ETV Bharat / bharat

King of Kotha paid degrading കിംഗ് ഓഫ് കൊത്തക്കെതിരെ വ്യാപക ഡീഗ്രേഡിങ്; മണിക്കൂറുകള്‍ക്കകം വ്യാജ പതിപ്പും പുറത്ത് - Dulquer Salmaan

King of Kotha pirated copy പെയിഡ് ഡീഗ്രേഡിങ്ങിന്‌ പിന്നാലെ കിംഗ് ഓഫ് കൊത്തയുടെ വ്യാജ പതിപ്പും ഇന്‍റര്‍നെറ്റില്‍

King of Kotha paid degrading  King of Kotha  KOK pirated copy on internet  KOK pirated copy  KOK  King of Kotha degrading  കിംഗ് ഓഫ് കൊത്തക്കെതിരെ വ്യാപക ഡീഗ്രേഡിംഗ്  വ്യാജ പതിപ്പും  കിംഗ് ഓഫ് കൊത്ത വ്യാജ പതിപ്പ്  കിംഗ് ഓഫ് കൊത്തയുടെ വ്യാജ പതിപ്പും  ദുല്‍ഖര്‍  Dulquer Salmaan  ദുല്‍ഖര്‍ സല്‍മാന്‍
King of Kotha paid degrading
author img

By ETV Bharat Kerala Team

Published : Aug 24, 2023, 4:44 PM IST

ന്‍ ആഘോഷങ്ങളോടെ തിയേറ്ററുകളില്‍ എത്തിയ ദുല്‍ഖര്‍ സല്‍മാന്‍റെ (Dulquer Salmaan) 'കിംഗ് ഓഫ് കൊത്ത'ക്കെതിരെ (King of Kotha) വ്യാപക ഡീഗ്രേഡിങ്. ചിത്രം ഇറങ്ങുന്നതിന് മുമ്പ് തന്നെ സിനിമ കാണാതെ 'കിംഗ് ഓഫ് കൊത്ത'യുടെ മോശം റിവ്യൂകള്‍ വ്യാപകമാക്കി ഒരു കൂട്ടം ആളുകള്‍ രംഗത്തെത്തിയിരിക്കുകയാണ്.

റിലീസിന് മുമ്പ് തന്നെ അഡ്വാന്‍സ് ബുക്കിങ്ങിലൂടെ ചരിത്രം കുറിച്ച 'കിംഗ് ഓഫ് കൊത്ത' തിയേറ്ററുകളില്‍ മികച്ച അഭിപ്രായങ്ങള്‍ നേടുമ്പോള്‍, സോഷ്യല്‍ മീഡിയകളില്‍ ഫേക്ക് അക്കൗണ്ടുകളില്‍ നിന്നും പേജുകളില്‍ നിന്നും ചിത്രത്തിനെതിരെ വ്യാപകമായി ഡീഗ്രേഡിങ് (King of Kotha paid degrading) നടക്കുകയാണ്. ഒരു സിനിമയ്‌ക്കും ഇതുവരെ കിട്ടാത്ത ബുക്കിങ്ങും കലക്ഷനും അഭിപ്രായവും നേടുമ്പോൾ ഒരു വിഭാഗം സിനിമയുടെ വളർച്ചയിൽ ഭയന്ന് വ്യാപകമായി പെയിഡ് ക്യാമ്പയിനുമായി രംഗത്തെത്തിയിരിക്കുകയാണ്.

മലയാള സിനിമയെ തന്നെ നശിപ്പിക്കുന്ന രീതിയിലുള്ള ഇത്തരം പ്രവണതകൾ നടത്തുന്നവരെ ജനങ്ങൾ തിരിച്ചറിഞ്ഞ് നൽകുന്ന വരവേൽപ്പാണ് 'കിംഗ് ഓഫ് കൊത്ത'യുടെ ടിക്കറ്റ് ബുക്കിങ്ങിൽ അടുത്ത നാലു ദിവസങ്ങളിൽ ഹൗസ്‌ഫുള്‍ ഷോകളുമായി ചിത്രം മുന്നേറുന്നത്. 'കിംഗ് ഓഫ് കൊത്ത' റിലീസായി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ചിത്രത്തിന്‍റെ വ്യാജ പതിപ്പും (King of Kotha pirated copy) ഇന്‍റര്‍നെറ്റില്‍ പ്രത്യക്ഷമായി. അതേസമയം സിനിമയ്‌ക്ക് ഗംഭീര സ്വീകരണമാണ് തിയേറ്ററുകളില്‍ നിന്നും മറ്റും ലഭിച്ചുകൊണ്ടിരിക്കുന്നത്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച ഫാന്‍സ് ഷോ കഴിയുമ്പോള്‍ ആരാധകരില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Also Read: King Of Kotha Ticket Booking Trending പ്രീ ബുക്കിങ്ങിൽ 2.5 കോടിയിലേറെ കലക്ഷൻ; ടിക്കറ്റ് വിൽപനയിൽ ട്രെൻഡ് സെറ്ററായി 'കിംഗ് ഓഫ് കൊത്ത'

ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയുടെ ആദ്യ സംവിധാന സംരംഭം മോശമായില്ലെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. മാസും ആക്ഷനും വയലന്‍സും ഒക്കെയായി ദുല്‍ഖറിന്‍റെ രാജു തിയേറ്ററുകളില്‍ കയ്യടി നേടുകയാണ്. കൊത്തയിലെ രാജാവായി ദുല്‍ഖര്‍ എത്തുമ്പോള്‍ വില്ലനായി ഷബീര്‍ കല്ലറയ്‌ക്കലും എത്തുന്നു. കണ്ണന്‍ എന്ന കഥാപാത്രത്തെയാണ് ഷബീര്‍ കല്ലറയ്ക്കല്‍ അവതരിപ്പിക്കുന്നത്.

'കിംഗ് ഓഫ് കൊത്ത'യുടെ ആദ്യ ഷോ കാണാൻ താരങ്ങളും ചലച്ചിത്ര മേഖലയിലെ നിരവധി പ്രമുഖരും തിയേറ്ററില്‍ എത്തിയിരുന്നു. സിനിമയിലെ നായിക ഐശ്വര്യ ലക്ഷ്‌മിയും ഗോകുല്‍ സുരേഷും ആദ്യ ഷോ കാണാന്‍ എറണാകുളം കവിത തിയേറ്ററില്‍ എത്തിയത് പ്രേക്ഷകര്‍ക്ക് ആവേശമായി.

ആദ്യ ഷോ കാണാന്‍ ദുൽഖർ സല്‍മാന്‍ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും, സാങ്കേതിക കാരണങ്ങളാൽ താരം എത്തിച്ചേര്‍ന്നില്ല. പകരം ഭാര്യ അമാല്‍ സൂഫിയ എത്തി. കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് അമാൽ സൂഫിയ തിയേറ്ററില്‍ എത്തിയത്.

ഒരു വര്‍ഷത്തിന് ശേഷം ദുല്‍ഖര്‍ ചിത്രം തിയേറ്ററുകളില്‍ എത്തുമ്പോള്‍ ആരാധകരുടെ ആവേശത്തിനും അതിരില്ല. കേരളത്തിലെ തിയേറ്റര്‍ പരിസരങ്ങൾ ഉത്സവ ലഹരിയിലാണ്. ദുല്‍ഖര്‍ സല്‍മാന്‍റെ വലിയ കടലാസ് പ്രതിമകളും ചെണ്ട മേളങ്ങളും ഒക്കെയായി ആരാധകര്‍ തിയേറ്റര്‍ പരിസരങ്ങള്‍ കളറാക്കി.

Also Read: KOK First show 'രാജാവ്' അവതരിച്ചു, 'കിംഗ് ഓഫ് കൊത്ത' ആദ്യ ദിനം ആവേശം: കാണാനെത്തി അമാലും ഐശ്വര്യയും ഗോകുല്‍ സുരേഷും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.