ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ കുംഭ മേള പ്രതീകാത്മ ചടങ്ങുകളോടെ നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സന്യാസി മഠമായ ജൂന അഖാഡയുടെ നേതൃ സ്ഥാനി സ്വാമി അവ്‌ദേശാനന്ദ ഗിരിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന. പ്രധാനമന്ത്രിയുടെ നിര്‍ദേശം സ്വാമി അവ്‌ദേശാനന്ദ ഗിരിയും അംഗീകരിച്ചിട്ടുണ്ട്.
മഹാ കുംഭ മേളയോട് അനുബന്ധിച്ചുള്ള രണ്ടാം ഘട്ട ഷാഹി സ്‌നാന ചടങ്ങും പൂര്‍ത്തിയായ വേളയിലാണ് പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന. സന്യാസികള്‍ വലിയ അളവില്‍ ഒത്തുകൂടരുതെന്ന് സ്വാമി അവ്‌ദേശാനന്ദ ഗിരി അഭ്യര്‍ഥിച്ചു. കൊവിഡ് ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാ നിര്‍ദേശങ്ങളും പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
-
We respect Prime Minister's appeal. I request the people to not come for snan in large numbers, in the wake of #COVID19 situation, and follow all rules: Swami Avdheshanand Giri, Acharya Mahamandleshwar, Juna Akhara pic.twitter.com/w38QFOWZdF
— ANI (@ANI) April 17, 2021 " class="align-text-top noRightClick twitterSection" data="
">We respect Prime Minister's appeal. I request the people to not come for snan in large numbers, in the wake of #COVID19 situation, and follow all rules: Swami Avdheshanand Giri, Acharya Mahamandleshwar, Juna Akhara pic.twitter.com/w38QFOWZdF
— ANI (@ANI) April 17, 2021We respect Prime Minister's appeal. I request the people to not come for snan in large numbers, in the wake of #COVID19 situation, and follow all rules: Swami Avdheshanand Giri, Acharya Mahamandleshwar, Juna Akhara pic.twitter.com/w38QFOWZdF
— ANI (@ANI) April 17, 2021
ഗംഗയുടെ തീരങ്ങളില്‍ പതിനായിരക്കണക്കിന് തീര്‍ഥാടാകരാണ് ചടങ്ങുകളില്‍ പങ്കെടുക്കാനായി ഒത്തു കൂടുന്നത്. അടുത്ത ദിവസങ്ങളില്‍ ചടങ്ങുകളില്‍ പങ്കെടുത്ത സന്യാസിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സന്യാസിമാരുടെ ആരോഗ്യ സ്ഥിതിയെ ക്കുറിച്ചും പ്രധാനമന്ത്രി ജൂന അഖാഡ നേതൃസ്ഥാനിയോട് പ്രധാനമന്ത്രി തിരക്കി.
കൂടുതല്‍ വായനയ്‌ക്ക്; മഹാ കുംഭമേള : 5 ദിവസത്തിനിടെ 2,167 കൊവിഡ് കേസുകൾ
കുംഭമേളയിലെ പ്രധാന ചടങ്ങുകളിലൊന്നായ രണ്ടാം ഷാഹി സ്നാനത്തിൽ പങ്കെടുക്കാൻ തിങ്കളാഴ്ച ഗംഗാ തീരത്ത് എത്തിയത് ഏകദേശം 35 ലക്ഷം ഭക്തർ. കൊവിഡ് വ്യാപനം കടുത്ത സമയത്താണ് 35 ലക്ഷം ഭക്തർ ഒത്തുകൂടിയത്.
കൂടുതല്‍ വായനയ്‌ക്ക്; ഷാഹി സ്നാനത്തിന് തടിച്ചുകൂടിയത് 35 ലക്ഷത്തോളം പേർ
മഹാമാരിയുടെ പശ്ചാത്തലത്തില്‍ കുംഭമേള ഏപ്രില്‍ 1മുതല്‍ 30 വരെയായി ചുരുക്കിയിരുന്നു. സാധാരണയായി പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കുംഭമേള ജനുവരി മധ്യം മുതല്‍ ഏപ്രില്‍ വരെയാണ് നടത്തുന്നത്.