ETV Bharat / bharat

കുടിയേറ്റ തൊഴിലാളികള്‍ തിരിച്ചെത്തുന്നു; മുംബൈയില്‍ കൊവിഡ് ആശങ്ക തുടരുന്നു

author img

By

Published : May 8, 2021, 6:54 AM IST

കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ പേരും മുംബൈയിലേക്കെത്തുന്നത്.

50000 labourers heading back to Mumbai  Maharashtra News  West Bengal  Bihar  Uttar Pradesh  Central and Western railways  മുംബൈ കൊവിഡ് വാർത്തകള്‍  കുടിയേറ്റ തൊഴിലാളികള്‍
കുടിയേറ്റ തൊഴിലാളികള്‍ തിരിച്ചെത്തുന്നു; മുംബൈയില്‍ കൊവിഡ് ആശങ്ക തുടരുന്നു

മുംബൈ: കൊവിഡ് വ്യാപനം തടയാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെത്തുടർന്ന് മുംബൈയിൽ നിന്നും സ്വദേശങ്ങളിലേക്ക് മടങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ തിരിച്ചുവരുന്നു. അമ്പതിനായിരത്തോളം ഇതര സംസ്ഥാന തൊഴിലാളികളാണ് നഗരത്തിലേക്ക് തിരിച്ചുവരുന്നത്. രോഗവ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെയുള്ള തൊഴിലാളികളുടെ തിരിച്ചുവരവ് അധികൃതര്‍ക്ക് പുതിയ വെല്ലുവിളികള്‍ സൃഷ്‌ടിക്കുമെന്നാണ് വിലയിരുത്തല്‍.

കൊവിഡിന്‍റെ രണ്ടാം തരംഗത്തിൽ രോഗവ്യാപനത്തിന്‍റെ തോത് വർധിപ്പിച്ചതോടെ സംസ്ഥാനത്ത് വാരാന്ത്യ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ജോലി നഷ്‌ടപ്പെടുമെന്ന ആശങ്കയിലാണ് ഹോളി ആഘോഷത്തിനും തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാനുമായി തൊഴിലാളികള്‍ സ്വന്തം നാടുകളിലേക്ക് മടങ്ങിയത്. ഇവരാണ് ഇപ്പോള്‍ മടങ്ങിവരുന്നത്. കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ പേരും മുംബൈയിലേക്കെത്തുന്നത്. കൊവിഡ് പരിശോധനകളില്ലാതെയുള്ള കുടിയേറ്റ തൊഴിലാളികളുടെ കൂട്ടമായ തിരിച്ചുവരവ് ഗുരുതരമായ അപകടം സൃഷ്ടിക്കാനിടയുണ്ട്.

യാത്രക്കാരില്ലാത്തതിനാല്‍ പല ട്രെയിനുകളും റെയില്‍വെ റദ്ദാക്കിയിരുന്നു. എന്നാല്‍ ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളില്‍ നിന്നുള്ള ട്രെയിൻ സര്‍വീസ് തുടരുകയാണ്. സാധാരണ ട്രെയിനുകൾക്കൊപ്പം ചില പ്രത്യേക ട്രെയിനുകളും ഇവിടെ നിന്ന് ആരംഭിച്ചു. പ്രതിദിനം 55 ട്രെയിനുകളാണ് മുംബൈയിൽ എത്തുന്നുണ്ട്. ഓരോ ട്രെയിനിലും 75 ശതമാനത്തോളം യാത്രക്കാരുമുണ്ട്. നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടും മുംബൈയിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് റോഡ് വഴിയോ ട്രെയിൻ വഴിയോ മുംബൈയിലേക്ക് വരുന്ന തൊഴിലാളികൾ സര്‍ക്കാര്‍ പോര്‍ട്ടലില്‍ രജിസ്റ്റർ ചെയ്യണമെന്നും കൊവിഡ് ടെസ്റ്റിന് വിധേയരാകണമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

also read: ലോക്ക് ഡൗണ്‍; പുതുക്കിയ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.