ETV Bharat / bharat

മലയാളം മീഡിയം ഓര്‍മയിലേക്ക്; ലക്ഷദ്വീപില്‍ എല്ലാ സ്‌കൂളുകളും സിബിഎസ് ഇ ഇംഗ്ലീഷ് മീഡയമാക്കുന്നു - കുട്ടികള്‍ വലയുമോ

Lakshadweep Schools To Shift To CBSE English Medium : 2024 - 2025 അധ്യയന വര്‍ഷം മുതല്‍ ലക്ഷദ്വീപില്‍ മലയാള മീഡിയം സ്‌കൂളുകള്‍ ഉണ്ടാകില്ല. പഠന നിലവാരം ഉയര്‍ത്തി രാജ്യത്തിന്‍റെ മറ്റ് സംസ്ഥാനങ്ങളിലേതുമായി ഏകീകരിക്കുന്നതിന്‍റെ ഭാഗമായി കേരള സിലബസ് ദ്വീപില്‍ നിറുത്തലാക്കി, പകരം സിബിഎസ്ഇ സിലബസില്‍ ഇംഗ്ലീഷ് മീഡിയം മാത്രമാക്കാനാണ് തീരുമാനം.

Lakshadweep Schools  Shift To CBSE English Medium  lakshadweep scert schools transition to cbse  മലയാളം പടിക്ക് പുറത്ത്  ദ്വീപില്‍ ഇനി മലയാളം മീഡിയമില്ല  കേരള സിലബസ് തുടച്ച് നീക്കി  സിബിഎസ്ഇ സിലബസ് മാത്രം മതി  പഠന നിലവാരം ഉയര്‍ത്തും  ലക്ഷ ദ്വീപില്‍ പാഠ്യപദ്ധതി മാറി  സിലബസ് മാറ്റം  കുട്ടികള്‍ വലയുമോ  പ്രവേശനം സിബിഎസ് ഇ ക്രമം അനുസരിച്ച്
Lakshadweep Schools To Shift To CBSE English Medium
author img

By PTI

Published : Dec 13, 2023, 1:01 PM IST

കവരത്തി: ലക്ഷദ്വീപിലെ വിദ്യാഭ്യാസ മേഖലയില്‍ ചരിത്ര തീരുമാനം നടപ്പിലാക്കാനൊരുങ്ങി ഭരണകൂടം. ദ്വീപിലെ സ്‌കൂളുകളില്‍ പാഠ്യപദ്ധതിയും സിലബസും ഏകീകരിക്കാനാണ് നീക്കം (Lakshadweep Schools To Shift To CBSE English Medium).

ഇതിന്‍റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്‌കൂളുകളും ഇംഗ്ലീഷ് മീഡിയമാക്കും. ഇപ്പോള്‍ മലയാള മീഡിയമാണ് ലക്ഷദ്വീപിലെ സ്‌കൂളുകള്‍ പിന്തുടരുന്നത്. കൂടാതെ കേരള പാഠ്യപദ്ധതിയുടെ ഭാഗമായ എസ് സി ഇ ആര്‍ ടി ( SCERT ) സിലബസ് അനുസരിച്ചുള്ള പാഠപുസ്‌തകങ്ങളാണ് ഉപയോഗിക്കുന്നതും. ഇതാണ് പാടെ തുടച്ച് നീക്കുന്നത്.

കഴിഞ്ഞ ദിവസമാണ് നിര്‍ണയാക ഉത്തരവ് ദ്വീപ് ഭരണകൂടം പുറത്തിറക്കിയത്. ഉത്തരവ് അനുസരിച്ച് അടുത്ത അധ്യയന വര്‍ഷം മുതല്‍ (2024- 2025) സിബിഎസ് ഇ സിലബസ് അനുസരിച്ചായിരിക്കും ഒന്നാം ക്ലാസ് പ്രവേശനം. മലയാളം ഐച്‌ഛികമായി പഠിക്കാന്‍ അവസരമുണ്ടാകും.അതോടൊപ്പം തന്നെ അറബി ഭാഷാ സ്‌കൂളുകളും ഇനി ദ്വീപില്‍ ഉണ്ടാവില്ല. നിലവില്‍ രണ്ട് മുതൽ എട്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികൾക്ക് അടുത്തവർഷം മുതൽ ഇത് ബാധകമാകും. ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിദ്യാഭ്യാസ നിലവാരം ഉയർത്തുകയും മത്സര പരീക്ഷകൾക്ക് വിദ്യാർഥികളെ സജ്ജരാക്കുകയുമാണ് ലക്ഷ്യമെന്നും അധികൃതര്‍ വ്യക്തമാക്കി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.