റാഞ്ചി: ജാർഖണ്ഡിലെ ലത്തേഹാറിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്‌റ്റുകളെ വധിച്ച് പൊലീസ്. ശനിയാഴ്‌ച മാണിക മേഖലയ്ക്ക് സമീപമാണ് സംഭവം. തൃതീയ പ്രസ്‌തുതി കമ്മിറ്റി (ടി.പി.സി) അംഗങ്ങളാണ് കൊല്ലപ്പെട്ടവര്‍.
കമ്യൂണിസ്‌റ്റ് പാര്‍ട്ടി ഓഫ് മാവോയിസ്‌റ്റില്‍ നിന്നും പിളര്‍ന്നുണ്ടായ സംഘടനയാണിത്. പൊലീസിനുനേരെയുണ്ടായ വെടിവയ്‌പ്പില്‍ തിരിച്ചടിയ്‌ക്കിടെയാണ് സംഭവം. യൂണിഫോമിൽ നിന്നും മൂവരും ടി.പി.സിയുടെ ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്നവരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ALSO READ: കര്‍ണാടകയില്‍ എസ്.എസ്.എല്‍.സി, പ്രീയൂണിവേഴ്സിറ്റി പരീക്ഷകളിലും ഹിജാബിന് വിലക്ക്
ഒരാള്‍ സോണൽ കമാൻഡറും ബാക്കിയുള്ള രണ്ടുപേർ ഏരിയ കമാൻഡറുകളുമാണ്. വെടിവയ്‌പ്പിനിടെ പ്രദേശത്തുനിന്നും ചില സംഘാംഗങ്ങള്‍ വനത്തിലേക്ക് ഓടി രക്ഷപ്പെടുകയുണ്ടായി. പ്രദേശത്തുനിന്നും എസ്.എൽ.ആർ ഉൾപ്പെടെയുള്ള നിരവധി ആയുധങ്ങൾ പൊലീസ് പിടിച്ചെടുത്തു. സംഘാംഗങ്ങളായ മറ്റ് മാവോയിസ്‌റ്റുകളെ പിടികൂടുന്നതിനും കൊല്ലപ്പെട്ടവരെ തിരിച്ചറിയുന്നതിനുമായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.