ETV Bharat / bharat

'മികച്ച അച്ഛന്‍, ഒരു നിമിഷമെങ്കിലും തിരികെ ലഭിച്ചിരുന്നെങ്കില്‍'; കരളലിയിപ്പിക്കുന്ന കുറിപ്പുമായി മകള്‍ - ഗായകന്‍ കെകെ

KK daughter emotional note on father: 'അച്ഛന്‍ പോയതോടെ ജീവിതം ഇരുട്ടിലായി. താങ്കളെ ഈ ലോകത്തിന് ആവശ്യമായിരുന്നു. പക്ഷേ താങ്കള്‍ പോയിരിക്കുന്നു. ആ യാഥാര്‍ഥ്യം ഇപ്പോഴും ഉള്‍ക്കൊള്ളാനാകുന്നില്ല ഞങ്ങള്‍ക്ക്'

KK daughter Taamara  KK daughter fathers day post  KK daughter remembers her father  KK daughter fathers day wish  Singer KK  കരളലിയിപ്പിക്കുന്ന കുറിപ്പുമായി മകള്‍  KK daughter emotional note  KK daughter fathers day post  KK daughter shares childhood photo with KK  KK passed away  Life is dark without you  KK daughter emotional note on father
'മികച്ച അച്ഛന്‍, ഒരു നിമിഷമെങ്കിലും തിരികെ ലഭിച്ചിരുന്നെങ്കില്‍'; കരളലിയിപ്പിക്കുന്ന കുറിപ്പുമായി മകള്‍
author img

By

Published : Jun 20, 2022, 4:14 PM IST

KK daughter shares childhood photo: പ്രശസ്‌ത ഗായകന്‍ കെകെ എന്ന കൃഷ്‌ണകുമാര്‍ കുന്നത്തിന്‍റെ വിയോഗം നടുക്കത്തോടെയാണ് സംഗീതാസ്വാദകര്‍ അറിഞ്ഞത്. ഇപ്പോഴിതാ അന്തരിച്ച പ്രിയ ഗായകനെ അനുസ്‌മരിച്ച് ഹൃദയസ്‌പര്‍ശിയായ കുറിപ്പുമായി മകള്‍ താമര രംഗത്തെത്തിയിരിക്കുകയാണ്. കുറിപ്പിനൊപ്പം പിതാവിനും സഹോദരന്‍ നകുലിനും ഒപ്പമുള്ള കുട്ടിക്കാല ചിത്രവും താമര പങ്കുവച്ചിട്ടുണ്ട്‌.

KK daughter fathers day post: ഫാദേഴ്‌സ്‌ ഡേയോട് അനുബന്ധിച്ച് ഇന്‍സ്‌റ്റഗ്രാമിലൂടെയാണ് അച്ഛനെ കുറിച്ചുള്ള പോസ്‌റ്റ്‌ താമര പങ്കുവച്ചത്‌. ഒരു നിമിഷത്തേക്ക് എങ്കിലും പിതാവിനെ തിരികെ ലഭിച്ചിരുന്നുവെങ്കില്‍ എന്നാണ് മകള്‍ താമര പറയുന്നത്‌. അച്ഛന്‍ ഈ ലോകത്ത്‌ നിന്നും പോയത് ഉള്‍ക്കൊള്ളാനാകുന്നില്ലെന്നും മകള്‍ കുറിച്ചു.

KK daughter Taamara  KK daughter fathers day post  KK daughter remembers her father  KK daughter fathers day wish  Singer KK  കരളലിയിപ്പിക്കുന്ന കുറിപ്പുമായി മകള്‍  KK daughter emotional note  KK daughter fathers day post  KK daughter shares childhood photo with KK  KK passed away  Life is dark without you  KK daughter emotional note on father
കരളലിയിപ്പിക്കുന്ന കുറിപ്പുമായി മകള്‍

KK daughter emotional note on father: 'അച്ഛന്‍ പോയതോടെ ജീവിതം ഇരുട്ടിലായി. ഒരു നിമിഷത്തേക്ക് എങ്കിലും താങ്കളെ തിരികെ ലഭിച്ചിരുന്നുവെങ്കില്‍. ഏറ്റവും മികച്ച അച്ഛന്‍ ആയിരുന്നു താങ്കള്‍. വീട്ടിലേക്ക് കയറി വന്ന് ഞങ്ങളെ കെട്ടിപ്പിടിച്ചിരുന്ന അച്ഛനെ ഒരുപാട് മിസ്‌ ചെയ്യുന്നു. നമ്മള്‍ ഒരുമിച്ചുള്ള സന്തോഷം നിറഞ്ഞ മുഹൂര്‍ത്തങ്ങള്‍ ഇല്ലാതായിരിക്കുന്നു. അടുക്കളയിലെ നമ്മള്‍ ഒരുമിച്ചുള്ള രഹസ്യ ലഘു ഭക്ഷണ വേളകളും നഷ്‌ടമായിരിക്കുന്നു.

എന്‍റെ സംഗീതവും ചെറിയ വോയ്‌സ്‌ നോട്ടുകളും ആശയങ്ങളും കാണിക്കുമ്പോഴുള്ള താങ്കളുടെ പ്രതികരണം നഷ്‌ടമായിരിക്കുന്നു. താങ്കളുടെ കൈകള്‍ എനിക്കിനി പിടിക്കാനാകില്ലല്ലോ. ഞങ്ങളുടെ ജീവിതം വളരെ സുരക്ഷിതവും സ്‌നേഹ നിര്‍ഭരവും സന്തോഷ പ്രദവും ഭാഗ്യം നിറഞ്ഞതുമാക്കി താങ്കള്‍ മാറ്റി. താങ്കളെ ഈ ലോകത്തിന് ആവശ്യമായിരുന്നു. പക്ഷേ താങ്കള്‍ പോയിരിക്കുന്നു.

ആ യാഥാര്‍ഥ്യം ഇപ്പോഴും ഉള്‍ക്കൊള്ളാനാകുന്നില്ല ഞങ്ങള്‍ക്ക്. അച്ഛന്‍റെ നിരുപാധികമായ സ്‌നേഹം ഞങ്ങളെ അതിന് തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. താങ്കളാണ് ഞങ്ങളുടെ എക്കാലത്തെയും ശക്തി. ലോകത്തില്‍ താങ്കളെ കുറിച്ച് അഭിമാനം ഉയര്‍ത്താന്‍ വേണ്ടി ഞാനും നകുലും അമ്മയും പ്രവര്‍ത്തിക്കും. ഞങ്ങള്‍ ശക്തരായിരിക്കും. പരസ്‌പരം സ്‌നേഹ പരിലാളനകള്‍ പങ്കുവയ്‌ക്കുകയും ചെയ്യും. പ്രപഞ്ചത്തിലെ ഏറ്റവും മികച്ച അച്ഛന് ഫാദേഴ്‌സ്‌ ഡേ ആശംസകള്‍ നേരുകയാണ്. ഞങ്ങള്‍ എപ്പോഴും അച്ഛനെ സ്‌നേഹിക്കുന്നു', താമര കുറിച്ചു.

KK passed away: കെകെയുടെ സൗമ്യമായ ശബ്‌ദത്തിന് ആരാധകര്‍ ഏറെയാണ്. 90കളില്‍ നിരവധി സീരിയലുകളിലൂടെയും പരസ്യങ്ങളിലൂടെയുമാണ് കെകെയുടെ ശബ്‌ദത്തിന് ഇന്ത്യയൊട്ടാകെ ആരാധകരെ ലഭിക്കുന്നത്‌. കൊല്‍ക്കത്തയിലെ സംഗീത പരിപാടിക്ക് ശേഷമായിരുന്നു 53കാരനായ പ്രിയ ഗായകന്‍റെ അന്ത്യം. കൊല്‍ക്കത്തയിലെ നസ്‌റുല്‍ മഞ്ച് ഓഡിറ്റോറിയത്തില്‍ നടന്ന സംഗീത പരിപാടിക്ക് ശേഷം അദ്ദേഹം താമസിച്ചിരുന്ന ഹോട്ടലില്‍ കുഴഞ്ഞ്‌ വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കെകെയുടെ ജീവന്‍ രക്ഷിക്കാനായില്ല.

Also Read: കെകെയുടെ വിയോഗം : കൊൽക്കത്തയിലെ പരിപാടിയില്‍ നിന്ന് പിന്‍മാറി ബോളിവുഡ് ഗായകർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.