മുംബൈ: കേരളത്തില്‍ വിവാദമായ സ്വർണക്കള്ളകടത്ത് കേസിൽ മഹാരാഷ്‌ട്രയിലെ സംഗ്ലി ജില്ലയിൽ എൻഐഎ റെയ്‌ഡ് നടത്തി. ദുബൈയിൽ നിന്ന് കേരളം വഴി മഹാരാഷ്‌ട്രയിലേക്ക് 100 കിലോഗ്രാം സ്വർണം കടത്തിയെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് റെയ്‌ഡ്.
നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രധാന കണ്ണിയും ഫൈസല്‍ ഫരീദിന്‍റെ കൂട്ടാളിയുമായ മുഹമ്മദ് മന്‍സൂര്‍ ജൂൺ ഒമ്പതിന് പിടിയിലായിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് എന്‍ഐഎ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്‌തതിന്‍റെ അടിസ്ഥാനത്തിൽ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എൻഐഎ റെയ്‌ഡ് നടത്തിയത്.
100 കിലോ സ്വർണം മുംബൈയിലേക്ക് അയച്ചുവെന്ന് മുഹമ്മദ് മന്‍സൂര്‍ മൊഴി നൽകിയെന്നാണ് വിവരം. മൻസൂറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ ശനിയാഴ്‌ച ഖാനാപൂർ, കാവെമഹങ്കൽ, അറ്റ്പാഡി തസ്ഗാവ് തഹസിൽ എന്നിവിടങ്ങളിൽ എൻഐഎ സംഘം റെയ്ഡ് നടത്തിരുന്നു.
READ MORE: സ്വര്‍ണക്കടത്ത് കേസ് : മുഖ്യപ്രതിയുടെ സഹായി അറസ്റ്റില്‍