ETV Bharat / bharat

ഗോരഖ്‌പൂരിൽ ബി.ജെ.പി പ്രാദേശിക നേതാവ് വെടിയേറ്റ് മരിച്ചു - ബ്രജേഷ് സിംഗ്

ഗുൽറിയയിൽ വരാനിരിക്കുന്ന ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാനനിരിക്കുകയായിരുന്നു കൊല്ലപ്പെട്ട ബ്രജേഷ് സിങ്.

BJP sector incharge shot dead in Gorakhpur  Local BJP leader shot dead in Gorakhpur  brajesh singh  BJP candidate for gram panchayat killed  ഗോരഖ്‌പൂരിൽ ബി.ജെ.പി പ്രാദേശിക നേതാവ് വെടിയേറ്റ് മരിച്ചു  ഗോരഖ്‌പൂർ  ഗോരഖ്‌പൂർ ബി.ജെ.പി നേതാവ് കൊലപാതകം  കൊലപാതകം  ഗോരഖ്‌പൂർ കൊലപാതകം  ബ്രജേഷ് സിംഗ്  ഗുൽറിയ
ഗോരഖ്‌പൂരിൽ ബി.ജെ.പി പ്രാദേശിക നേതാവ് വെടിയേറ്റ് മരിച്ചു
author img

By

Published : Apr 3, 2021, 9:07 AM IST

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഗോരഖ്‌പൂരിൽ ബി.ജെ.പി പ്രാദേശിക നേതാവ് വെള്ളിയാഴ്‌ച വെടിയേറ്റ് മരിച്ചു. ബ്രജേഷ് സിങ് (55) എന്നയാളാണ് കൊല്ലപ്പെട്ടത്.

നാരായൺപൂർ ഓഫീസിൽ നിന്ന് ഫാം ഹൗസിലേക്ക് പോകുന്നതിനിടെ രാത്രി 10.45ഓടെയാണ് ബ്രജേഷ് സിങിന് നേരെ ആക്രമണമുണ്ടായത്. തലയിലും നെഞ്ചിലും വയറ്റിലും വെടിയേറ്റ ബ്രജേഷ് സിങ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ബ്രജേഷ് സിങിനെ വെടി വച്ച ശേഷം ബൈക്കിലെത്തിയ മൂന്ന് ആക്രമികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഭൂമി തർക്കവുമായി ബന്ധപ്പെട്ടാണ് ആക്രമണം ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്. ഗുൽറിയയിൽ വരാനിരിക്കുന്ന ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാനനിരിക്കുകയായിരുന്നു കൊല്ലപ്പെട്ട ബ്രജേഷ് സിങ്.

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവ സ്ഥലത്ത് നിന്ന് രണ്ട് വെടിയുണ്ടകൾ കണ്ടെത്തുകയും പ്രാഥമിക അന്വേഷണത്തിൽ ഫാംഹൗസിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തുകയും ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.