ETV Bharat / bharat

നടിയെ ആക്രമിച്ച കേസ്: വിചാരണ നീട്ടണമെന്ന ഹർജി സുപ്രീം കോടതി തള്ളി, ദിലീപിനെതിരെ മാധ്യമ വിചാരണയെന്ന് അഭിഭാഷകൻ

ദിലീപിനെതിരെ സംസ്ഥാന സർക്കാർ മാധ്യമവിചാരണ നടത്തുകയാണെന്ന് അഭിഭാഷകൻ ആരോപിച്ചു

author img

By

Published : Jan 24, 2022, 6:56 PM IST

sc declines kerala govt plea kerala actor rape case latest dileep on trial latest trial in kerala actor rape case kerala govt plea on actor assault case trial നടിയെ ആക്രമിച്ച കേസ് ദിലീപിനെതിരെ മാധ്യമ വിചാരണ സംസ്ഥാന സർക്കാർ ഹർജി സുപ്രീം കോടതി തള്ളി നടിയെ ആക്രമിച്ച കേസ് വിചാരണ നീട്ടി നൽകൽ
നടിയെ ആക്രമിച്ച കേസ്: വിചാരണ നീട്ടണമെന്ന ഹർജി സുപ്രീം കോടതി തള്ളി, ദിലീപിനെതിരെ മാധ്യമ വിചാരണയെന്ന് അഭിഭാഷകൻ

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ സമയം നീട്ടണമെന്ന സംസ്ഥാന സർക്കാരിന്‍റെ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ എ.എം ഖാൻവിൽക്കർ, സി.ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. വിചാരണ കോടതിയിലെ ജഡ്ജിക്ക് മാത്രമേ ഇത്തരമൊരു ആവശ്യം ഉന്നയിക്കാൻ കഴിയൂ എന്നും ആവശ്യമുണ്ടെങ്കിൽ വിചാരണ നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് ജഡ്ജിക്ക് സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകാമെന്നും ബെഞ്ച് വ്യക്തമാക്കി.

കോടതിയിൽ നിലവിലെ വിചാരണ കാലാവധി ഫെബ്രുവരി 16ന് അവസാനിക്കുമെന്നും അതിനാൽ വിചാരണ പൂർത്തിയാക്കാൻ 6 മാസം കൂടി സമയം നീട്ടി നൽകണമെന്നും സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത പരമോന്നത കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ സമയപരിധി നീട്ടിനൽകാനാകില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.

സർക്കാരിന്‍റെ ഹർജിയെ എതിർത്ത ദിലീപിന്‍റെ അഭിഭാഷകൻ മുകുൾ റോത്തഗി സംസ്ഥാന സർക്കാർ വിചാരണ വൈകിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചു. വിചാരണ പൂർത്തിയാക്കാനുള്ള സമയപരിധി ഇതിനകം പലതവണ നീട്ടിയിട്ടുണ്ടെന്നും 200 സാക്ഷികളെ വിസ്തരിച്ച ശേഷം കേസിൽ വിചാരണ പൂർത്തിയാകാനിരിക്കെയാണ് പുതിയ ആരോപണവുമായി മറ്റൊരാൾ എത്തിയതെന്നും മുകുൾ റോത്തഗി വാദിച്ചു.

സംസ്ഥാന സർക്കാരിന്‍റെ ആവശ്യം പരി​ഗണിച്ച് വിചാരണ നീട്ടി നൽകില്ലെന്ന് ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു. വിഷയത്തിൽ തീരുമാനമെടുക്കുന്നത് സംബന്ധിച്ച് വിചാരണ കോടതിയുടെ വിവേചനാധികാരത്തിന് വിടുന്നുവെന്ന് ബെഞ്ച് വ്യക്തമാക്കി.

Also read: ഗൂഢാലോചന കേസ്; സാക്ഷികളുടെ മൊഴിയെടുത്ത് ക്രൈം ബ്രാഞ്ച്

സെഷൻസ് ജഡ്ജിയുടെ അഭ്യർഥനയുടെ അടിസ്ഥാനത്തിലാണ് നേരത്തെ വിചാരണയുടെ സമയപരിധി നീട്ടിയതെന്ന് റോത്തഗി ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാർ സമയം നീട്ടിനൽകണമെന്ന് ആവശ്യപ്പെടുന്നത് ന്യായമല്ലെന്നും ആവശ്യമാണെങ്കിൽ സമയം നീട്ടിനൽകണമെന്ന് ആവശ്യപ്പെടേണ്ടത് ബന്ധപ്പെട്ട ജഡ്ജിയാണെന്നും ദിലീപിന്‍റെ അഭിഭാഷകൻ കൂട്ടിച്ചേർത്തു.

വാദത്തിനിടെ സംസ്ഥാന സർക്കാരിന്‍റെ അപേക്ഷ തീർപ്പുകൽപ്പിക്കാതെ നിലനിർത്തണമെന്ന് ജയ്ദീപ് ഗുപ്ത സുപ്രീം കോടതിയോട് അഭ്യർഥിച്ചു. അപേക്ഷ നിലനിർത്തിയാൽ അതിന് മറ്റൊരു അർത്ഥമാണ് ഉണ്ടാവുകയെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. അതേസമയം, തന്‍റെ കക്ഷിക്കെതിരെ (ദിലീപിനെതിരെ) സംസ്ഥാന സർക്കാർ മാധ്യമവിചാരണ നടത്തുകയാണെന്ന് റോത്തഗി ആരോപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.