ന്യൂഡൽഹി: ഇന്ത്യ-യൂറോപ്യൻ യൂണിയൻ ബന്ധത്തിൽ കഴിഞ്ഞ ആറുമാസക്കാലം വളരെ ശ്രദ്ധേയമായിരുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ. ആറ് മാസത്തിനിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര, നിക്ഷേപ കരാറിനെക്കുറിച്ചുള്ള ചർച്ചകൾ പുനരാരംഭിച്ചതുൾപ്പെടെ വിവിധ സുപ്രധാന തീരുമാനങ്ങൾ നടപ്പാക്കാന്‍ സാധിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
“ഇന്ത്യ-ഇയു ബന്ധങ്ങളുടെ ഭാവി” എന്ന വിഷയത്തിൽ ഒബ്‌സർവർ റിസർച്ച് ഫൗണ്ടേഷൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള വളർന്നുവരുന്ന പങ്കാളിത്തത്തെ കുറിച്ച് സംസാരിച്ച അദ്ദേഹം ഇരുരാഷ്‌ട്രങ്ങളും തമ്മിലുള്ള ബന്ധം പുതിയ തലത്തിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നുവെന്നും കൂട്ടിച്ചേത്തു.
കഴിഞ്ഞ മാസം നടന്ന ഇന്ത്യ- യൂറോപ്യൻ യൂണിയൻ നേതാക്കളുടെ യോഗത്തിൽ കൊവിഡ് മഹാമാരിയും കാലാവസ്ഥ വ്യതിയാനവും മൂലം ആഗോള തലത്തിലുണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ചും അവ നേരിടാനുള്ള മാർഗങ്ങളെ കുറിച്ചും ചർച്ച ചെയ്‌തിരുന്നു.
കൂടാതെ അമേരിക്കൻ വ്യവസായ പ്രമുഖരുമായി വിദേശകാര്യമന്ത്രി കഴിഞ്ഞ മാസം നടത്തിയ ചർച്ചയിൽ നിക്ഷേപം വർധിപ്പിക്കൽ, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, സാങ്കേതിക വിദ്യ കൈമാറ്റം എന്നിവയായിരുന്നു വിഷയങ്ങൾ. ചർച്ചയുടെ ഫലമായി ഇന്ത്യയുമായുള്ള അമേരിക്കന്‍ കമ്പനികളുടെ പ്രതിബദ്ധത കൂടുതൽ ശക്തമാക്കാൻ സാധിച്ചതായും റിപ്പോർട്ടുകൾ വന്നിരുന്നു.
Also Read: അമേരിക്കന്‍ വ്യവസായ പ്രമുഖരുമായി ചർച്ച നടത്തി വിദേശകാര്യ മന്ത്രി