ETV Bharat / bharat

ലോക്ക് ഡൗണില്‍ തീരുമാനമായിട്ടില്ലെന്ന് അരവിന്ദ് കെജ്‌രിവാൾ - ലോക്ക് ഡൗൺ

ലോക്ക് ഡൗൺ ആവശ്യമായി വന്നാൽ ആലോചിച്ച ശേഷം തീരുമാനമെടുക്കും. മുൻപുള്ളതിനേക്കാൾ ഗുരുതരമാണ് ഇപ്പോഴത്തെ സ്ഥിതിയെന്നും അരവിന്ദ് കെജ്‌രിവാൾ.

Lockdown not being considered in Delhi  Delhi  Delhi Lockdown  ഡൽഹി  ഡൽഹി ലോക്ക് ഡൗൺ  ലോക്ക് ഡൗൺ  അരവിന്ദ് കെജ്‌രിവാൾ
ഡൽഹിയിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല: അരവിന്ദ് കെജ്‌രിവാൾ
author img

By

Published : Apr 2, 2021, 9:23 PM IST

ന്യൂഡൽഹി: കൊവിഡിന്‍റെ നാലാമത്തെ തരംഗമാണ് ഡൽഹിയിലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ലോക്ക് ഡൗൺ ഏർപ്പെടുത്തുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്ക് ഡൗൺ ആവശ്യമായി വന്നാൽ ആലോചിച്ച ശേഷം തീരുമാനമെടുക്കും. മുൻപുള്ളതിനേക്കാൾ ഗുരുതരമാണ് ഇപ്പോഴത്തെ സ്ഥിതിയെന്നും അദ്ദേഹം കുട്ടിച്ചേർത്തു.

അതേസമയം ആളുകൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും സർക്കാർ സ്ഥിതിഗതികൾ നിരീക്ഷിക്കുകയും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വാക്സിൻ കുത്തിവെപ്പിനുള്ള പ്രായപരിധി കേന്ദ്ര സർക്കാർ എടുത്തുമാറ്റണമെന്നും എന്നാൽ മാത്രമേ എല്ലാവർക്കും ലഭ്യമാകുകയുള്ളൂവെന്നും കെജ്‌രിവാൾ നിർദേശിച്ചു. ഇന്നലെ മാത്രം 71,000 വാക്‌സിൻ ഡോസുകളാണ് ഡൽഹിയിൽ നൽകിയതെന്നും കെജ്‌രിവാൾ പറഞ്ഞു. മാസ് വാക്‌സിനേഷൻ നടത്തണമെന്നും അതിനായി സ്‌കൂളുകളും കമ്മ്യൂണിറ്റി സെന്‍ററുകളും ഉപയോഗപ്പെടുത്തണമെന്നും കെജ്‌രിവാൾ അവശ്യപ്പെട്ടു. എല്ലാവരും മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും സാനിറ്റൈസർ ഉപയോഗിച്ച് കൈകഴുകണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.