ETV Bharat / bharat

ശുക്രനിലല്ല, ജീവന് സാധ്യത കൂടുതൽ വ്യാഴത്തിലെന്ന് പുതിയ പഠനം - ഭൂമിക്ക് പുറത്തെ ജീവിതം

ശുക്രന്‍റെ അന്തരീക്ഷത്തിൽ ഫോസ്‌ഫൈൻ വാതകം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവിടെ ജീവന് സാധ്യതയുണ്ടെന്ന വാദം തള്ളുന്നതാണ് പുതിയ പഠനം.

life in jupiter  life in venus  life outside earth  alien life  വ്യാഴത്തിൽ ജീവന് സാധ്യത  ശുക്രനിൽ ജീവന് സാധ്യത  ഭൂമിക്ക് പുറത്തെ ജീവിതം  അന്യഗ്രഹങ്ങളിലെ ജീവിത സാധ്യത
ശുക്രനിലല്ല, ജീവന് സാധ്യത കൂടുതൽ വ്യാഴത്തിലെന്ന് പുതിയ പഠനം
author img

By

Published : Jun 29, 2021, 4:32 PM IST

ന്യൂഡൽഹി : ഭൂമിയിലുള്ളതുപോലെ വ്യാഴത്തിലും ജീവന് സാധ്യതയെന്ന് കണ്ടെത്തൽ. വ്യാഴത്തിന് മുകളിലെ മേഘപാളികളിൽ ഭൂമിയിലെ മേഘപാളികളിലുള്ളതിന് സമാനമായ ജലസാഹചര്യമുണ്ട് എന്നതാണ് ഏറ്റവും പുതിയ കണ്ടെത്തൽ. അതേസമയം, ശുക്രനിൽ ജീവന് സാധ്യതയില്ലെന്നുമാണ് ബെൽഫാസ്റ്റിലെ ക്വീൻസ് യൂണിവേഴ്‌സിറ്റി നടത്തിയ ഗവേഷണം വ്യക്തമാക്കുന്നത്.

പതിറ്റാണ്ടുകളായി നടക്കുന്ന ബഹിരാകാശ പര്യവേക്ഷണ ദൗത്യങ്ങൾ, ഭൂമിക്ക് പുറത്തെ ജീവനെ കുറിച്ച് പഠിച്ച് വരികയാണ്. ചില ഗ്രഹങ്ങളിൽ തടാകങ്ങളും പുഴകളും കണ്ടെത്തിയതായും ചിലതിൽ പണ്ട് ജലസ്രോതസുകൾ ഉണ്ടായിരുന്നതായും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

എന്നാൽ പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ജലത്തിന്‍റെ അളവല്ല മറിച്ച് ജല തന്മാത്രകളുടെ ഫലപ്രദമായ സാന്ദ്രതയാണ് ജീവന് അടിസ്ഥാനമെന്നാണ് വ്യക്തമാക്കുന്നത്. ഇതിന് വാട്ടർ ആക്‌ടിവിറ്റി എന്നാണ് ശാസ്‌ത്രലോകം പേരിട്ടിരിക്കുന്നത്.

ശുക്രനിൽ ജീവന്‍റെ സാധ്യതയില്ല!

ശുക്രന്‍റെ അന്തരീക്ഷത്തിൽ ഫോസ്‌ഫൈൻ വാതകം കണ്ടെത്തിയതിനെ തുടർന്ന് ഇവിടെ ജീവന് സാധ്യതയുണ്ടെന്ന വാദത്തെ തള്ളുന്നതാണ് പുതിയ പഠനം. ഭൂമിയിൽ ജൈവാവശിഷ്‌ടങ്ങളുടെ വിഘടനത്തെ തുടർന്നാണ് ഹൈഡ്രജനും ഫോസ്‌ഫറസും കൂടിച്ചേർന്ന ഫോസ്‌ഫൈൻ ഉണ്ടാവുന്നത്.

ഇതിനാലാണ് ശുക്രനിലും ജീവന്‍റെ സാധ്യതയുണ്ടെന്ന അനുമാനത്തിലേക്ക് ശാസ്‌ത്ര സംഘം എത്തിയിരുന്നത്. നിലവിലെ നൂതനമായ ഗവേഷണത്തിലൂടെ ക്വീൻസ് സ്‌കൂൾ ഓഫ് ബയോളജിക്കൽ സയൻസസിലെ ഡോ. ഇ. ഹാൾസ്‌വർത്തും അദ്ദേഹത്തിന്‍റെ ഗവേഷണ സംഘവും ഒരു ഗ്രഹത്തിന്‍റെ അന്തരീക്ഷത്തിലെ വാട്ടർ ആക്‌ടിവിറ്റി നിർണയിക്കാനുള്ള രീതി ആവിഷ്‌കരിച്ചിട്ടുണ്ട്.

ഈ രീതി ഉപയോഗിച്ച് ശുക്രനിലെ സൾഫ്യൂരിക് ആസിഡ് മേഘപാളികളിൽ പഠനം നടത്തിയാണ് ശാസ്‌ത്ര സംഘം പുതിയ വഴിത്തിരിവിൽ എത്തിയിരിക്കുന്നത്.

Also Read: മനുഷ്യന്‍റെ യഥാർഥ പൂർവികർ 'ഡ്രാഗൺ മാൻ'? ചൈനയിൽ കണ്ടെത്തിയത് 1,40,000 വർഷം പഴക്കമുള്ള തലയോട്ടി

ശുക്രന്‍റെ സൾഫ്യൂരിക് ആസിഡ് മേഘപാളികളെക്കുറിച്ച് പഠിച്ച സംഘം, ഇവിടുത്തെ വാട്ടർ ആക്‌ടിവിറ്റി ഭൂമിയിൽ ജീവിക്കാൻ കഴിയുന്ന താഴ്ന്ന പരിധിയേക്കാൾ നൂറിരട്ടിയിലധികമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

വ്യാഴത്തിൽ ജലസാന്ദ്രത ആവശ്യത്തിന്

വ്യാഴത്തിലെ മേഘപാളികളിൽ ആവശ്യത്തിന് ജല സാന്ദ്രതയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. വ്യാഴത്തിലെ താപനിലയും ജീവന് സാധ്യത നൽകുന്നതാണെന്ന് ഗവേഷകർ പറയുന്നു. നേച്ചർ ആസ്ട്രോണമി ജേണലിലാണ് ശാസ്ത്രസംഘം ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഭൂമിയിലെ ജീവനെക്കുറിച്ച് അറിയുന്നതിനെ അടിസ്ഥാനമാക്കി, ശുക്രനിലെ സൾഫ്യൂരിക് ആസിഡ് മേഘപാളികളിൽ ജീവൻ നിലനിർത്താൻ ആവശ്യമായ സാന്ദ്രതയിൽ ജലം ഇല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വ്യാഴത്തിലെ മേഘപാളികളിലുള്ള ജലസാന്ദ്രതയും താപനിലയും ജീവന്‍റെ സാധ്യതയ്ക്ക് അനുകൂല ഘടകങ്ങളാണെന്നുമാണ് ഗവേഷണ ഫലമെന്ന് ഡോ. ഇ. ഹാൾസ്‌വർത്ത് പറഞ്ഞു. മിനറലുകൾ പോലുള്ള ബാക്കി ഘടകങ്ങളും വ്യാഴത്തിൽ ഉണ്ടെങ്കിൽ ഗ്രഹത്തിൽ ജീവാണുക്കളുണ്ടായേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: ആണ് എത്തിയാല്‍ പിഴ ; പണത്തിലല്ല, അപൂര്‍വ കല്ലുകളാല്‍ ; പെണ്ണിന് മാത്രം പ്രവേശനമുള്ള കാട്

നാസയും യൂറോപ്യൻ ബഹിരാകാശ ഏജൻസിയും വരും വർഷങ്ങളിൽ ശുക്രനിലേക്കുള്ള മൂന്ന് ദൗത്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവയിലൊരു ദൗത്യം ശുക്രനിലെ അന്തരീക്ഷ അളവുകളിൽ കേന്ദ്രീകരിച്ചുള്ളതാണ്.

അത്തരം ഒരു ദൗത്യം നടത്തുന്നതോടെ ഇതിൽ നിന്നും നിലവിലെ കണ്ടെത്തലുകളുമായി താരതമ്യം ചെയ്യാൻ മാത്രം വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്‌ത്രസംഘം. അതിനാൽ എന്തുകൊണ്ടും നിലവിലെ കണ്ടെത്തൽ കൃത്യ സമയത്തുള്ള വഴിത്തിരിവാണെന്ന് ശാസ്‌ത്രലോകം വിലയിരുത്തുന്നു.

ജലലഭ്യത മാത്രമല്ല മുഖ്യം

അന്യഗ്രഹങ്ങളിലെ ജീവന്‍റെ സാധ്യതയെക്കുറിച്ചുള്ള പഠനങ്ങൾ മിക്കപ്പോഴും ജലത്തിന്‍റെ ലഭ്യതയിൽ മാത്രമായി ഒതുങ്ങിപ്പോകാറാണ് പതിവെന്ന് പുതിയ പഠനത്തിലെ പ്രധാന അംഗവും ഫിസിക്‌സ് ആൻഡ് കെമിക്കൽ ബയോളജി ഓഫ് വാട്ടർ വിദഗ്‌ധനുമായ ഡോ. ഫിലിപ്പ് ബാൾ പറഞ്ഞു.

ദ്രാവകരൂപത്തില്‍ ജലസാന്നിധ്യം കണ്ടെത്തിയാൽ അന്യഗ്രഹങ്ങൾ വാസയോഗ്യമാണെന്ന നിഗമനത്തിലെത്താൻ കഴിയില്ലെന്നാണ് തങ്ങളുടെ പഠനം തെളിയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭൂമിയിലെ ജീവികൾ ജലത്തെ യഥാർഥത്തിൽ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നതിനെക്കുറിച്ചും ചിന്തിക്കേണ്ടതുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: 'കിമ്മിന്‍റെ ഭാരം കുറഞ്ഞു'; ദുരൂഹത കനക്കുന്നു

ഇത്തരത്തിലെ ജൈവശാസ്‌ത്രപരമായ ഉപയോഗങ്ങൾക്ക് ഉതകുന്നതിന് മാത്രം ജലം മറ്റ് ഗ്രഹങ്ങളിലുണ്ടോ എന്ന് കൂടി പഠിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇനിയും വേണം പഠനം

തങ്ങളുടെ ഗവേഷണം മറ്റ് ഗ്രഹങ്ങളിൽ ജീവന് സാധ്യതയുണ്ട് എന്ന് തെളിയിക്കുന്ന തരത്തിലേക്ക് ഉയർന്നിട്ടില്ലെങ്കിലും വാട്ടർ ആക്‌ടിവിറ്റിയും മറ്റ് ഘടകങ്ങളും ഒത്തുവന്നാൽ ഇതിന് സാധ്യതയില്ലെന്ന് പറയാൻ കഴിയില്ലെന്നാണ് വ്യക്തമാകുന്നതെന്ന് ഹാൾസ്‌വർത്ത് പറഞ്ഞു. ചിലപ്പോൾ ശാസ്ത്രലോകം ഇന്നുവരെ തിരയാത്ത ഇടത്തായിരിക്കും ജീവാണുക്കൾ കണ്ടെത്താൻ കൂടുതൽ സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.

വ്യാഴത്തിലും ശുക്രനിലും മറ്റ് ഗ്രഹങ്ങളിലും ഗവേഷണങ്ങൾ തുടരുകയാണ്. പുതിയ വഴിത്തിരിവുകൾ ഉണ്ടായിക്കൊണ്ടിരിക്കുന്നുമുണ്ട്. മറ്റ് ഗ്രഹങ്ങളിൽ മനുഷ്യജീവിതം സാധ്യമാണോ എന്നറിയാൻ അൽപ്പം കൂടി കാത്തിരുന്നാൽ മതിയാകുമെന്നാണ് നിലവിലെ പഠനങ്ങളും കണ്ടെത്തലുകളും വ്യക്തമാക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.