ETV Bharat / bharat

Land For Job Scam Lalu Prasad Got Bail ഭൂമി കുംഭകോണം: ലാലു പ്രസാദിനും കുടുംബത്തിനും ആശ്വാസം; ജാമ്യം അനുവദിച്ച് ഡല്‍ഹി കോടതി - തേജസ്വി യാദവ്

Court granted bail to Lalu Prasad and family: ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്‌റി ദേവി, മകനും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് എന്നിവര്‍ക്കാണ് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചത്.

Lalu Prasad Rabri Devi Tejashwi Yadav Land for job scam case  Land For Job Scam Lalu Prasad Got Bail  Court granted bail to Lalu Prasad and family  Land For Job Scam  ഭൂമി കുംഭകോണം  ഡല്‍ഹി കോടതി  ലാലു പ്രസാദ് യാദവ്  റാബ്‌റി ദേവി  തേജസ്വി യാദവ്  കാലിത്തീറ്റ കുംഭകോണം
Land For Job Scam Lalu Prasad Got Bail
author img

By ETV Bharat Kerala Team

Published : Oct 4, 2023, 12:08 PM IST

ന്യൂഡല്‍ഹി : ഭൂമി കുംഭകോണ കേസില്‍ (Land For Job Scam) ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനും കുടുംബത്തിനും ജാമ്യം. ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്‌റി ദേവി, മകനും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് എന്നിവര്‍ക്ക് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു (Land For Job Scam Lalu Prasad Got Bail). സമന്‍സ് അയച്ചതിന് പിന്നാലെ കോടതിയില്‍ ഹാജരായ മൂന്നു പേര്‍ക്കും പ്രത്യേക ജഡ്‌ജി ഗീതാഞ്ജലി ഗോയല്‍ ജാമ്യം അനുവദിക്കുകയായിരുന്നു (Court granted bail to Lalu Prasad and family).

അഴിമതി, ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, വ്യാജ രേഖ ചമയ്‌ക്കല്‍ എന്നിവയുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ പ്രഥമദൃഷ്‌ട്യാ തെളിഞ്ഞതായി കേസില്‍ പ്രതികള്‍ക്കെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. ഈ കുറ്റപത്രം പരിഗണിച്ച് സെപ്‌റ്റംബര്‍ 22ന് ഹാജരാകാന്‍ പ്രതികളോട് കോടതി ആവശ്യപ്പെട്ടു. ജൂലൈ മൂന്നിനാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

2004 മുതല്‍ 2009 വരെ ലാലുപ്രസാദ് റെയില്‍വേ മന്ത്രി ആയിരിക്കെയാണ് ഭൂമി കുംഭകോണം നടക്കുന്നത്. മധ്യപ്രദേശിലെ ജബല്‍പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെയില്‍വേയുടെ വെസ്റ്റ് സെന്‍ട്രല്‍ സോണില്‍ നടത്തിയ ഗ്രൂപ്പ് ഡി നിയമനങ്ങളുടെ പേരിലായിരുന്നു അഴിമതി. ഉദ്യോഗാര്‍ഥികളില്‍ നിന്ന് ഭൂമി കോഴയായി വാങ്ങി ജോലി നല്‍കി എന്നതാണ് കേസ്.

ലാലു പ്രസാദ് യാദവ്, അദ്ദേഹത്തിന്‍റെ ഭാര്യ, മക്കള്‍ എന്നിവര്‍ ഉള്‍പ്പെടെ 15 പേരെ പ്രതി ചേര്‍ത്ത് കഴിഞ്ഞ വര്‍ഷം മെയ് 18ന് കേസ് രജിസ്റ്റര്‍ ചെയ്‌തു. ലാലു പ്രസാദ് യാദവിനും റാബ്‌റി ദേവിക്കും എതിരെ 2022 ഒക്‌ടോബറില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഭൂമി കുംഭകോണത്തിലൂടെ ലാലു പ്രസാദിന്‍റെ കുടുംബവുമായി ബന്ധമുള്ള കമ്പനികള്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.

ഇതിനിടെ കുംഭകോണവുമായി ബന്ധപ്പെട്ട് ലാലു പ്രസാദിനും കുടുംബത്തിനും ബന്ധമുള്ള ഇടങ്ങളില്‍ ഇഡി റെയ്‌ഡ് നടത്തിയിരുന്നു. റെയ്‌ഡില്‍ 600 കോടിയുടെ അഴിമതി നടന്നതായി തെളിയിക്കുന്ന രേഖകളും മറ്റും കണ്ടെത്തിയതായി ഇഡി വെളിപ്പെടുത്തുകയും ഉണ്ടായി. 250 കോടിയുടെ ഇടപാടുകള്‍ നടന്നു എന്നും 350 കോടിയുടെ സ്വത്ത് സംബന്ധിച്ച രേഖകള്‍ ലഭിച്ചു എന്നുമായിരുന്നു റെയ്‌ഡിന് പിന്നാലെ ഇഡി നല്‍കിയ വിശദീകരണം.

പിന്നാലെ തേജസ്വി യാദവിന്‍റെ ഡല്‍ഹിയിലെ വസതിയും ഇഡി റെയ്‌ഡ് ചെയ്‌തിരുന്നു. വിവിധ ഇടങ്ങളില്‍ നടത്തിയ റെയ്‌ഡില്‍ കണക്കില്‍ പെടാത്ത ഒരു കോടി രൂപയും 1900 യുഎസ്‌ ഡോളറും 540 ഗ്രാം സ്വര്‍ണക്കട്ടിയും 1.5 കിലോഗ്രാം സ്വര്‍ണാഭരണങ്ങളും സ്വത്തുക്കളുടെ ക്രയവിക്രയ രേഖകളും കണ്ടെത്തിയിരുന്നു. ലാലുവിന്‍റെ കുടുംബവും കൂട്ടാളികളും ചേര്‍ന്ന് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഉള്‍പ്പെടെ വന്‍തുക നിക്ഷേപം നടത്തിയതായും ഇഡി കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ കാലിത്തീറ്റ കുംഭകോണ കേസിലും ലാലു പ്രസാദ് യാദവ് ജാമ്യത്തിലാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.