ലഡാക്ക്: രാജ്യത്തിന്‍റെ 73-ാം റിപ്പബ്ലിക് ദിനത്തില്‍ 15000 അടി ഉയത്തില്‍ സ്ഥിതി ചെയ്യുന്ന ലഡാക്ക് അതിർത്തി പ്രദേശത്ത് ദേശീയ പതാക ഉയർത്തി ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐ.ടി.ബി.പി). മൈനസ് 40 ഡിഗ്രി സെൽഷ്യസ് താപനിലയാണ് പ്രദേശത്ത്.
-
आईटीबीपी के हिमवीरों का राष्ट्र को नमन
— ITBP (@ITBP_official) January 26, 2022 " class="align-text-top noRightClick twitterSection" data="
Happy Republic Day from #Himveers of ITBP
From #Ladakh#RepublicDay2022 #RepublicDay #गणतंत्रदिवस pic.twitter.com/bS1A8pnPlH
">आईटीबीपी के हिमवीरों का राष्ट्र को नमन
— ITBP (@ITBP_official) January 26, 2022
Happy Republic Day from #Himveers of ITBP
From #Ladakh#RepublicDay2022 #RepublicDay #गणतंत्रदिवस pic.twitter.com/bS1A8pnPlHआईटीबीपी के हिमवीरों का राष्ट्र को नमन
— ITBP (@ITBP_official) January 26, 2022
Happy Republic Day from #Himveers of ITBP
From #Ladakh#RepublicDay2022 #RepublicDay #गणतंत्रदिवस pic.twitter.com/bS1A8pnPlH
പതാക ഉയര്‍ത്തിയതിന്‍റെ ദൃശ്യങ്ങളും ചിത്രങ്ങളും സേന ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവച്ചു.
ALSO READ: India Republic Day | രാജ്യം 73ാം റിപ്പബ്ലിക്ക് ദിന നിറവിൽ; പരേഡ് രാവിലെ 10.30ന്
ഇന്ത്യ - ചൈന അതിർത്തി പ്രദേശമായ ഹിമാലയത്തിന്‍റെ കൊടുമുടികളിലും സൈനികർ ദേശീയ പതാക ഉയർത്തി. പതാക ഉയര്‍ത്തിയ ശേഷം ഭാരത് മാതാ കീ ജയ്, വന്ദേമാതരം എന്നിവ ചൊല്ലുന്നതും വീഡിയോയില്‍ കാണാം. ഉത്തരാഖണ്ഡിലെ കുമയോൺ മേഖലയിലെ 12,000 അടി ഉയരത്തില്‍ ഐ.ടി.ബി.പി ഉദ്യോഗസ്ഥര്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു.
നിരവധി പേരാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഈ വീഡിയോകള്‍ പങ്കുവയ്‌ക്കുകയും കമന്‍റ് രേഖപ്പെടുത്തുകയും ചെയ്യുന്നത്.