ന്യൂഡല്‍ഹി: സംസ്ഥാനത്ത് പ്രതിഷേധം ശക്തമാക്കുന്നതിനിടെ പിഎസ്‌സി നിയമന വിവാദം ലോക്‌സഭയില്‍ ഉന്നയിച്ച് എന്‍.കെ പ്രേമചന്ദ്രന്‍ എംപി. നിയമനം നല്‍കാതെ അര്‍ഹരായ ഉദ്യോഗാര്‍ഥികളെ കബളിപ്പിക്കുകയാണ്. പശ്ചിമ ബംഗാളിലും സമാന പരാതികള്‍ ഉയരുന്നുണ്ട്. അനധികൃത നിയമനങ്ങള്‍ നിയന്ത്രിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ കേന്ദ്രം ആലോചിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പിഎസ്‌സി റാങ്ക് പട്ടിക മറികടന്ന് ആയിരക്കണക്കിന് പിന്‍വാതില്‍ നിയമനങ്ങള്‍ സംസ്ഥാനത്ത് നടന്നെന്നും എന്‍ കെ പ്രേമചന്ദ്രന്‍ ആരോപിച്ചു. പട്ടികയില്‍ ഇടംപിടിച്ച ഉദ്യോഗാര്‍ഥികളെ മറികടന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ബന്ധുക്കള്‍ക്കും നിയമനം ലഭിക്കുന്നു. യോഗ്യത നേടിയവര്‍ ജോലി ലഭിക്കാതെ തെരുവിലും ആത്മഹത്യയുടെ വക്കിലുമാണ്. ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി കഴിഞ്ഞെന്നും അദ്ദേഹം സഭയില്‍ വ്യക്തമാക്കി.