ന്യൂഡൽഹി: സിബിഎസ് പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം സ്വീകരിച്ച നടപടികളിൽ നിന്ന് പിന്നോട്ട് പോകുന്നുവെങ്കിൽ അതിനുള്ള കാരണങ്ങൾ ബോധിപ്പിക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം സ്വീകരിച്ച നടപടികൾ ഈ വർഷവും തുടരാമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. വിഷയത്തിൽ കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ കെ കെ വേണുഗോപാൽ ബുധനാഴ്‌ച വരെ സമയം ആവശ്യപ്പെട്ടു. വിഷയത്തിൽ തീരുമാനമെടുക്കാൻ യോഗം വിളിച്ചിട്ടുണ്ടെന്ന് എജി സുപ്രീം കോടതിക്ക് മറുപടി നൽകി.
പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ ഓഫ്‌ലൈനായി നടത്തുമെന്ന സെന്‍ട്രല്‍ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷന്‍റെ (സിബിഎസ്ഇ) തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് 300 ഓളം വിദ്യാര്‍ഥികള്‍ ചീഫ് ജസ്റ്റിസ് എന്‍വി രമണയ്ക്ക് കത്ത് നല്‍കിയിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ പരീക്ഷകള്‍ നേരിട്ട് നടത്തുമെന്ന തീരുമാനം റദ്ദാക്കണമെന്നും ബദലായി മറ്റ് മൂല്യനിര്‍ണയ പദ്ധതികള്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നുമാണ് ആവശ്യം.
READ MORE: സിബിഎസ്ഇ പരീക്ഷ : ചീഫ് ജസ്റ്റിസിന് കത്തെഴുതി 300 ഓളം വിദ്യാഥികള്‍