സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ബോളിവുഡ് താരം കൃതി സനോണ്‍. തന്‍റെ സിനിമ വിശേഷങ്ങളും വ്യക്തി ജീവിത വിശേഷങ്ങളുമായി കൃതി സനോണ്‍ എല്ലായ്‌പ്പോഴും സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച പുതിയൊരു ചിത്രമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
തന്‍റെ വളർത്തു നായ്‌ക്കളായ ഡിസ്കോയുടെയും ഫിയോബിന്‍റെയും ചിത്രങ്ങളും വീഡിയോകളുമായി പലപ്പോഴും കൃതി സനോണ്‍ സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. തന്‍റെ വളര്‍ത്തു നായയുടെ പുതിയൊരു ചിത്രവുമായി ശനിയാഴ്‌ച ഇന്‍സ്‌റ്റഗ്രാമിലെത്തി ആരാധകര്‍ക്ക് വിസ്‌മയമായിരിക്കുകയാണ് കൃതി സനോണ്‍. ഫര്‍ബാള്‍ (രോമമുള്ള വളർത്തു മൃഗം) ഡിസ്കോയെ കെട്ടിപ്പിടിച്ചിരിക്കുന്ന ചിത്രമാണ് കൃതി പങ്കുവച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="
">
ചിത്രത്തിനൊപ്പം ഒരു അടിക്കുറിപ്പും താരം കുറിച്ചു. 'നമുക്ക് വേണ്ടത് സ്നേഹമാണ്! (ഒപ്പം ആലിംഗനങ്ങളും)' -ഇപ്രകാരമായിരുന്നു കൃതി സനോണ്‍ കുറിച്ചത്. ചിത്രം പങ്കുവച്ചതിന് പിന്നാലെ രസകരമായ കമന്‍റുകളുമായി ആരാധകര്‍ കമന്‍റ് ബോക്‌സ് നിറച്ചു. 'ഞാൻ ഇന്ന് കണ്ട ഏറ്റവും മനോഹരമായ കാര്യം!!!' (ഒരു ചുവന്ന ഹാര്‍ട്ട് ഇമോജിയോടെ) -ഒരു ആരാധകന്‍ കുറിച്ചു. 'അത്രയ്ക്ക് മനോഹരമായ ഒരു ചിത്രമാണിത്' -മറ്റൊരു ആരാധകന്‍ കമന്‍റ് ചെയ്‌തു. 'ഈ ചിത്രം സമാധാനം നല്‍കുന്നു' -മറ്റൊരാള്‍ കുറിച്ചു.
അതേസമയം, 'ആദിപുരുഷി'ന്‍റെ റിലീസിനൊരുങ്ങുകയാണ് കൃതി സനോണ്‍. ഇതിഹാസമായ രാമായണത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഓം റൗട്ട് സംവിധാനം ചെയ്‌ത 'ആദിപുരുഷ്'. ചിത്രത്തിൽ രാഘവായി പ്രഭാസും ജാനകിയായി കൃതി സനോനും ലക്ഷ്‌മണനായി സണ്ണി സിങ്ങുമാണ് വേഷമിടുന്നത്. സിനിമയില്‍ ലങ്കേഷിന്‍റെ വേഷത്തിലെത്തുന്നത് സെയ്‌ഫ് അലി ഖാനാണ്.
ജൂൺ ആറിന് തിരുപ്പതിയിൽ വച്ച് 'ആദിപുരുഷി'ന്‍റെ ട്രെയിലര്‍ ലോഞ്ച് നടക്കും. മെഗാ ഇവന്‍റായാണ് ട്രെയിലര്‍ ലോഞ്ച് സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങില്‍ 'ആദിപുരുഷി'ന്‍റെ രണ്ടാമത്തെ ട്രെയിലറാണ് 'ആദിപുരുഷ്' ടീം പുറത്തിറക്കുന്നത്. രണ്ട് മിനിറ്റ് 27 സെക്കൻഡ് ദൈര്‍ഘ്യമുള്ളതാണ് 'ആദിപുരുഷി'ന്‍റെ രണ്ടാമത്തെ ട്രെയിലര്‍.
ചിത്രത്തിന്‍റെ ആദ്യ ട്രെയിലർ ശ്രീരാമനിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെങ്കില്‍, രണ്ടാമത്തെ ട്രെയിലർ മികച്ച ആക്ഷന്‍ പാക്കാണ് വാഗ്‌ദാനം ചെയ്യുന്നത്. രാമനും രാവണനും തമ്മിലുള്ള ഇതിഹാസ സംഘടനമായിരിക്കും ട്രെയിലറിന്‍റെ ഹൈലൈറ്റ്.
ഇന്ത്യൻ സിനിമയിൽ ഇതുവരെ നിർമിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ സിനിമയാണ് 'ആദിപുരുഷ്' എന്നാണ് നിര്‍മാതാക്കളുടെ വാദം. റിലീസിന് ശേഷം ചിത്രം ബോക്‌സോഫിസിൽ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുമെന്ന ഉറപ്പിലാണ് നിർമാതാക്കൾ.
'ദി ക്രൂ' ആണ് കൃതിയുടെ മറ്റൊരു പുതിയ പ്രോജക്‌ട്. ചിത്രത്തിൽ, തബു, ദിൽജിത് ദോസഞ്ച്, കരീന കപൂർ ഖാൻ എന്നിവരും വേഷമിടുന്നു. മൂന്ന് സ്ത്രീകളുടെ കഥയാണ് ചിത്രം പറയുന്നത്. എയര്‍ലൈന്‍ മേഖലയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.
ഈ മൂവര്‍ സംഘത്തെ ചില അനാവശ്യ സാഹചര്യങ്ങളിലേക്ക് നയിക്കുന്നതും നുണകളുടെ വലയിൽ അകപ്പെടുകയും ചെയ്യുന്നതാണ് കഥ. രാജേഷ് കൃഷ്‌ണൻ ആണ് സംവിധാനം. റിയ കപൂറും ഏക്താ ആർ കപൂറും ചേർന്നാണ് സിനിമയുടെ നിർമാണം. ടൈഗര്‍ ഷ്രോഫിനൊപ്പമുള്ള ഗണപതിലും കൃതി എത്തുന്നുണ്ട്.
Also Read: പ്രീ റിലീസ് ഗ്രാന്‍ഡ് ഇവന്‍റിനൊരുങ്ങി ആദിപുരുഷ്; ട്രെയിലര്‍ ലോഞ്ച് തിരുപ്പതിയില്‍