ETV Bharat / bharat

പിറന്നാള്‍ ട്രീറ്റ് ; വിജയ്‌യുടെയും അനിരുദ്ധിന്‍റെയും ശബ്‌ദത്തില്‍ നാ റെഡി ; ചുവടുവച്ചത് 500 നര്‍ത്തകര്‍ക്കൊപ്പം - Leo First Look Poster

ലിയോയിലെ ആദ്യ ഗാനം പുറത്തുവിട്ട് നിര്‍മാതാക്കള്‍. നാ റെഡി എന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ ഗാനമാണ് പുറത്തിറങ്ങിയത്

Leo first single Naa Ready released  Leo first single Naa Ready  Leo first single  Naa Ready  Leo  birthday treat to Vijay fans  Vijay fans  Vijay  വിജയ്‌ ആരാധകര്‍ക്കുള്ള പിറന്നാള്‍ ട്രീറ്റ് എത്തി  വിജയ്‌ ആരാധകര്‍ക്കുള്ള പിറന്നാള്‍ ട്രീറ്റ്  വിജയ്‌യുടെയും അനിരുദ്ധിന്‍റെയും ശബ്‌ദത്തില്‍  നാ റെഡി  ലിയോ ആദ്യ ഗാനം തരംഗം  ലിയോ ആദ്യ ഗാനം  ലിയോ  ലിയോയിലെ ആദ്യ ഗാനം  ലിയോയിലെ ആദ്യ ഗാനം പുറത്തുവിട്ട് നിര്‍മാതാക്കള്‍  നാ റെഡി  Leo First Look Poster  ലോകേഷ് കനകരാജ്
ലിയോയിലെ ആദ്യ ഗാനം പുറത്തുവിട്ട് നിര്‍മാതാക്കള്‍
author img

By

Published : Jun 22, 2023, 9:58 PM IST

പ്രേക്ഷകര്‍ അക്ഷമരായി കാത്തിരിക്കുകയായിരുന്നു 'ലിയോ'യിലെ Leo ആദ്യ ഗാനത്തിനായി. ദളപതി വിജയ്‌യുടെ 'ലിയോ'യിലെ ആദ്യ ഗാനമായ Leo First Single 'നാ റെഡി' റിലീസ് Naa Ready released ചെയ്‌തു. വിജയ്‌യുടെ പിറന്നാള്‍ Vijay Birthday ദിനമായ ജൂണ്‍ 22ന് വൈകിട്ട് 6.30നാണ് 'ലിയോ'യിലെ 'നാ റെഡി'യുടെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായത്.

മികച്ച ഡാന്‍സ് നമ്പറാണ് 'നാ റെഡി' എന്നാണ് ലിറിക്കല്‍ വീഡിയോ ഗാനം നല്‍കുന്ന സൂചന. ഗാനത്തില്‍ 500 പശ്ചാത്തല നർത്തകരാണുള്ളത്. വിജയ്‌യുടെ മികച്ച പ്രകടനവും ഗാനരംഗത്തില്‍ കാണാം. അനിരുദ്ധ് രവിചന്ദറുടെ സംഗീതത്തില്‍ വിജയ്‌യും, അനിരുദ്ധും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. വിഷ്‌ണു എടവന്‍ ആണ് ഗാനരചന.

'നാ റെഡി'യുടെ പ്രധാന ഭാഗങ്ങള്‍ വിജയ് ആണ് ആലപിച്ചിരിക്കുന്നത്. എന്നാല്‍ കുറച്ച് ഭാഗങ്ങളാണ് അനിരുദ്ധ് ആലപിച്ചിരിക്കുന്നത്. നാ റെഡിയുടെ റാപ് അസല്‍ കൊളാരുവും പാടി. സിനിമയുടെ സെറ്റില്‍ നിന്നുള്ള, അനിരുദ്ധ് രവിചന്ദർ, ലോകേഷ് കനകരാജ്, സഞ്ജയ് ദത്ത് എന്നിവരുടെ വീഡിയോയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

  • " class="align-text-top noRightClick twitterSection" data="">

ദളപതിയുടെ ജന്മദിനത്തോടനുബന്ധിച്ച് 'ലിയോ'യിലെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും Leo First Look Poster ആരാധകര്‍ പുറത്തുവിട്ടിരുന്നു. കയ്യില്‍ പിടിച്ചിരിക്കുന്ന രക്തം പുരണ്ട സ്ലെഡ്‌ജ് ഹാമർ ദൂരേയ്‌ക്ക് വീശുന്ന താരത്തെയാണ് ഫസ്‌റ്റ് ലുക്കില്‍ കാണാനാവുക. പോസ്‌റ്റർ പുറത്തിറങ്ങിയതോടെ ആരാധകരും ആവേശത്തിലായി. നിമിഷ നേരം കൊണ്ട് ഫസ്‌റ്റ് ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്‌തു.

ലോകേഷ് കനകരാജാണ് ലിയോ ഫസ്‌റ്റ് ലുക്ക് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. വിജയ്‌ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ടാണ് സംവിധായകന്‍ ട്വിറ്ററില്‍ ഫസ്‌റ്റ് ലുക്ക് പങ്കുവച്ചിരിക്കുന്നത്. 'ലിയോ ഫസ്‌റ്റ് ലുക്ക് ഇതാ! ജന്മദിനാശംസകള്‍ അണ്ണാ! താങ്കളോടൊപ്പം വീണ്ടും കൈ കോർത്തതിൽ സന്തോഷമുണ്ട്' - ലോകേഷ് കനകരാജ് ട്വിറ്ററില്‍ കുറിച്ചു.

വിജയ്‌യുടെ 67-ാമത് ചിത്രമാണ് 'ലിയോ'. ഇതാദ്യമായല്ല വിജയ്‌യും ലോകേഷ് കനകരാജും ഒന്നിച്ചെത്തുന്നത്. നേരത്തെ 'മാസ്‌റ്ററി'ലും ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നു. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്‍റെ ഭാഗമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം.

തൃഷയാണ് ചിത്രത്തില്‍ വിജയ്‌യുടെ നായികയായെത്തുന്നത്. ബോളിവുഡ് താരം സഞ്ജയ് ദത്തും സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മലയാളി താരം മാത്യു തോമസ് ഉൾപ്പടെയുള്ളവരും സിനിമയുടെ ഭാഗമാകും. ഇവരെ കൂടാതെ അർജുൻ, പ്രിയ ആനന്ദ്, ഗൗതം വാസുദേവ് മേനോൻ, മിഷ്‌കിൻ, മൻസൂർ അലി ഖാൻ, സാൻഡി മാസ്‌റ്റര്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കും. ഒക്ടോബർ 19നാണ് ലിയോ തിയേറ്ററുകളിൽ എത്തുന്നത്. തമിഴിന് പുറമെ തെലുഗു, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും.

Also Read: vijay-Leo First Look poster| വിജയ്‌ക്ക് ഇന്ന് 49-ാം പിറന്നാൾ; ആഘോഷങ്ങൾക്ക് കൊഴുപ്പുകൂട്ടാൻ ലിയോ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

ജഗദീഷ് പളനിസാമി, എസ്‌.എസ് ലളിത് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ലോകേഷ് കനകരാജും ധീരജ് വൈദിയും ചേര്‍ന്നാണ് സിനിമയുടെ സംഭാഷണ രചന നിര്‍വഹിച്ചിരിക്കുന്നത്. മനോജ് പരമഹംസ ഛായാഗ്രഹണവും ഫിലോമിന്‍ രാജ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.