ETV Bharat / bharat

പൂഞ്ച് ഭീകരാക്രമണം: പിന്നില്‍ ലഷ്‌കര്‍ ഇ ത്വയ്‌ബയെന്ന് പ്രതിരോധ മന്ത്രാലയം, തെരച്ചില്‍ ഊര്‍ജിതം

ഏപ്രില്‍ 20ന് വൈകിട്ടാണ് ജമ്മു കശ്‌മീരിലെ പൂഞ്ചില്‍ ഭീകരാക്രമണമുണ്ടായതും അഞ്ച് സൈനികര്‍ക്ക് ജീവന്‍ നഷ്‌ടമായതും

പൂഞ്ച് ഭീകരാക്രമണം  Lashkar e Taiba Behind Poonch Terror  Poonch Terror Attack Defence sources  ലഷ്‌കര്‍ ഇ ത്വയ്‌ബയെന്ന് പ്രതിരോധ മന്ത്രാലയം  ജമ്മു കശ്‌മീരിലെ പൂഞ്ചില്‍  ജമ്മു കശ്‌മീരിലെ പൂഞ്ചില്‍
പൂഞ്ച് ഭീകരാക്രമണം
author img

By

Published : Apr 21, 2023, 4:25 PM IST

Updated : Apr 21, 2023, 8:26 PM IST

ശ്രീനഗര്‍: അഞ്ച് സൈനികർക്ക് ജീവൻ നഷ്‌ടപ്പെട്ട, ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയിലുണ്ടായ തീവ്രവാദി ആക്രമണത്തിന് പിന്നില്‍ ലഷ്‌കര്‍ ഇ ത്വയ്‌ബ (എൽഇടി). ഈ സംഘടനയുടെ രണ്ട് ഗ്രൂപ്പുകളാണ് ആക്രമണത്തിന് ഉത്തരവാദികളെന്ന് പ്രതിരോധ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. രജൗരി - പൂഞ്ച് സെക്‌ടറില്‍ രണ്ട് ഗ്രൂപ്പുകളായി പ്രവർത്തിക്കുന്ന ലഷ്‌കർ ഇ ത്വയ്‌ബയുടെ (എൽഇടി) ഏഴ് ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

ALSO READ | പൂഞ്ചില്‍ സൈനിക ട്രക്കിന് നേരെ ഉണ്ടായ ആക്രമണം; ഭീകരർക്കായി തെരച്ചിൽ ഊർജിതമാക്കി സുരക്ഷ സേന, സംഭവസ്ഥലം പരിശോധിച്ച് ബോംബ് സ്‌ക്വാഡ്

വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സുരക്ഷാസേന തെരച്ചില്‍ ആരംഭിച്ചതായി സൈന്യം അറിയിച്ചു. രണ്ട് സംഘങ്ങളും പാകിസ്ഥാനിൽ നിന്നുള്ളവരാണെന്നും അവര്‍ ഇവിടെയെത്തിയ വഴിയെക്കുറിച്ചുള്ള വിവരങ്ങൾ പരിശോധിച്ചുവരികയാണെന്നും പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. സംശയാസ്‌പദമായ പ്രദേശത്ത് തെരച്ചിൽ നടത്താനും ഭീകര സംഘടനകളുടെ നീക്കങ്ങള്‍ ഇല്ലാതാക്കാനും സൈന്യം ഡ്രോണ്‍, ഹെലികോപ്റ്റര്‍ ഉള്‍പ്പെടെയുള്ള നിരീക്ഷണം നടത്തുന്നുണ്ട്.

ഭീകരരെ പിടിക്കാന്‍ തെരച്ചില്‍ ഊര്‍ജിതം: നിരീക്ഷണം നടത്താന്‍ ഒന്നിലധികം പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. സംഭവം നടന്ന പ്രദേശത്ത് നിരവധി ഗുഹകളുണ്ട്. ഇത് മറയാക്കിയാണ് തീവ്രവാദികളുടെ പ്രവര്‍ത്തനമെന്നാണ് പുറത്തുവരുന്ന വിവരം. സൈന്യവും ജമ്മു കശ്‌മീര്‍ പൊലീസും ഇന്‍റലിജൻസ് ഏജൻസിയും സംയുക്തമായാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ബോംബ് നിർവീര്യമാക്കൽ സ്‌ക്വാഡും പൊലീസിന്‍റെ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും (എസ്‌ഒജി) രാവിലെ പൂഞ്ച് പ്രദേശത്ത് എത്തിയിരുന്നു.

സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ അതിർത്തി ജില്ലയായ പൂഞ്ചിന് പുറമെ രജൗരിയിലും അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഭീംബർ ഗലി - പൂഞ്ച് റോഡിലെ ഗതാഗതം താത്‌കാലികമായി നിര്‍ത്തിവച്ചു. മെന്ധർ വഴി പൂഞ്ചിലേക്ക് യാത്ര ചെയ്യാനാണ് പുതിയ നിർദേശം. രജൗരി സെക്‌ടറിലെ ഭീംബർ ഗലിക്കും പൂഞ്ചിനും ഇടയിലെ പ്രദേശത്തുകൂടെ നീങ്ങുകയായിരുന്ന സൈനിക വാഹനത്തിന് നേരെയാണ് ഭീകരാക്രമണം. തീവ്രവാദികൾ ഗ്രനേഡ് പ്രയോഗിച്ചതിനെ തുടർന്ന് സൈനിക വാഹനത്തിന് തീപിടിക്കുകയും അഞ്ച് പട്ടാളക്കാര്‍ കൊല്ലപ്പെടുകയുമായിരുന്നു.

ALSO READ | നിയന്ത്രണ രേഖ കടക്കാന്‍ ശ്രമിച്ച പാകിസ്ഥാനി നുഴഞ്ഞുകയറ്റക്കാരനെ സൈന്യം കൊലപ്പെടുത്തി; രണ്ടുപേര്‍ പിടിയില്‍

ആക്രമണം പാക് മന്ത്രി ഗോവ സന്ദർശിക്കാനിരിക്കെ: പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി ഗോവ സന്ദർശിക്കാനിരിക്കെയാണ് ആക്രമണം. മെയ് മാസം നടക്കുന്ന ഷാങ്ഹായ് കോര്‍പറേഷൻ ഓർഗനൈസേഷൻ യോഗത്തിനായാണ് ബിലാവൽ ഭൂട്ടോ ഇന്ത്യയിലേക്ക് വരുന്നത്. പൂഞ്ചില്‍ കൊല്ലപ്പെട്ട അഞ്ച് സൈനികർക്ക് ഇന്ത്യൻ സൈന്യം അന്ത്യാഞ്ജലി അർപ്പിച്ചു. സംഭവത്തില്‍ ഒരു സൈനികന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

നുഴഞ്ഞുകയറാന്‍ ശ്രമം, ഒരാള്‍ കൊല്ലപ്പെട്ടു: ഈ മാസം തുടക്കത്തിൽ നിയന്ത്രണരേഖ മറികടക്കാൻ ശ്രമിച്ച പാകിസ്ഥാനി ഭീകരനെ ഇന്ത്യന്‍ സൈന്യം പിടികൂടിയിരുന്നു. ഏപ്രിൽ ഒന്‍പതിന് പുലർച്ചെ 2.15നാണ് പൂഞ്ചിലെ ഷാപൂർ സെക്‌ടറിലെ നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറ്റ ശ്രമം. സംഭവത്തില്‍, ഒരു നുഴഞ്ഞുകയറ്റക്കാരന്‍ കൊല്ലപ്പെട്ടിരുന്നു. മറ്റ് രണ്ടുപേരെ സൈന്യം പിടികൂടി.

Last Updated : Apr 21, 2023, 8:26 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.