വൈഎസ്ആർ : ചാർജ് ചെയ്‌തുകൊണ്ട് ഉപയോഗിക്കുന്നതിനിടെ ലാപ്ടോപ് പൊട്ടിത്തെറിച്ച് യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു. വൈഎസ്ആർ ജില്ലയിലെ കോഡൂർ സ്വദേശിയായ സോഫ്‌റ്റ്‌വെയർ ജീവനക്കാരിയായ സുമതിക്കാണ് ലാപ്ടോപ് പൊട്ടിത്തെറിച്ച് പരിക്കേറ്റത്. വർക്ക് ഫ്രം ഹോം ആയി പ്രവര്‍ത്തിക്കുന്നതിനിടെയാണ് സംഭവം.
മുറിയിൽ തീ ആളിപ്പടര്‍ന്നു. അകത്തുനിന്ന് പൂട്ടിയാണ് യുവതി ജോലിയില്‍ ഏര്‍പ്പെട്ടിരുന്നത്. ഇതേതുടര്‍ന്ന് വീട്ടുകാർ യുവതിയെ രക്ഷപ്പെടുത്തുന്നത് വൈകി. തുടര്‍ന്ന് സുമതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവിൽ യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്.