ബെംഗളൂരു: കര്‍ണാടകയിലെ ബെംഗളൂരുവില്‍ കള്ളനോട്ട് വില്‍പന നടത്താന്‍ ശ്രമിച്ച ഒരാള്‍ അറസ്റ്റില്‍. അറസ്റ്റിലായ രവിയെന്ന വ്യക്തിയുടെ കൈയില്‍ നിന്നും 1.40 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ പൊലീസ് പിടിച്ചെടുത്തു. കേസിലുള്‍പ്പെട്ട ഒരാള്‍ ഒളിവിലാണ്. ഇയാള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ചിക്കജാലയ്‌ക്ക് സമീപമുള്ള കൃഷ്‌ണ നഗര്‍ ഹോട്ടലില്‍ കള്ളനോട്ട് വില്‍പന നടത്തുന്നുവെന്ന സംശയത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ അറസ്റ്റിലായത്. ഇയാളില്‍ നിന്നും 500 രൂപയുടെ നൂറ് കള്ള നോട്ടുകളും 100 രൂപയുടെ 900 നോട്ടുകളുമാണ് കണ്ടെത്തിയത്.
കള്ളനോട്ട് വില്‍പന; ബെംഗളൂരുവില്‍ ഒരാള്‍ അറസ്റ്റില്‍ - ക്രൈം ന്യൂസ്
1.40 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ പൊലീസ് കണ്ടെടുത്തു.