ETV Bharat / bharat

തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനരീതി മാറും; സമിതിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കും, ബിൽ ലോക്‌സഭ കടന്നു - തെര‍ഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങളുടെ നിയമനം

Election Commissioners Appointment Bill: തെരഞ്ഞെടുപ്പു കമ്മിഷണർമാരെ തെരഞ്ഞെടുക്കുന്ന സമിതിയിൽ ചീഫ് ജസ്റ്റിസിന് പകരം പ്രധാനമന്ത്രി നിർദേശിക്കുന്ന ക്യാബിനറ്റ് മന്ത്രിയാകും. പ്രധാനന്ത്രിക്കും കേന്ദ്രമന്ത്രിക്കുമൊപ്പം ലോക്‌സഭാ പ്രതിപക്ഷ നേതാവും സമിതിയിലുണ്ടാകും.

Etv Bharat Election Commissioners Appointment Bill  Lok Sabha Passes CEC Appoinment Bill  Chief Election Commissioner appoinment  Loksabha cec appoinment bill  തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനരീതി  തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം  മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ നിയമനം  തെര‍ഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങളുടെ നിയമനം  Arjun Ram Meghwal
Lok Sabha Passes Election Commissioners Appointment Bill
author img

By ETV Bharat Kerala Team

Published : Dec 21, 2023, 4:58 PM IST

Updated : Dec 21, 2023, 10:55 PM IST

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ, തെര‍ഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങൾ എന്നിവരുടെ നിയമന രീതി മാറ്റുന്ന ബിൽ ലോക്‌സഭ കടന്നു (Lok Sabha Passes Election Commissioners Appointment Bill ). ഹ്രസ്വ ചർച്ചയ്ക്ക് ശേഷം ശബ്‌ദ വോട്ടോടെയാണ് സഭ ബിൽ പാസാക്കിയത്. രാജ്യസഭയിൽ നേരത്തെ തന്നെ പാസാക്കിയ ബിൽ രാഷ്‌ട്രപതി ഒപ്പിടുന്നതോടെ നിയമമാകും.

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ, തെരഞ്ഞെടുപ്പു കമ്മിഷണർമാർ എന്നിവരെ തെരഞ്ഞെടുക്കുന്ന സമിതിയിൽനിന്ന് (Election Commissioners Appointment) സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുന്നതാണ് ബില്‍. ചീഫ് ജസ്‌റ്റീസിന് പകരം പ്രധാനമന്ത്രി നിർദേശിക്കുന്ന ക്യാബിനറ്റ് മന്ത്രിയാകും സമിതിയിലുണ്ടാകുക. പ്രധാനന്ത്രിക്കും കേന്ദ്രമന്ത്രിക്കുമൊപ്പം ലോക്‌സഭാ പ്രതിപക്ഷ നേതാവും സമിതിയിലുണ്ടാകും.

1991 ലെ തെരഞ്ഞെടുപ്പ് കമ്മിഷൻ നിയമത്തിന് പകരമുള്ളതാണ് പുതിയ ബിൽ. പഴയ നിയമം പാതിവെന്ത പരുവത്തിലുള്ളതായിരുന്നെന്ന് ബില്ലിന്മേൽ നടന്ന ചര്‍ച്ചയില്‍ നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ (Law Minister Arjun Ram Meghwal) പറഞ്ഞു. പഴയ നിയമത്തിൽ ഒഴിവാക്കിയ ചില ഭാഗങ്ങള്‍ പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: ഉടച്ചുവാർത്ത ക്രിമിനൽ ബില്ലുകൾ ലോക്‌സഭ കടന്നു; ജനങ്ങളെ കൊളോണിയൽ ചിന്താഗതിയിൽ നിന്ന് മോചിപ്പിക്കുമെന്ന് അമിത് ഷാ

ബില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ പരമാധികാരത്തേയും സ്വാതന്ത്ര്യത്തേയും എടുത്തുകളയുന്നതാണെന്ന് പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാൽ ലോക്‌ഭയിലെ മൂന്നില്‍ രണ്ട് പ്രതിപക്ഷ അംഗങ്ങളും പുറത്തുനില്‍ക്കവെയാണ് കേന്ദ്രം ബില്‍ പാസാക്കിയെടുത്തത്.

Last Updated : Dec 21, 2023, 10:55 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.