ETV Bharat / bharat

കോട്‌കാപുര വെടിവയ്‌പ്പ്: ജൂൺ 26ന് ഹാജരാകാൻ സുഖ്‌ബീർ ബാദലിന് എസ്ഐടി സമൻസ്

2015ന് ഫരീദ്‌കോട്ടിൽ ഗുരു ഗ്രന്ഥ് സാഹിബിനെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് പ്രതിഷേധിച്ച ആളുകൾക്ക് നേരെ പൊലീസ് വെടിയുതിർത്ത സംഭവങ്ങൾ നടന്നപ്പോൾ ഉപമുഖ്യമന്ത്രിയായിരുന്നു സുഖ്‌ബീർ.

Kotkapura firing  SIT asks Sukhbir Badal to appear before it  SIT summoned Sukhbir Badal  Sukhbir Badal to appear before SIT  Kotkapura firing case  Latest development in Kotkapura firing case  Former Punjab deputy Chief minister Sukhbir Badal  Former Punjab Deputy Chief Minister  കോട്‌കാപുര വെടിവയ്‌പ്പ്  കോട്‌കാപുര പൊലീസ് വെടിവയ്‌പ്പ്  ചണ്ഡിഗഡ് വെടിവയ്പ്പ്  ഗുരു ഗ്രന്ഥ് സാഹിബ്  guru grandh sahib  സുഖ്‌ബീർ ബാദൽ  സുഖ്‌ബീർ സിംഗ് ബാദലി  സുഖ്‌ബീർ സിങ് ബാദലി  SIT  special investigation team  എസ്ഐടി സമൻസ്  എസ്ഐടി  പ്രത്യേക അന്വേഷണ സംഘം  പഞ്ചാബ് മുൻ മുഖ്യമന്ത്രി
കോട്‌കാപുര വെടിവയ്‌പ്പ്: ജൂൺ 26ന് ഹാജരാകാൻ സുഖ്‌ബീർ ബാദലിന് എസ്ഐടി സമൻസ്
author img

By

Published : Jun 24, 2021, 12:17 PM IST

ചണ്ഡിഗഡ്: കോട്‌കാപുര പൊലീസ് വെടിവയ്പ്പുമായി ബന്ധപ്പെട്ട കേസിൽ ജൂൺ 26ന് മുമ്പായി ഹാജരാകാൻ പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയും ശിരോമണി അകാലിദൾ (എസ്എഡി) പ്രസിഡന്‍റുമായ സുഖ്‌ബീർ സിങ് ബാദലിനോട് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി)ആവശ്യപ്പെട്ടു. പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിനെ ചൊവ്വാഴ്‌ച അന്വേഷണ സംഘം ചോദ്യം ചെയ്‌തിരുന്നു.

2015ന് ഫരീദ്‌കോട്ടിൽ ഗുരു ഗ്രന്ഥ് സാഹിബിനെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് പ്രതിഷേധിച്ച ആളുകൾക്ക് നേരെ പൊലീസ് വെടിയുതിർത്ത സംഭവങ്ങൾ നടന്നപ്പോൾ ഉപമുഖ്യമന്ത്രിയായിരുന്നു സുഖ്‌ബീർ. ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

സംഭവം അന്വേഷിക്കുന്നതിനായി പഞ്ചാബ് സർക്കാർ പുതിയ എസ്‌ഐടി രൂപീകരിച്ചു. പഞ്ചാബ്, ഹരിയാന ഹൈക്കോടതികളുടെ നിർദേശത്തെത്തുടർന്ന് മുൻ എസ്‌ഐടിയുടെ അന്വേഷണ റിപ്പോർട്ട് റദ്ദാക്കിയതിന് പിന്നാലെയാണ് പുതിയ സംഘത്തെ നിർദേശിച്ചത്.

Also Read:ശിരോമണി അകാലിദൾ പ്രസിഡന്‍റ് സുഖ്‌ബീർ സിങ് ബാദൽ പൊലീസ് കസ്റ്റഡിയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.