ETV Bharat / bharat

കിറ്റെക്‌സ് ചെയർമാൻ സാബു എം ജേക്കബ് തെലങ്കാനയില്‍: കെടിആറുമായി കൂടിക്കാഴ്‌ച നടത്തി - കിറ്റെക്‌സ്

കേരള സര്‍ക്കാരുമായുള്ള 3500 കോടിയുടെ പദ്ധതിയിൽ നിന്നും പിന്മാറിയതിന് പിന്നാലെയാണ് പുതിയ നിക്ഷേപ പദ്ധതിയെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി കിറ്റെക്‌സ് സംഘം ഹൈദരാബാദിലെത്തിയത്.

Kitex  Kitex Group chairman  Sabu Jacob  Sabu m Jacob  Hyderabad  KTR  Telangana  Telangana minister  സാബു എം ജേക്കബ്  കിറ്റെക്‌സ് ചെയർമാൻ  കിറ്റെക്‌സ്  കെടിആർ
കിറ്റെക്‌സ് ചെയർമാൻ സാബു എം ജേക്കബ് കെടിആറുമായി കൂടിക്കാഴ്‌ച നടത്തി
author img

By

Published : Jul 9, 2021, 4:51 PM IST

ഹൈദരാബാദ്: 3500 കോടിയുടെ നിക്ഷേപ പദ്ധതികളെക്കുറിച്ച് തെലങ്കാന സർക്കാരുമായി കിറ്റെക്‌സ് ഗ്രൂപ്പ് ചെയർമാൻ സാബു എം ജേക്കബ് ചർച്ച നടത്തി. തെലങ്കാനയിലെ പുരോഗമന വ്യാവസായിക നയങ്ങളെക്കുറിച്ചും ടെക്‌സ്‌റ്റൈൽ മേഖലയ്‌ക്ക് ആവശ്യമായ വിഭവങ്ങളുടെ ലഭ്യതയെക്കുറിച്ചും തെലങ്കാന വ്യവസായ മന്ത്രി കെ.ടി രാമ റാവു സാബു എം ജേക്കബുമായി നടത്തിയ കൂടിക്കാഴ്‌ചയില്‍ സംസാഗിച്ചു.

കേരള സര്‍ക്കാരുമായുള്ള 3500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍ നിന്ന് പിന്മാറിയതായി അറിയിച്ച കിറ്റെക്‌സ് ഗ്രൂപ്പ് തെലങ്കാന സർക്കാരിന്‍റെയും കെടിആറിന്‍റെയും ഔദ്യോഗിക ക്ഷണം സ്വീകരിച്ചാണ് ഹൈദരാബാദിലെത്തിയത്. മാനേജിങ് ഡയറക്ടർ സാബു എം. ജേക്കബിനൊപ്പം ഡയറക്ടർമാരായ ബെന്നി ജോസഫ്, കെഎൽവി നാരായണൻ, വൈസ് പ്രസിഡന്‍റ് ഓപ്പറേഷൻസ് ഹർകിഷൻ സിങ് സോധി, സി.എഫ്‌.ഒ ബോബി മൈക്കിൾ, ജനറൽ മാനേജർ സജി കുര്യൻ എന്നിവരടങ്ങിയ ആറംഗ സംഘമാണ് ഹൈദരാബാദിലേക്കെത്തിയത്.

READ MORE: കിറ്റെക്‌സ് സംഘം ഹൈദരാബാദിലേക്ക് ; പ്രത്യേക വിമാനം അയച്ച് തെലങ്കാന സർക്കാർ

നിക്ഷേപം നടത്താൻ മികച്ച സൗകര്യങ്ങളാണ് തെലങ്കാന സർക്കാർ വാഗ്‌ദാനം ചെയ്തിരിക്കുന്നതെന്ന് സാബു എം ജേക്കബ് പറഞ്ഞു. നേരത്തെ വ്യവസായ മന്ത്രി കെ.ടി രാമ റാവുവുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും സാബു എം. ജേക്കബ് ടെലിഫോണിൽ ചർച്ച നടത്തിയിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ഹൈദരാബാദിലെത്തി കൂടിക്കാഴ്‌ച നടത്തിയത്. കേരളത്തിലെ പുതിയ നിക്ഷേപ പദ്ധതികളിൽ നിന്നും പിന്മാറുന്നുവെന്ന് കിറ്റെക്‌സ് പ്രഖ്യാപിച്ചതിനെ തുടർന്ന് ഇതുവരെ ഒമ്പത് സംസ്ഥാനങ്ങളാണ് കമ്പനിയെ ക്ഷണിച്ചിട്ടുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.