ബെംഗളൂരു : നിങ്ങളുടെ അടുത്തേക്ക് പഞ്ചർ ഷോപ്പിനെ എത്തിക്കുന്ന ആദ്യത്തെ 'ലൈവ് പഞ്ചർ ആപ്ലിക്കേഷൻ' ബെംഗളൂരുവിൽ നിന്ന്. ബ്ലാക്ക്പെൻ കമ്മ്യൂണിക്കേഷൻസ് ആണ് ആപ്ലിക്കേഷൻ ലോഞ്ച് ചെയ്‌തിരിക്കുന്നത്. ആപ്ലിക്കേഷൻ പ്ലേസ്റ്റോറിൽ ലഭ്യമാണ്.
ലൈവ് പഞ്ചർ ആപ്ലിക്കേഷൻ
ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്‌തതിന് ശേഷം പേര്, മൊബൈൽ നമ്പർ, എത്ര വാഹനങ്ങൾ കേടുപാടുകൾ തീർക്കാനുണ്ട് തുടങ്ങിയ വിവരങ്ങൾ ഫിൽ ചെയ്യണം. നിങ്ങളുടെ അടുത്തുള്ള പഞ്ചർ ഷോപ്പിന്‍റെ പേരുവിവരങ്ങളും ബന്ധപ്പെടാനുള്ള നമ്പറുകളും ആപ്ലിക്കേഷനിൽ നിന്ന് ലഭ്യമാകും.
അവരുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് സർവീസ് ബുക്ക് ചെയ്യാം. അവരെ സംബന്ധിക്കുന്ന വിവരങ്ങളും ആപ്ലിക്കേഷനിലൂടെ ലഭിക്കും. പഞ്ചർ ഷോപ്പ് ഉടമകൾക്കും ആപ്ലിക്കേഷനിലൂടെ ഷോപ്പ് രജിസ്റ്റർ ചെയ്യാനാകും. ആപ്ലിക്കേഷൻ പൂർണമായും സൗജന്യമാണ്.
റൈഡർമാരെയും പഞ്ചർ ഷോപ്പുകളെയും എളുപ്പത്തിൽ ബന്ധപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ സംരംഭം ആരംഭിച്ചതെന്നും അസംഘടിത മേഖലയിലെ പഞ്ചർ തൊഴിലാളികളെ സഹായിക്കുക എന്ന ലക്ഷ്യം കൂടി ഇതിന് പിന്നിലുണ്ടെന്നും സഹസ്ഥാപകൻ സമീർ ദളസനൂർ പറഞ്ഞു.
ALSO READ: അന്ന് 110 രൂപയ്‌ക്ക് തൈ വാങ്ങി, ഇന്ന് ലക്ഷങ്ങൾ വില; ഊദ് കൃഷിയിൽ വിജയം കൊയ്‌ത് മാത്യു