ETV Bharat / bharat

കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിലെ എംപിമാർ - കർഷക പ്രക്ഷോഭത്തിൽ കേരള എംപിമാർ

കർഷക പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് പാർലമെന്‍റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് സമീപം പ്രതിപക്ഷ പാർട്ടികളും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

'Farmers' Parliament  Kerala MPs  Delhi farmers protest  കർഷക പ്രക്ഷോഭം  കർഷക പ്രക്ഷോഭത്തിൽ കേരള എംപിമാർ  ഡൽഹി കർഷക പ്രക്ഷോഭം
കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിലെ എംപിമാർ
author img

By

Published : Jul 22, 2021, 5:05 PM IST

Updated : Jul 22, 2021, 5:32 PM IST

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിൽ ജന്തർ മന്ദറിൽ പാർലമെന്‍റ് കൂടി പ്രതിഷേധിച്ച് കർഷക സംഘടനകൾ. പ്രതിഷേധത്തിൽ പങ്കെടുക്കാനായി കേരളത്തിൽ നിന്നുള്ള പത്ത് എംപിമാരും സ്ഥലത്തെത്തിയിട്ടുണ്ട്.

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് എംപിമാർ കർഷക പ്രതിഷേധ വേദിയിലേക്ക് എത്തിയതെന്ന് ലോക്‌സഭയിലെ കോൺഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

എംപിമാർ ഇടിവി ഭാരതിനോട്

പാർലമെന്‍റിൽ നിരവധി എംപിമാർ പ്രമേയം കൊണ്ടുവന്നിട്ടും കേന്ദ്രസർക്കാർ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തയ്യാറായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കാർഷിക നിയമങ്ങൾ നടപ്പാക്കുന്നതിനെതിരെ ഇതിനകം തന്നെ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ കേന്ദ്ര സർക്കാർ പിൻവാങ്ങാൻ തയ്യാറാകാത്തത് പ്രതിഷേധാർഹമാണെന്നും ഇടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു.

Also Read: കേസ്‌ വാദിക്കാന്‍ അഭിഭാഷകര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 18.97 കോടി രൂപ

കർഷകർ ശക്തരാണെന്ന് ഇതിനകം തന്നെ അവർ തെളിയിച്ചുകഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. പ്രക്ഷോഭം കൂടുതൽ ശക്തമായി തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. അവസാന ജയം കർഷകർക്ക് തന്നെയായിരിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനിടെ കർഷക പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് പാർലമെന്‍റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് സമീപം പ്രതിപക്ഷ പാർട്ടികളും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

Last Updated : Jul 22, 2021, 5:32 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.