

By

Published : May 17, 2022, 10:42 PM IST

ന്യൂഡല്‍ഹി : യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം (സ്വതന്ത്രം) ഉള്‍ഫ (ഐ) ചെയര്‍മാന്‍ ഡോ. അവിജിത് അസം എന്ന ഡോ. മുകുൾ ഹസാരികയെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ഉര്‍ജിതമാക്കി ഇന്ത്യ. എന്നാല്‍ താന്‍ അവിജിത് അസം അല്ലെന്ന് ഇന്ത്യന്‍ വംശജന്‍ കൂടിയായ മുകുള്‍ ഹസാരിക ലണ്ടന്‍ കോടതിയെ അറിയിച്ചു.

ഇക്കാര്യം കാണിച്ച് അദ്ദേഹം ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായി. ലണ്ടനിലെ ഡോക്ടറാണ് ഉൾഫ വിഭാഗത്തിന്റെ ചെയർമാൻ ഡോ. അവിജിത് അസം എന്നാണ് ഇന്ത്യയുടെ വാദം. അതേസമയം നിരോധിത സംഘടനയായ ഉൾഫ (ഐ) ചെയർമാനും അതിന്റെ കമാൻഡർ-ഇൻ-ചീഫുമായ പരേഷ് ബറുവ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയുടെ വാദങ്ങള്‍ തള്ളിയിരുന്നു. ഡോ. അവിജിത് അസം എന്ന പേരിൽ ആരുമില്ലെന്നും ഇത് ഒരു സാങ്കല്‍പ്പിക കഥ മാത്രമാണെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ വാദം.

കുടുംബത്തോടൊപ്പം 2004 മുതൽ ഈസ്റ്റ് ലണ്ടനിലെ എൽട്ടണിൽ താമസിക്കുന്ന ഹസാരികക്ക് ബ്രിട്ടീഷ് പാസ്പോര്‍ട്ടുണ്ട്. ഗുവാഹത്തി മെഡിക്കൽ കോളജിൽ നിന്നാണ് ഇദ്ദേഹം മെഡിക്കല്‍ ബിരുദം നേടിയതെന്നും ഹസാരികയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തന്റെ കക്ഷിക്ക് മെഡിക്കൽ പ്രാക്ടീസ് ഒഴികെ ചില മാനുഷിക വിഷയങ്ങളില്‍ താത്പര്യം ഉണ്ടായിരുന്നെന്നും ഇതിനെയാണ് വളച്ചൊടിക്കുന്നതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

Also Read: ഉള്‍ഫ - ഐ വിട്ട് സംഘടന നേതാവ് ജിബാൻ മൊറാൻ

അതേസമയം ഹസാരിക 2016 മുതൽ 2019 വരെ മ്യാൻമറിലെ ഉൾഫ (ഐ) ക്യാമ്പുകളിൽ സമയം ചെലവഴിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ സർക്കാരിനെ പ്രതിനിധീകരിക്കുന്ന അഭിഭാഷകൻ അവകാശപ്പെട്ടു. ഡോ. മുകുൾ ഹസാരികയുടെ മറ്റൊരു പേരാണ് ഡോ. അവിജിത് അസം. ഇദ്ദേഹം ചെറുപ്പക്കാരെ സംഘടനയില്‍ ചേര്‍ക്കാനും സര്‍ക്കാറിനെതിരെ യുദ്ധം ചെയ്യാനും പ്രേരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വർഷം ലണ്ടനിലെ എക്സ്‌ട്രഡിഷൻ യൂണിറ്റ് ഡോ ഹസാരികയെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. 2017 മുതൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഉൾഫ (ഐ) ചെയർമാൻ ഡോ. അവിജിത് അസമിന്റെ കേസ് അന്വേഷിച്ചുവരികയാണ്. എൻഐഎ സംഘം ഡോ. ​​മുകുൾ ഹസാരികയുടെ കഷോരി ഗാവ് ഗ്രാമത്തിലെ തറവാട്ടുവീടില്‍ പരിശോധന നടത്തിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.