ETV Bharat / bharat

തെലങ്കാനയില്‍ 2400 കോടിയുടെ നിക്ഷേപത്തിന് ധാരണാപത്രം ഒപ്പിട്ട് കിറ്റെക്സ്

എംഡി സാബു എം ജേക്കബ് സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവച്ചത് തെലങ്കാനയില്‍ നടന്ന ചടങ്ങില്‍

KITEX  KITEX group  തെലങ്കാന സര്‍ക്കാര്‍  കിറ്റെക്സ് ഗ്രൂപ്പ്3  സാബു എം ജേക്കമ്പ്  investment plans in Telangana
തെലങ്കാനയില്‍ 2400 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് കിറ്റെക്സ് ഗ്രൂപ്പ്
author img

By

Published : Sep 18, 2021, 5:08 PM IST

കൊച്ചി : വിവാദങ്ങള്‍ക്കൊടുവില്‍ തെലങ്കാനയില്‍ 2400 കോടിയുടെ നിക്ഷേപ പദ്ധതിയുടെ ധാരണാപത്രം ഒപ്പിട്ട് കിറ്റെക്‌സ് ഗ്രൂപ്പ്. കമ്പനി എംഡി സാബു എം ജേക്കബും സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളും തെലങ്കാനയില്‍ നടന്ന ചടങ്ങിലാണ് ധാരണാപത്രം ഒപ്പിട്ടത്.

ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം കമ്പനി പ്രതിനിധികളും സര്‍ക്കാരുമായി വിശദമായ ചര്‍ച്ച നടന്നിരുന്നു. കേരളത്തിലെ തങ്ങളുടെ വ്യവസായം വികസിപ്പിക്കാനിരിക്കെയാണ് കിറ്റെക്‌സിന് തെലങ്കാന സര്‍ക്കാറിന്‍റെ ക്ഷണം ലഭിച്ചത്.

തെലങ്കാന സര്‍ക്കാര്‍ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതായി സാബു എം ജേക്കമ്പ്

തെലങ്കാന വ്യവസായ മന്ത്രി കെ.ടി രാമറാവുവിന്‍റെ പദ്ധതികള്‍ വ്യവസായ സൗഹൃദമാണെന്ന് സാബു എം ജേക്കമ്പ് പറഞ്ഞു. കൂടാതെ സര്‍ക്കാറിന്‍റെ പദ്ധതികളും വ്യവസായ സൗഹൃദമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം കാര്യങ്ങള്‍ പരിഗണിച്ചാണ് വ്യവസായം തെലങ്കാനയിലേക്ക് മാറ്റാന്‍ കമ്പനി തീരുമാനിച്ചത്.

മൂന്ന് മില്യണ്‍ തുണിത്തരങ്ങള്‍ ഉത്പാദിപ്പിച്ച് ദേശീയ അന്തര്‍ദേശീയ തലത്തില്‍ കയറ്റുമതി ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇരുപത്തിരണ്ടായിരം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതിയാണിത്. തെലങ്കാനയെ കൂടാതെ മറ്റ് സംസ്ഥാനങ്ങളും തങ്ങളെ ക്ഷണിച്ചിരുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെലങ്കാന കൂടുതല്‍ വ്യവസായ സൗഹൃദമെന്ന് കെ.ടി രാമറാവു

അതേസമയം സംസ്ഥാനത്ത് അദ്യഘട്ടത്തില്‍ 1000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് തെലങ്കാന വ്യവസായ മന്ത്രി കെ.ടി രാമറാവു അറിയിച്ചു. ഇതുവഴി 4000 തൊഴിലവസരങ്ങള്‍ സംസ്ഥാനത്ത് രൂപപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമ്പനി പൂര്‍ണമായും സജ്ജമാകുന്നതോടെ 22,000 പേര്‍ക്ക് നേരിട്ട് ജോലി ലഭിക്കും.

കൂടാതെ 18,000 പേര്‍ക്ക് നേരിട്ടല്ലാതെയും പദ്ധതിയുടെ ഗുണം ലഭ്യമാകും. വാറങ്കലിലെ കകാതിയ മെഗാ ടെക്സ്റ്റൈല്‍ പാര്‍ക്കിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുക. സംസ്ഥാനം കൂടുതല്‍ വ്യവസായ സൗഹൃദമാകുന്നതിന്‍റെ തെളിവാണ് ഇതെന്നും അദ്ദേഹം അറിയിച്ചു.

കൂടുതല്‍ വായനക്ക്: റംബൂട്ടാനടക്കം പഴങ്ങളില്‍ നിപ വൈറസ് സാന്നിധ്യമില്ല ; പരിശോധനാ റിപ്പോര്‍ട്ട് പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.