അമരാവതി: ഭൂമി തർക്കത്തെ തുടര്‍ന്നുണ്ടായ സംഘട്ടനത്തിൽ കര്‍ഷകരും വൈ.എസ്.ആര്‍.സി നേതാവിന്‍റെ സഹായികളുമായ രണ്ട് പേര്‍ കൊല്ലപ്പെട്ടു. കാമവാരം സ്വദേശികളായ ഹരിജന ശിവപ്പ (46), ഹരിജന ഈരണ്ണ (50) എന്നിവരാണ് മരിച്ചത്. അഞ്ച് പേർക്ക് പരിക്കേറ്റു.
ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയില്‍ വ്യാഴാഴ്‌ചയാണ് സംഭവം. പ്രാദേശിക വൈ.എസ്.ആര്‍.സി (Yuvajana Sramika Rythu Congress Party) നേതാവ് മഹേന്ദ്ര റെഡ്ഡിയുടെ സഹായികളായിരുന്നു ഇരുവരും. കൊല്ലപ്പെട്ട ശിവപ്പയ്ക്കും ഈരണ്ണയ്ക്കും ഭൂമി തര്‍ക്കത്തില്‍ ബവന്ധമില്ല.
സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ റിപ്പോര്‍ട്ട് പുറത്തുവിട്ടു. കാമവാരം സ്വദേശിയായ ബോയ മുനീന്ദ്ര രാജ്‌കുമാറിന്‍റെ ഉടമസ്ഥതയില്‍ ഏഴ് ഏക്കർ കൃഷിഭൂമിയുണ്ട്. ബി.ജെ.പി പ്രവർത്തകരായ വദ്ദെ രാമൻജി, വദ്ദെ വീരേഷ് എന്നിവരും മറ്റ് മൂന്ന് പേരും ചേർന്ന് മുനീന്ദ്രയുടെ ഭൂമി പാട്ടത്തിനെടുത്ത് 15 വർഷമായി കൃഷിയിറക്കിയിരുന്നു. മുനീന്ദ്ര തന്‍റെ സ്ഥലം വിൽപ്പനയ്ക്ക് വച്ചതിനാൽ മല്ലികാർജുൻ അത് വാങ്ങാൻ രംഗത്തെത്തി.
വീഡിയോ പ്രചരിപ്പിച്ചത് പ്രശ്‌നം ഗുരുതരമാക്കി
മല്ലികാർജുൻ കുറച്ചുതുക അഡ്വാൻസ് നൽകി. എന്നാൽ, മുഴുവൻ തുകയും രജിസ്‌ട്രേഷനും നടത്താതെ മല്ലികാർജുനയുടെ കുടുംബം കൃഷിയിറക്കുകയുണ്ടായി. മുനീന്ദ്ര എതിർത്തതോടെ ഇരുവരും തമ്മിലുള്ള ഭൂമി തർക്കം കോടതിയിലെത്തി. മുനീന്ദ്രയ്യയ്ക്ക് അനുകൂലമായി വിധി വന്നിട്ടും മല്ലികാർജുന കൃഷിയിടം വിട്ടുനല്‍കിയില്ല.
തുടര്‍ന്ന്, മുനീന്ദ്ര പ്രാദേശിക വൈ.എസ്.ആര്‍.സി നേതാവ് മഹേന്ദ്രറെഡ്ഡിയെ ആശ്രയിച്ചു. ഇക്കാര്യം അറിഞ്ഞ മല്ലികാർജുന ബി.ജെ.പി നേതാക്കളുമായി ചേര്‍ന്ന് വാർത്താസമ്മേളനം നടത്തി. വൈ.എസ്.ആര്‍.സി.പി നേതാവിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തു.
ഇത് ചോദ്യം ചെയ്യാന്‍ മഹേന്ദ്ര റെഡ്ഡി അനുയായികളെ മല്ലികാർജുനയുടെ വീട്ടിലേക്ക് അയച്ചു. ഈ സമയത്ത് നടന്ന ആക്രമണത്തിലാണ് കൊലപാതകം നടന്നത്. പ്രദേശത്ത് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് പൊലീസ് അറിയിച്ചു. സംഭവസ്ഥലത്ത് കൂടുതല്‍ പൊലീസുകാരെ വിന്യസിപ്പിച്ചു.
ALSO READ: യുഎസ് കാനഡ അതിര്‍ത്തിയില്‍ തണുത്തുവിറച്ച് മരിച്ച ഇന്ത്യന്‍ കുടുംബത്തെ തിരിച്ചറിഞ്ഞു