ETV Bharat / bharat

ലഡാക്കില്‍ റഫാൽ യുദ്ധവിമാനം വിന്യസിച്ച് ഇന്ത്യ ; പ്രകോപനം സൃഷ്‌ടിച്ച ചൈനയ്‌ക്ക് മുന്നറിയിപ്പ് - ലഡാക്കില്‍ റഫാൽ യുദ്ധവിമാനം വിന്യസിച്ച് ഇന്ത്യ

ലഡാക്ക് ലേയിലുള്ള കുഷോക് ബാകുല റിംപോച്ചി വിമാനത്താവളത്തില്‍ റഫാൽ യുദ്ധവിമാനം വിന്യസിച്ച് ഇന്ത്യ

India stations Rafale fighters at Leh  sends tough message to China  ലഡാക്കില്‍ റഫാൽ യുദ്ധവിമാനം വിന്യസിച്ച് ഇന്ത്യ  വിമാനം പറത്തി പ്രകോപിപ്പിച്ച ചൈനയ്‌ക്ക് ഇന്ത്യയുടെ മറുപടി
ലഡാക്കില്‍ റഫാൽ യുദ്ധവിമാനം വിന്യസിച്ച് ഇന്ത്യ; വിമാനം പറത്തി പ്രകോപിപ്പിച്ച ചൈനയ്‌ക്കുള്ള മുന്നറിയിപ്പ്
author img

By

Published : Jul 13, 2022, 7:45 PM IST

ന്യൂഡൽഹി : നിയന്ത്രണ രേഖയ്ക്ക് സമീപം പ്രകോപനം ലക്ഷ്യമിട്ട് വിമാനം പറത്തിയ ചൈനീസ് നടപടിക്കെതിരെ മുന്നറിയിപ്പുമായി ഇന്ത്യ. ലഡാക്കിലെ ലേ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന കുഷോക് ബാകുല റിംപോച്ചി വിമാനത്താവളത്തിൽ (Kushok Bakula Rimpochee Airport) റഫാൽ യുദ്ധവിമാനം വിന്യസിച്ചു. ജൂണ്‍ അവസാനവാരം, കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ (Line of Actual Control) ഇന്ത്യന്‍ വ്യോമാതിര്‍ത്തിക്ക് വളരെ അടുത്തായിരുന്നു ചൈനീസ് വിമാനം പറന്നത്.

പി.എല്‍.എ.എ.എഫ് (People's Liberation Army Air Force) വിമാനം, പുലർച്ചെ നാലിനാണ് ഇന്ത്യൻ റഡാറുകൾ കണ്ടെത്തിയത്. ഇതേതുടര്‍ന്ന്, ഇന്ത്യന്‍ എയര്‍ഫോഴ്‌സ്‌ അടിയന്തരമായി ഇതിനെതിരെ പ്രതികരിച്ചിരുന്നു. ആക്രമണ സാധ്യത മുന്നില്‍കണ്ട് നിരവധി സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ലേയിൽ നിന്ന് 400 കിലോമീറ്റർ അകലെയുള്ള അംബാല എയർബേസിൽ നിശ്ചിത റഫാൽ യുദ്ധവിമാനങ്ങൾ സജ്ജീകരിച്ചിരുന്നു.

സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങൾ അനുസരിച്ചായിരുന്നു ക്രമീകരണങ്ങള്‍. പിന്നാലെയാണ്, റിംപോച്ചി വിമാനത്താവളത്തിൽ റഫാല്‍ വിന്യസിച്ചത്. ചൈനീസ് യുദ്ധവിമാനം അതിർത്തി ലംഘിച്ചില്ലെങ്കിലും പ്രതിരോധം ശക്തിപ്പെടുത്താനാണ് ഇന്ത്യയുടെ തീരുമാനം.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.