ETV Bharat / bharat

സിആര്‍പിഎഫ് ഡിജിയായി അധിക ചുമതല ഏറ്റെടുത്ത് കുല്‍ദീപ് സിംഗ് ഐപിഎസ് - Kuldiep Singh

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സംസ്ഥാനങ്ങളില്‍ സേനയെ വിന്യസിച്ചതായി കുല്‍ദീപ് സിംഗ് ഐപിഎസ്

CRPF DG  Kuldiep Singh takes additional charge as CRPF DG  കുല്‍ദീപ് സിങ് ഐപിഎസ്  സിആര്‍പിഎഫ് ഡിജി  സിആര്‍പിഎഫ് ഡിജി കുല്‍ദീപ് സിങ് ഐപിഎസ്  സിആര്‍പിഎഫ് ഡയറക്‌ടര്‍ ജനറല്‍  ന്യൂഡല്‍ഹി  സിആര്‍പിഎഫ്  സിആര്‍പിഎഫ് വാര്‍ത്തകള്‍  CRPF latest news  Kuldiep Singh  CRPF
സിആര്‍പിഎഫ് ഡിജിയായി അധിക ചുമതല ഏറ്റെടുത്ത് കുല്‍ദീപ് സിങ് ഐപിഎസ്
author img

By

Published : Mar 1, 2021, 7:50 PM IST

ന്യൂഡല്‍ഹി: സിആര്‍പിഎഫ് ഡയറക്‌ടര്‍ ജനറലായി അധിക ചുമതല ഏറ്റെടുത്ത് കുല്‍ദീപ് സിംഗ് ഐപിഎസ്. വെസ്റ്റ് ബംഗാള്‍ കേഡറില്‍ നിന്നുള്ള 1986 ബാച്ച് ഐപിഎസ് ഓഫീസറാണ് കുല്‍ദീപ് സിംഗ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സംസ്ഥാനങ്ങളില്‍ സേനയെ വിന്യസിച്ചതായി പശ്ചിമബംഗാളില്‍ ദീര്‍ഘ കാലത്തെ പ്രവൃത്തി പരിചയമുള്ള കുല്‍ദീപ് സിംഗ് വ്യക്തമാക്കി. ഈ സംസ്ഥാനങ്ങളില്‍ നിന്നും ദിവസേനയുള്ള വിവരങ്ങള്‍ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിആര്‍പിഎഫ് ഡിജി എപി മഹേശ്വരി വിരമിക്കുന്ന ഒഴിവിലാണ് നിയമനം നല്‍കിയത്.

അധികാരമേറ്റ ആദ്യ ദിവസം തന്നെ അദ്ദേഹം സിആര്‍പിഎഫിലെ മുതിര്‍ന്ന ഓഫീസര്‍മാരുമായി ചര്‍ച്ച നടത്തുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്‌തു. ഡല്‍ഹിയിലെ അതിര്‍ത്തികളില്‍ നിന്ന് സേനയെ പിന്‍വലിക്കുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഡല്‍ഹി, സെന്‍സിറ്റീവ് പ്രദേശങ്ങളായ ജമ്മു കശ്‌മീര്‍, ചത്തീസ്‌ഗഢ് എന്നിവിടങ്ങളില്‍ നിന്ന് സേനയെ പിന്‍വലിക്കേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.