അലിഗഡ് : ആണ്‍കുട്ടികള്‍ക്കൊപ്പം ഒളിച്ചോടാതിരിക്കാൻ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കാതിരിക്കണമെന്ന വിചിത്രവാദവുമായി ഉത്തര്‍ പ്രദേശ് വനിത കമ്മിഷൻ അംഗം. സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ കൂടുന്നത് സംബന്ധിച്ച ചോദ്യത്തിനാണ് വനിത കമ്മിഷൻ അംഗമായ മീന കുമാരിയുടെ മറുപടി.
also read: കമിതാക്കൾ ഒളിച്ചോടി പോയതിന് യുവാവിന്‍റെ സഹോദരനെ കസ്റ്റഡിയിലെടുത്തു മർദിച്ചതായി പരാതി
പെണ്‍കുട്ടികള്‍ ഫോണ്‍ നല്‍കാതിരിക്കുന്നതാണ് നല്ലത്. അഥവാ നല്‍കിയാല്‍ അവരുടെ മേല്‍ ശ്രദ്ധയുണ്ടാകണം. സമൂഹത്തിനും കുടുംബത്തിനും ഏറ്റവും കൂടുതലായി അമ്മമാര്‍ക്കും ഇതില്‍ ഉത്തരവാദിത്തമുണ്ട്.
"കഴിഞ്ഞ ദിവസം രണ്ട് ജാതിയില്‍പ്പെട്ട ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒളിച്ചോടിയതുമായി ബന്ധപ്പെട്ട കേസ് എന്‍റെ മുന്നില്‍ വന്നിരുന്നു. ഇവര്‍ രണ്ട് പേരും തുടർച്ചയായി മൊബൈല്‍ ഉപയോഗിച്ചിരുന്നു എന്നാണ് എനിക്ക് അറിയാൻ സാധിച്ചത്." - മീന കുമാരി പറഞ്ഞു.
മാതാപിതാക്കളുടെ അശ്രദ്ധ കൊണ്ടാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടക്കുന്നതെന്നും മീന കുമാരി പറഞ്ഞു.