ETV Bharat / bharat

മാനസികാരോഗ്യത്തിനും ജോലി സംതൃപ്‌തിയ്‌ക്കും സോഷ്യൽ മീഡിയ ഉപയോഗം കുറയ്‌ക്കാം; പഠനം പറയുന്നതിങ്ങനെ - Researchabout social media

Excessive use of social media increases workload: ജോലിക്കിടയില്‍ സോഷ്യൽ മീഡിയയിലേക്ക്‌ തിരിയുന്നതിനാല്‍ ചെയുന്ന ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്‌ കൂടുതൽ ബുദ്ധിമുട്ട്‌ നേരിടുന്നതായും അവർക്ക്‌ ജോലിയില്‍ നല്ല രീതിയിലുള്ള ഫലങ്ങൾ കൈവരിക്കാന്‍ കഴിയാതെ പോകുന്നതായും പഠന റിപ്പോര്‍ട്ട്.

mental health  job satisfaction  social media use  frequent social media use  fear of missing out  മാനസികാരോഗ്യം  സോഷ്യൽ മീഡിയ ഉപയോഗം  അമിത സോഷ്യൽ മീഡിയ ഉപയോഗം  Excessive social media use  Researchabout social media  Excessive use of social media increases workload
Excessive use of social media increases workload
author img

By ETV Bharat Kerala Team

Published : Dec 17, 2023, 4:58 PM IST

ന്യൂഡൽഹി: സോഷ്യൽ മീഡിയ ഉപയോഗം 30 മിനിറ്റ് കുറയ്ക്കുന്നത് മാനസികാരോഗ്യവും ജോലി സംതൃപ്‌തിയും മെച്ചപ്പെടുത്തുന്നതായി പഠനം. അതേസമയം പതിവായി ഉപയോഗിക്കുന്നവർക്ക് അവരുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ടാണെന്നും കണ്ടെത്തി. ഓൺലൈനിൽ ഇല്ലാത്തപ്പോൾ അവരുടെ നെറ്റ്‌വർക്കിലെ പ്രധാനപ്പെട്ട സംഭവങ്ങള്‍ നഷ്‌ടപ്പെടുമോ എന്ന ഭയം എന്നറിയപ്പെടുന്ന എഫ്‌ഒഎംഒ (fear of missing out-FOMO) കുറഞ്ഞതായും ഗവേഷകർ കണ്ടെത്തി (Excessive use of social media increases workload).

ജർമ്മനിയിലെ റൂർ യൂണിവേഴ്‌സിറ്റി ബോച്ചുമിലെയും ജർമ്മൻ സെന്‍റർ ഫോർ മെന്‍റൽ ഹെൽത്തിലെയും ഗവേഷകർ, സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കുന്നത് ആളുകൾക്ക് അവരുടെ ജോലി ചെയ്യാൻ കൂടുതൽ സമയം നൽകുകയും മറ്റ്‌ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ കുറവുണ്ടാകുകയും ചെയ്‌തതായി കണ്ടെത്തി.

'ഒരു ജോലിയിൽ നിന്നുള്ള നിരന്തരമായ വ്യതിചലനത്തെ നമ്മുടെ തലച്ചോറിന് നേരിടാൻ കഴിയില്ല. ജോലിക്കിടയില്‍ സോഷ്യൽ മീഡിയയിലേക്ക്‌ തിരിയുന്നതിനാല്‍ ചെയുന്ന ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്‌ കൂടുതൽ ബുദ്ധിമുട്ട്‌ നേരിടുന്നതായും അവർക്ക്‌ ജോലിയില്‍ നല്ല രീതിയിലുള്ള ഫലങ്ങൾ കൈവരിക്കാന്‍ കഴിയാതെ പോകുന്നതായും ബിഹേവിയർ ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിന്‍റെ രചയിതാവായ ജൂലിയ ബ്രൈലോവ്‌സ്‌കായ വിശദീകരിച്ചു.

പഠനത്തിനായി ഗവേഷണ സംഘം 166 പേരെ റിക്രൂട്ട് ചെയ്‌തു. അവരെല്ലാം ജോലി ചെയ്യുന്നവരും ജോലിയുമായി ബന്ധപ്പെട്ടതല്ലാത്ത സോഷ്യൽ മീഡിയ ഉപയോഗത്തിനായി ഒരു ദിവസം 35 മിനിറ്റെങ്കിലും ചെലവഴിക്കുന്നവരുമാണ്. അവരെ രണ്ട് ഗ്രൂപ്പുകളായി തിരിച്ച്‌ സോഷ്യൽ മീഡിയ ശീലങ്ങളിൽ മാറ്റം വരുത്താതെയും മറ്റൊന്ന് സോഷ്യൽ നെറ്റ്‌വർക്കുകളിൽ ചെലവഴിക്കുന്ന സമയം ദിവസത്തിൽ 30 മിനിറ്റാക്കി ഏഴ് ദിവസത്തേക്ക് കുറച്ചു.

പരീക്ഷണം ആരംഭിക്കുന്നതിന് മുമ്പും ആരംഭിച്ചതിന്‍റെ ഒരു ദിവസത്തിനും ഒരാഴ്‌ചയ്ക്കും ശേഷവും അവരുടെ ജോലിഭാരം, ജോലി സംതൃപ്‌തി, പ്രതിബദ്ധത, മാനസികാരോഗ്യം, സമ്മർദ്ദ നിലകൾ, എഫ്‌ഒഎംഒ, ആസക്തിയുള്ള സോഷ്യൽ മീഡിയ ഉപയോഗം സൂചിപ്പിക്കുന്ന പെരുമാറ്റങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിന് പങ്കെടുക്കുന്നവരോട് ചോദ്യാവലിയോട് പ്രതികരിക്കാൻ ആവശ്യപ്പെട്ടു.

'ചെറിയ കാലയളവിനു ശേഷവും സോഷ്യൽ മീഡിയയിൽ ഒരു ദിവസം 30 മിനിറ്റ് കുറവ് ചെലവഴിച്ച ഗ്രൂപ്പ് അവരുടെ ജോലി സംതൃപ്‌തിയും മാനസികാരോഗ്യവും ഗണ്യമായി മെച്ചപ്പെടുത്തിയതായി കണ്ടെത്തിയെന്ന് ബ്രൈലോവ്സ്‌കായ പറഞ്ഞു. പരീക്ഷണം അവസാനിച്ചതിന് ശേഷം കുറഞ്ഞത് ഒരാഴ്‌ചയെങ്കിലും ഫലങ്ങൾ നിലനിൽക്കുകയും ചില സന്ദർഭങ്ങളിൽ മെച്ചപ്പെട്ടതായും ഗവേഷകർ പറഞ്ഞു.

'ആളുകൾ അവരുടെ ദൈനംദിന ജോലി ജീവിതത്തിൽ നഷ്‌ടപ്പെടുന്ന പോസിറ്റിവിറ്റി നിലനിര്‍ത്താന്‍ സോഷ്യൽ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്നതായി സംശയിക്കുന്നു, പ്രത്യേകിച്ചും അമിത ജോലി അനുഭവപ്പെടുമ്പോൾ കൂടാതെ, ലിങ്ക്ഡ്ഇൻ പോലുള്ള ചില പ്ലാറ്റ്‌ഫോമുകൾ നിങ്ങളുടെ നിലവിലെ റോളിൽ നിങ്ങൾക്ക് അതൃപ്‌തിയുണ്ടെങ്കിൽ പുതിയ ജോലികൾ തേടാനുള്ള അവസരവും വാഗ്‌ദാനം ചെയ്യുന്നു അത്തരത്തിലും സോഷ്യൽ നെറ്റ്‌വർക്കുകൾ ഉപയോഗപ്പെടുത്തുന്നു ബ്രൈലോവ്സ്‌കായ പറഞ്ഞു.

ചുരുങ്ങിയ കാലത്തേക്ക്‌ യാഥാർത്ഥ്യത്തിൽ നിന്ന് സോഷ്യൽ നെറ്റ്‌വർക്കുകളുടെ ലോകത്തേക്ക് രക്ഷപ്പെടുന്നത് ഒരാളുടെ മാനസികാവസ്ഥയെ മെച്ചപ്പെടുത്തുെ എന്നാല്‍ ദീർഘകാലാടിസ്ഥാനത്തിൽ അത്തരം ശീലങ്ങൾ വിപരീത ഫലമുണ്ടാക്കുന്ന ആസക്തി സ്വഭാവത്തിലേക്ക് നയിച്ചേക്കാമെന്നും കൂട്ടിചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.