ധർമപുരി: തമിഴ്‌നാട്ടിലെ കൃഷ്‌ണഗിരി ജില്ലയിലെ ഹൊസൂർ-ബാഗലൂർ റോഡിലുള്ള മുത്തൂറ്റ് ഫിനാൻസ് സ്ഥാപനത്തില്‍ വൻ കവർച്ച. തോക്ക് ചൂണ്ടി ഏഴ് കോടിയുടെ സ്വർണം കവർന്നതായി പരാതി. ഇന്ന് രാവിലെ സ്ഥാപനം തുറന്നപ്പോഴാണ് സംഭവം. ഉപഭോക്താക്കളെപ്പോലെ അകത്തേക്ക് കടന്ന ശേഷമാണ് കവർച്ച നടത്തിയത്. സ്വർണത്തിന് പുറമെ 90000 രൂപയും കൊള്ളയടിച്ചു.
മുഖംമൂടി ധരിച്ചെത്തിയ സംഘം മാനേജറെ ഉൾപ്പടെ നാല് സ്റ്റാഫുകളെ കെട്ടിയിട്ടാണ് കവര്‍ച്ച നടത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും ജീവനക്കാരുടെ മൊഴിയുടെയും അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തുകയാണ്. രണ്ടാഴ്‍ച മുൻപ് ഇതേ ശാഖയില്‍ കവര്‍ച്ചാശ്രമം നടന്നിരുന്നു.