പട്‌ന: ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്(74) ന്‍റെ വൃക്ക മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ സിംഗപ്പൂരിലെ ആശുപത്രിയിൽ വിജയകരമായി പൂർത്തിയായി. ലാലു പ്രസാദിന്‍റെ രണ്ടാമത്തെ മകളായ രോഹിണി ആചാര്യയാണ് തന്‍റെ വൃക്കകൾ പിതാവിന് ദാനം ചെയ്‌തത്. മകനും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് ശസ്‌ത്രക്രിയ വിജയകരമാണെന്ന് അറിയിച്ചു.
-
पापा का किडनी ट्रांसप्लांट ऑपरेशन सफलतापूर्वक होने के बाद उन्हें ऑपरेशन थियेटर से आईसीयू में शिफ्ट किया गया।
— Tejashwi Yadav (@yadavtejashwi) December 5, 2022 " class="align-text-top noRightClick twitterSection" data="
डोनर बड़ी बहन रोहिणी आचार्य और राष्ट्रीय अध्यक्ष जी दोनों स्वस्थ है। आपकी प्रार्थनाओं और दुआओं के लिए साधुवाद। 🙏🙏 pic.twitter.com/JR4f3XRCn2
">पापा का किडनी ट्रांसप्लांट ऑपरेशन सफलतापूर्वक होने के बाद उन्हें ऑपरेशन थियेटर से आईसीयू में शिफ्ट किया गया।
— Tejashwi Yadav (@yadavtejashwi) December 5, 2022
डोनर बड़ी बहन रोहिणी आचार्य और राष्ट्रीय अध्यक्ष जी दोनों स्वस्थ है। आपकी प्रार्थनाओं और दुआओं के लिए साधुवाद। 🙏🙏 pic.twitter.com/JR4f3XRCn2पापा का किडनी ट्रांसप्लांट ऑपरेशन सफलतापूर्वक होने के बाद उन्हें ऑपरेशन थियेटर से आईसीयू में शिफ्ट किया गया।
— Tejashwi Yadav (@yadavtejashwi) December 5, 2022
डोनर बड़ी बहन रोहिणी आचार्य और राष्ट्रीय अध्यक्ष जी दोनों स्वस्थ है। आपकी प्रार्थनाओं और दुआओं के लिए साधुवाद। 🙏🙏 pic.twitter.com/JR4f3XRCn2
കോടിക്കണക്കിന് ജനങ്ങളുടെ അനുഗ്രഹം ലാലുവിനൊപ്പമുണ്ടെന്ന് ആർജെഡി സംസ്ഥാന അധ്യക്ഷൻ ജഗദാനന്ദ് സിങ് പറഞ്ഞു. രോഹിണി ആചാര്യയുടെ പ്രവർത്തനം രാജ്യത്തെ യുവജനങ്ങൾക്ക് മാതൃകയാണെന്നും രാജ്യത്തിന്‍റെ മക്കളും പുത്രിമാരും രോഹിണിയിൽ നിന്ന് പഠിക്കണമെന്നും ജഗദാനന്ദ് സിങ് പാർട്ടി ഓഫിസിൽ പറഞ്ഞു. പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, വൃക്ക തകരാർ തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ ലാലു പ്രസാദിനുണ്ടായിരുന്നു.
റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയ്ക്കിടെ അദ്ദേഹത്തിന്‍റെ വൃക്ക 25 ശതമാനം കാര്യക്ഷമതയോടെ പ്രവർത്തിക്കുന്നുണ്ടെന്ന് ഡോക്‌ടർമാർ അറിയിച്ചു. കാലിത്തീറ്റ കുംഭകോണക്കേസിൽ ലാലുവിന് ജാമ്യം ലഭിച്ചതിന്‍റെ കാരണങ്ങളിലൊന്ന് അദ്ദേഹത്തിന്‍റെ അനാരോഗ്യം കൂടിയായിരുന്നു.