ETV Bharat / bharat

ഉടച്ചുവാർത്ത ക്രിമിനൽ ബില്ലുകൾ ലോക്‌സഭ കടന്നു; ജനങ്ങളെ കൊളോണിയൽ ചിന്താഗതിയിൽ നിന്ന് മോചിപ്പിക്കുമെന്ന് അമിത് ഷാ - Bharatiya Sakshya

Criminal Law Bills : കൊളോണിയൽ കാലത്തെ ക്രിമിനൽ നിയമങ്ങൾക്കു പകരമുള്ള മൂന്ന് ബില്ലുകളാണ് ലോക്‌സഭ ശബ്‌ദവോട്ടോടെ പാസാക്കിയത്. നിലവിലെ ക്രിമിനൽ നിയമങ്ങൾ കൊളോണിയൽ ചിന്താഗതിയെ പ്രതിഫലിപ്പിക്കുന്നത്, അവ ശിക്ഷിക്കാനുള്ളതാണ്, നീതി നൽകാനുള്ളതല്ലെന്നും ബില്‍ പാസാക്കവേ അമിത് ഷാ.

CRIMINALBILL  Lok Sabha Passes Three Criminal Law Bills  ബില്ലുകൾ ലോക്‌സഭ കടന്നു  ഭാരതീയ ന്യായ സംഹിത  Bharatiya Nyaya Sanhita  Bharatiya Nagarik Suraksha Sanhita  ഭാരതീയ നാഗരിക സുരക്ഷാ സംഹിത  ഭാരതീയ സാക്ഷ്യ  Bharatiya Sakshya  Amit Shah Loksabha
Lok Sabha Passes Three Criminal Law Bills
author img

By ETV Bharat Kerala Team

Published : Dec 20, 2023, 7:11 PM IST

ന്യൂഡൽഹി: രാജ്യത്തെ ക്രിമിനല്‍ നിയമങ്ങൾ പൊളിച്ചെഴുതുന്ന സുപ്രധാന ബില്ലുകള്‍ ലോക്‌സഭയില്‍ പാസാക്കി കേന്ദ്ര സര്‍ക്കാര്‍ (Lok Sabha Passes Three Criminal Law Bills). കൊളോണിയൽ കാലത്തെ ക്രിമിനൽ നിയമങ്ങൾക്കു പകരമുള്ള മൂന്ന് ബില്ലുകളാണ് ലോക്‌സഭ ഇന്ന് ശബ്‌ദവോട്ടോടെ പാസാക്കിയത്. ഭാരതീയ ന്യായ സംഹിത (Bharatiya Nyaya Sanhita), ഭാരതീയ നാഗരിക സുരക്ഷാ സംഹിത (Bharatiya Nagarik Suraksha Sanhita), ഭാരതീയ സാക്ഷ്യ (Bharatiya Sakshya) എന്നിവയാണ് പാസാക്കപ്പെട്ട ബില്ലുകൾ.

1860 ലെ ഇന്ത്യന്‍ ശിക്ഷാനിയമത്തിന് (IPC) പകരമാണ് ഭാരതീയ ന്യായ സംഹിത (BNS). 1898-ലെ ക്രിമിനല്‍ നടപടിച്ചട്ടത്തിന്‍റെ (CRPC) പുതിയ രൂപമാണ് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNNS), 1872-ലെ ഇന്ത്യന്‍ തെളിവ് നിയമത്തിന് പകരം കൊണ്ടുവരുന്നതാണ് ഭാരതീയ സാക്ഷ്യ (BS).

ഇന്ന് രാവിലെ ലോക്‌സഭയിൽ ബില്ലുകളെപ്പറ്റി നടന്ന ചർച്ചയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ ചോദ്യങ്ങൾക്ക് മറുപടി നൽകി. സമഗ്രമായ കൂടിയാലോചനകൾക്ക് ശേഷമാണ് നിർദിഷ്‌ട നിയമങ്ങൾ രൂപപ്പെടുത്തിയതെന്നും, അംഗീകാരത്തിനായി സഭയുടെ മുമ്പാകെ കൊണ്ടുവരുന്നതിന് മുമ്പ് കരട് നിയമത്തിന്‍റെ ഓരോ കോമയും ഫുൾ സ്റ്റോപ്പും പോലും താൻ വിലയിരുത്തിയതായും അമിത് ഷാ പറഞ്ഞു. നിലവിലുള്ള ക്രിമിനൽ നിയമങ്ങൾ കൊളോണിയൽ ചിന്താഗതിയെ പ്രതിഫലിപ്പിക്കുന്നതാണ്. അവ ശിക്ഷിക്കാനുള്ളതാണ്, നീതി നൽകാനുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: 'ജവഹര്‍ലാല്‍ നെഹ്‌റു ചെയ്‌തത് അബദ്ധം: ലോക്‌സഭയില്‍ അമിത് ഷായുടെ രൂക്ഷ വിമര്‍ശനം

"മൂന്ന് പുതിയ ബില്ലുകൾ ഇന്ത്യൻ ചിന്താഗതികളെ അടിസ്ഥാനമാക്കിയുള്ള നീതിന്യായ വ്യവസ്ഥ സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. മൂന്ന് നിർദ്ദിഷ്‌ട ക്രിമിനൽ നിയമങ്ങൾ കൊളോണിയൽ ചിന്താഗതിയിൽ നിന്നും, അതിന്‍റെ അടയാളങ്ങളില്‍ നിന്നും ആളുകളെ മോചിപ്പിക്കും" ബില്ലുകൾ ശബ്‌ദവോട്ടോടെ പാസാക്കുന്നതിന് മുമ്പ് ഷാ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.