പന്ന (മധ്യപ്രദേശ്): ജില്ലയിൽ ഇടിമിന്നലേറ്റ് മൂന്ന് പേർ മരിച്ചു. ബുധനാഴ്‌ചയുണ്ടായ രണ്ട് വ്യത്യസ്‌ത സംഭവങ്ങളിലാണ് സ്‌ത്രീയുൾപ്പെടെ മൂന്ന് പേർ മരിച്ചത്. കൂടാതെ നിരവധി പേർക്ക് പരിക്കേറ്റു.
ALSO READ: കൊടുംക്രൂരത ; 16 കുരങ്ങുകളെ വിഷം കൊടുത്തുകൊന്ന് റോഡിൽ ഉപേക്ഷിച്ചു
മരിച്ച സ്‌ത്രീ പന്ന ജില്ലയിലെ ജസ്വന്ത്പുര സ്വദേശിയാണ്. ഗ്രാമത്തിലെ മറ്റൊരാൾ പരിക്കുകളോടെ രക്ഷപ്പെട്ടു.
ഇടിമിന്നലേറ്റ് മരിച്ച മറ്റ് രണ്ടുപേർ ഹർസേനി ഗ്രാമവാസികളാണ്. കൂടാതെ രണ്ടുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അജയ്‌ഗഡിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.