ETV Bharat / bharat

കൊൽക്കത്ത തീപിടിത്തം; പ്രധാനമന്ത്രി അനുശോചിച്ചു

author img

By

Published : Mar 9, 2021, 9:56 AM IST

മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായവും പ്രഖ്യാപിച്ചു.

Kolkata fire news  PM Modi announces Rs 2 lakh ex-grati,a  latest news on Narendra Modi,  latest update on Kolkata fire,  Kolkata fire: PM Modi announces Rs 2 lakh ex-gratia to next of kin of deceased,  Kolkata fire,  Rs 2 lakh ex-gratia,  കൊൽക്കത്ത തീപിടുത്തം: അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി,  കൊൽക്കത്ത തീപിടുത്തം,  അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി,  തീപിടുത്തം,  അനുശോചനം,  പ്രധാനമന്ത്രി,  രണ്ട് ലക്ഷം രൂപ,  ധനസഹായം,
കൊൽക്കത്ത തീപിടുത്തം: അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ഒന്‍പത് പേര്‍ മരിച്ച കൊൽക്കത്തയിലെ റെയില്‍വെ കെട്ടിടത്തിലെ തീപിടിത്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായവും പ്രഖ്യാപിച്ചു.

കൂടുതല്‍ വായിക്കുക: കൊൽക്കത്തയിൽ ബഹുനില കെട്ടിടത്തിന് തീ പിടിത്തം; ഒൻപത് പേർ മരിച്ചു

സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ സ്ട്രാന്‍ഡ് റോഡിലെ ന്യൂ കൊയ്‌ലാഘട്ട് ബില്‍ഡിങിലാണ് തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ വന്‍ തീപിടിത്തമുണ്ടായത്. നാല് അഗ്‌നിശമന സേനാംഗങ്ങള്‍, രണ്ട് ആര്‍.പി.എഫ് ജവാന്‍മാര്‍, കൊല്‍ക്കത്ത പൊലീസ് എ.എസ്.ഐ എന്നിവരടക്കം 9 പേരാണ് തീപിടിത്തത്തില്‍ മരിച്ചതെന്ന് പശ്ചിമബംഗാള്‍ മന്ത്രി സുജിത് ബോസ് അറിയിച്ചു. കെട്ടിടത്തിന്റെ 13ാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്. ഈസ്‌റ്റേണ്‍ റെയില്‍വേയും സൗത്ത് ഈസ്‌റ്റേണ്‍ റെയില്‍വേയും സംയുക്തമായി ഉപയോഗിക്കുന്ന ഓഫിസ് കെട്ടിടമാണ് ഇത്. മുഖ്യമന്ത്രി മമതാ ബാനര്‍ജി സംഭവസ്ഥലം സന്ദര്‍ശിച്ചു. സംഭവം ഞെട്ടലുളവാക്കുന്നതാണെന്നും മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും കുടുംബത്തിലെ ഒരംഗത്തിന് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും മമത അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.