ETV Bharat / bharat

പാർലമെന്‍റില്‍ അണയാത്ത പ്രതിഷേധം, ലോക്‌സഭ നിർത്തിവെച്ചു; ഏപ്രിൽ 3 ന് വീണ്ടും ചേരും

അദാനി - ഹിൻഡൻബർഗ് വിഷയത്തിൽ സംയുക്ത പാർലമെന്‍ററി സമിതിയുടെ അന്വേഷണം ആവശ്യപ്പെട്ടാണ് പ്രതിപക്ഷ വിഭാഗം എംപിമാർ സഭയ്ക്കുള്ളിൽ കറുത്ത വസ്ത്രമണിഞ്ഞ് പ്രതിഷേധം നടത്തിയത്.

Lok Sabha was adjourned  ലോക്‌സഭ നിർത്തിവച്ചു  national news  അദാനി ഹിൻഡൻബർഗ്  മല്ലികാർജുൻ ഖാർഗെ  opposition parties  തൃണമൂൽ കോൺഗ്രസ്  TMC
പാർലമെന്‍റില്‍ പ്രതിഷേധ മുദ്രാവാക്യവുമായി പ്രതിപക്ഷം
author img

By

Published : Mar 29, 2023, 2:56 PM IST

ന്യൂ ഡൽഹി: പാർലമെന്‍റ് ബജറ്റ് സമ്മേളനത്തിൽ സഭ നടപടികൾ തടസപ്പെടുത്തുന്ന രീതിയിൽ അരങ്ങേറിയ പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്‌സഭ പിരിഞ്ഞു. ഏപ്രിൽ 3 ന് രാവിലെ 11 മണിക്ക് സഭ വീണ്ടും ചേരും. അദാനി - ഹിൻഡൻബർഗ് വിഷയത്തിൽ സംയുക്ത പാർലമെന്‍ററി സമിതിയുടെ അന്വേഷണം ആവശ്യപ്പെട്ടാണ് പ്രതിപക്ഷ വിഭാഗം എംപിമാർ സഭയ്ക്കുള്ളിൽ മുദ്രാവാക്യം വിളിച്ചത്.

രാവിലെ 11 മണിക്ക് ആരംഭിച്ച ലോക്‌സഭ 12 മണിക്ക് വീണ്ടും യോഗം ചേരുന്നതിനായി നേരത്തെ പിരിഞ്ഞിരുന്നു. തുടർന്ന നടപടികൾ ആരംഭിച്ചെങ്കിലും അരമണിക്കൂറിനുശേഷം സഭ വീണ്ടും പിരിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വീണ്ടും യോഗം ചേരുന്നതിനായി രാജ്യസഭ പിരിഞ്ഞത്.

ഇന്ന് രാവിലെ രാജ്യസഭ ചേംബറിൽ പ്രതിപക്ഷ എംപിമാരുടെ യോഗം ചേർന്നിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ കീഴിൽ നയരൂപീകരണത്തിനായാണ് യോഗം ചേർന്നത്. ഡിഎംകെ, സമാജ്‌വാദി പാർട്ടി, ജെഡിയു, ഭാരത് രാഷ്‌ട്ര സമിതി, സിപിഎം, ആർജെഡി, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി, സിപിഐ, ഐയുഎംഎൽ, എംഡിഎംകെ, കേരള കോൺഗ്രസ്, ടിഎംസി, ആർഎസ്‌പി, എഎപി, ജെ-കെ എൻസി ശിവസേന (ഉദ്ധവ് വിഭാഗം) തുടങ്ങിയ പ്രതിപക്ഷ പാർട്ടികളാണ് യോഗത്തിൽ പങ്കെടുത്തത്.

രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തതിന് പിന്നാലെ നടന്ന യോഗത്തിൽ തൃണമൂൽ കോൺഗ്രസ് എംപിമാരും പങ്കെടുത്തു. ബിജെപി വിമർശകരായ തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി രാഹുൽ ഗാന്ധിയെ പിന്തുണച്ചു.' പ്രധാനമന്ത്രി മോദിയുടെ പുതിയ ഇന്ത്യയിൽ, പ്രതിപക്ഷ നേതാക്കൾ ബിജെപിയുടെ പ്രധാന ലക്ഷ്യമായി മാറിയിരിക്കുന്നു!. ക്രിമിനൽ പശ്ചാത്തലമുള്ള ബിജെപി നേതാക്കളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമ്പോൾ, പ്രതിപക്ഷ നേതാക്കൾ അവരുടെ പ്രസംഗത്തിന് അയോഗ്യരാക്കപ്പെടുന്നു. ഇന്ന്, നമ്മുടെ ഭരണഘടനാപരമായ ജനാധിപത്യത്തിന്‍റെ ഒരു പുതിയ അധഃപതനത്തിന് നാം സാക്ഷ്യം വഹിച്ചു' - മമത ബാനർജി നേരത്തെ വ്യക്‌തമാക്കിയിരുന്നു.

പ്രതിപക്ഷ പാർട്ടികളുടെ യോഗത്തില്‍ പങ്കെടുക്കാനുള്ള തൃണമൂൽ കോൺഗ്രസ് നീക്കത്തെ സ്വാഗതം ചെയ്‌ത കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ജനാധിപത്യം സംരക്ഷിക്കാൻ ആരെങ്കിലും മുന്നോട്ട് വന്നാൽ സ്വാഗതം ചെയ്യുമെന്നും പറഞ്ഞു. 'ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനും ജനങ്ങളെ സംരക്ഷിക്കാനും മുന്നിട്ടിറങ്ങുന്ന എല്ലാവരെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഞങ്ങളെ പിന്തുണയ്ക്കുന്ന ആളുകൾക്ക് ഞങ്ങൾ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു' - ഖാർഗെ പറഞ്ഞു.

അതിനിടെ, അദാനി വിഷയത്തിലും രാഹുൽ ഗാന്ധിയുടെ അയോഗ്യതയിലും കേന്ദ്രസർക്കാരിനെതിരെ കറുത്ത വസ്‌ത്രം ധരിച്ച് പ്രതിപക്ഷ എംപിമാർ പ്രതിഷേധിച്ചു. വിലക്കയറ്റം, അവശ്യവസ്‌തുക്കളുടെ ജിഎസ്‌ടി വർധന, തൊഴിലില്ലായ്‌മ എന്നിവയ്‌ക്കെതിരെ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് എംപിമാർ കറുത്ത വസ്ത്രം ധരിച്ച് കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം നടത്തിയിരുന്നു. പ്രക്ഷോഭത്തിന്റെ ഭാഗമായി അവർ രാഷ്‌ട്രപതി ഭവനിലേക്ക് മാർച്ച് നടത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.