ETV Bharat / bharat

തെലങ്കാനയില്‍ കാര്‍ കനാലില്‍ വീണ് അഭിഭാഷകനും കുടുംബവും മുങ്ങി മരിച്ചു

അപകടത്തില്‍ കാറിലുണ്ടായിരുന്ന മകന്‍ രക്ഷപ്പെട്ടു.

car plunges in canal in Telangana  Lawyer, two family members died in telegana  കാര്‍ കനാലില്‍ വീണ് വക്കീലും കുടുംബവും മുങ്ങി മരിച്ചു  തെലങ്കാന  തെലങ്കാന വാര്‍ത്തകള്‍
തെലങ്കാനയില്‍ കാര്‍ കനാലില്‍ വീണ് വക്കീലും കുടുംബവും മുങ്ങി മരിച്ചു
author img

By

Published : Feb 15, 2021, 5:10 PM IST

Updated : Feb 15, 2021, 5:22 PM IST

ഹൈദരാബാദ്: തെലങ്കാനയില്‍ കാര്‍ കനാലില്‍ വീണ് അഭിഭാഷകനും കുടുംബവും മുങ്ങി മരിച്ചു. ജഗീതാല്‍ ജില്ലയിലെ മാടിപ്പള്ളിയിലുള്ള എസ്ആര്‍എസ്‌പി കനാലിലാണ് അപകടം നടന്നത്. ജഗീതാലില്‍ നിന്നും ജോഗീനാപ്പള്ളിയിലേക്ക് പോവുകയായിരുന്നു അഭിഭാഷകനായ അമരേന്ദ്ര റാവുവും കുടുംബവും. അപകടത്തില്‍ അമരേന്ദ്ര റാവു, ഭാര്യ സിരിഷ, മകള്‍ ശ്രേയ എന്നിവരാണ് മരിച്ചത്. എന്നാല്‍ കാറിലുണ്ടായിരുന്ന മകന്‍ ജയന്ദ് രക്ഷപ്പെട്ടു.

ഇവരുടെ സ്വദേശമായ ജോഗീനാപ്പള്ളിയില്‍ നടക്കുന്ന ആഘോഷത്തില്‍ പങ്കെടുക്കാനായി തിരിച്ചതായിരുന്നു കുടുംബം. എന്നാല്‍ മടിപ്പള്ളിയിലെത്തിയപ്പോള്‍ കാറിന്‍റെ നിയന്ത്രണം നഷ്‌ടപ്പെട്ട് കനാലിലേക്ക് വീഴുകയായിരുന്നു. അപകടമറിഞ്ഞ് പ്രദേശവാസികളെത്തുമ്പോഴേക്കും മൂന്നു പേരും മരിച്ചിരുന്നു. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പൊലീസാണ് കനാലില്‍ നിന്നും കാര്‍ പുറത്തെടുത്തത്.

Last Updated : Feb 15, 2021, 5:22 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.