ETV Bharat / bharat

പാളം തെറ്റിയ ഫെഡറല്‍ ഫ്രണ്ട് ; വോട്ട് ഭിന്നിപ്പിന്‍റെ ചുഴികളും മലരികളുമായി യുപി - Uttar pradesh Election

ഉത്തര്‍പ്രദേശിന്‍റെ രാഷ്ട്രീയ ഗതിവിഗതികള്‍ വിലയിരുത്തുകയാണ് ഇടിവി ഭാരത് ജാര്‍ഖണ്ഡ് വിഭാഗം തലവന്‍ ഭൂപേന്ദ്ര ദുബെ

http://10.10.50.80:6060//finalout3/odisha-nle/thumbnail/09-March-2022/14678758_275_14678758_1646811725676.png
പാളം തെറ്റിയ ഫെഡറല്‍ ഫ്രണ്ട്; യുപി ആര് നേടും, ആര് വീഴും
author img

By

Published : Mar 9, 2022, 10:40 PM IST

ഹൈദരാബാദ് : ജനവിധിയറിയാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ എല്ലാ കണ്ണുകളും ഉത്തര്‍ പ്രദേശിലേക്കാണ്. യോഗിആദിത്യനാഥ് സര്‍ക്കാര്‍ തുടര്‍ച്ച നേടുമോ അതോ അഖിലേഷിന്‍റെ നേതൃത്വത്തില്‍ എസ്‌പി തിരിച്ചുവരുമോ എന്നാണ് അറിയേണ്ടത്. സംസ്ഥാനത്തിന്‍റ രാഷ്ട്രീയ ഗതിവിഗതികളെ വിലയിരുത്തുകയാണ് ഇടിവി ഭാരതിന്‍റെ ജാർഖണ്ഡ്‌ വിഭാഗം തലവന്‍ ഭൂപേന്ദ്ര ദുബെ.

അധികാരം നിലനിര്‍ത്താനുള്ള ഭരണകക്ഷിയുടെയും തിരിച്ചുപിടിക്കാനുള്ള ഇതര രാഷ്ട്രീയ പാര്‍ട്ടികളുടെയും പിടിവലികളും സമ്മര്‍ദങ്ങളുമടക്കം പലവിധ മോഹങ്ങള്‍ക്കിടയില്‍ കലങ്ങിമറിഞ്ഞിരിക്കുകയാണ് ഉത്തര്‍പ്രദേശ് രാഷ്ട്രീയം.

ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂർ എന്നീ അഞ്ച് സംസ്ഥാനങ്ങളിലും ശക്തമായ മത്സരം നടത്തി അധികാരത്തിലെത്താനാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി ശ്രമിച്ചത്. എന്നാല്‍ സഖ്യത്തിലേര്‍പ്പെട്ട് ഭരണം പിടിക്കുക എന്ന തന്ത്രത്തില്‍ ഇത്തവണ പലയിടത്തും ബിജെപിക്ക് രണ്ട് മനസായിരുന്നു.

Also Read: യുപി തെരഞ്ഞെടുപ്പ് എക്‌സിറ്റ്‌ പോളുകള്‍ പറയുന്നതെന്ത് ?

എന്നാല്‍ ഒന്നിച്ച് നിന്ന് ഭരണം പിടിക്കാനാണ് തെരഞ്ഞെടുപ്പില്‍ ഉടനീളം പ്രതിപക്ഷം ആഗ്രഹിച്ചത്. അതിനാല്‍ തന്നെ ഫെഡറല്‍ ഫ്രണ്ട് എന്ന് വിളിക്കപ്പെടുന്ന ചെറു പാര്‍ട്ടികളെ ഒപ്പം കൂട്ടാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഈ ശ്രമം ഫലം കണ്ടില്ലെന്നാണ് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്‍റെ സഖ്യത്തെ കുറിച്ചുള്ള പ്രസ്താവനയില്‍ നിന്ന് വ്യക്തമാകുന്നത്.

ഫെഡറല്‍ ഫ്രണ്ട് ഇത്തവണ ഉണ്ടാകില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അതേസമയം പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന് വെല്ലുവിളി ഉയർത്താനും ബിജെപിയെ അധികാരത്തില്‍ നിന്നും താഴെയിറക്കാനും ഫെഡറൽ ഫ്രണ്ടിന് താൽപ്പര്യമുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഒരാഗ്രഹം കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള കേന്ദ്രത്തിലെ പ്രതിപക്ഷത്ത് കണ്ടതുമില്ല. ബി.ജെ.പിക്ക് വെല്ലുവിളിയുയർത്താൻ കഴിയുന്ന തന്ത്രങ്ങള്‍ തയ്യാറാക്കുന്നതിൽ പ്രതിപക്ഷം ഇത്തവണയും പരാജയപ്പെട്ടു.

ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള എളുപ്പവഴി ബിഹാറിലേയും ഉത്തര്‍ പ്രദേശിലേയും രാഷ്ട്രീയ മണ്ണിലൂടെയാണെന്നാണ് ഇതുവരെയുള്ള ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രം സൂചിപ്പിക്കുന്നത്. ബിഹാറിലേയും യു.പിയിലേയും പിന്തുണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അധികാരത്തില്‍ ഉറച്ചിരിക്കാന്‍ കഴിഞ്ഞ രണ്ട് തവണയും കരുത്തായത്. അപ്പോഴും എന്‍.ഡി.എയുടെ സഖ്യ കക്ഷികള്‍ തങ്ങളുടെ സ്വതന്ത്ര രാഷ്ട്രീയ മോഹങ്ങള്‍ പുറത്തെടുക്കുകയും മത്സരത്തിനിറങ്ങുകയും ചെയ്തു. എന്നാലിത് പാര്‍ട്ടിക്ക് എത്രമാത്രം ദോഷം ചെയ്തു എന്നത് വ്യക്തമല്ല.

എന്‍ഡിഎയുടെ ഉത്തര്‍ പ്രദേശിലെ കൂട്ടാളികള്‍

എന്‍.ഡി.എയുടെ മുഖ്യ കൂട്ടാളിയായ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ ജനതാദൾ (യുണൈറ്റഡ്) ഇത്തവണ യു.പിയില്‍ മത്സരത്തിന് ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ പ്രധാന വാഗ്ദാനങ്ങളായ സെവൻ റിസോൾവ്സ് പ്രോഗ്രാമെന്ന തന്ത്രം ഇത്തവണ അദ്ദേഹം യുപിയില്‍ അവതരിപ്പിച്ചില്ല. എല്ലാ വീട്ടിലും പൈപ്പ് ജലം, മദ്യനിരോധനം, സൈക്കിൾ, പെൺകുട്ടികൾക്കുള്ള സ്കൂൾ യൂണിഫോം പദ്ധതി തുടങ്ങി നിതീഷിന്‍റെ പല പദ്ധതികളും എൻ.ഡി.എ ഇത്തവണ യുപിയില്‍ പ്രചാരണത്തില്‍ പരീക്ഷിച്ചിരുന്നു.

മറ്റൊരു സഖ്യകക്ഷിയായ ഹിന്ദുസ്ഥാൻ അവാം മോർച്ചയുടെ ജിതൻ റാം മാഞ്ചി ഇത്തവണ രംഗത്ത് ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും പിന്നീട് പിന്‍മാറി. മുകേഷ് സഹാനിയുടെ വികാസ്ഷീൽ ഇൻസാൻ പാർട്ടി (വിഐപി) മത്സരരംഗത്തേക്കിറങ്ങാന്‍ ശ്രമിച്ചെങ്കിലും ഇത്തവണ അവരും മാറി നിന്നു.

മറുവശത്ത് എസ്.പിയുടെ സഖ്യ കക്ഷിയായ രാഷ്ട്രീയ ജനതാദളിന്‍റെ (ആർജെഡി) തേജസ്വി പ്രസാദ് യാദവും ഇത്തവണയും ജനവിധി തേടാന്‍ ഇറങ്ങിയില്ല. കഴിഞ്ഞ വര്‍ഷം സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവിന്‍റെ വസതിയില്‍ നടന്ന ഒരു ചടങ്ങില്‍ പങ്കെടുത്ത തേജസ്വി ഇത്തവണ മത്സരത്തിനിറങ്ങില്ലെന്ന് ഉറപ്പിച്ചിരുന്നു. എന്നാല്‍ എസ് പിക്ക് വേണ്ടി പല സമയത്തും രംഗത്ത് തേജസ്വി രംഗത്ത് എത്തി. അതേസമയം എസ്.പിയുടെ തെരഞ്ഞടുപ്പ് ക്യമ്പുകളില്‍ അദ്ദേഹം പങ്കെടുത്തില്ല.

മമത ബാനർജിയുടെ ശ്രമങ്ങൾ

2021-ൽ പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയുടെ (എസ്‌പി) അഖിലേഷ് യാദവ്, ജാർഖണ്ഡ് മുക്തി മോർച്ചയുടെ (ജെഎംഎം), ആർജെഡിയുടെ തേജസ്വി പ്രസാദ് യാദവ്, എഎപിയുടെ അരവിന്ദ് കെജ്‌രിവാൾ എന്നിവർ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന് (ടിഎംസി) പിന്തുണ നൽകിയിരുന്നു. കൂടാതെ നേതാക്കൾ തൃണമൂൽ കോൺഗ്രസിന്‍റെ പ്രചാരണത്തിനായി ബംഗാളിൽ വരാൻ സന്നദ്ധത അറിയിക്കുകയും ചെയ്തു. തനിക്ക് പിന്നിൽ നിന്നതിന് മമത നന്ദി പറഞ്ഞുവെങ്കിലും വാഗ്ദാനങ്ങൾ സ്വീകരിച്ചില്ല.

അതിനിടെ സമാജ്‌വാദി പാർട്ടിയുടെ പ്രചാരണത്തിൽ പങ്കെടുക്കാൻ മമത ബാനർജി രണ്ടുതവണ ഉത്തർപ്രദേശ് സന്ദർശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിക്കാൻ കഴിയുന്ന മമത ബാനർജിയെപ്പോലുള്ള നേതാക്കളെ കൊണ്ടുവരാൻ യുപിയിലെ പ്രതിപക്ഷ ക്യാമ്പ് ആഗ്രഹിച്ചുവെന്ന് ഇതില്‍ നിന്നും വ്യക്തമാണ്.

ജെഎംഎമ്മിന്റെ ഹേമന്ദ് സോറൻ അഖിലേഷിന്റെ പാർട്ടിയുടെ പ്രചാരണത്തിൽ ചേരുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും സോറന്‍ വന്നില്ല. എസ്.പിക്കായി സോറൻ യുപിയിൽ വരുന്നത് ജാർഖണ്ഡിൽ കോൺഗ്രസുമായുള്ള ജെഎംഎം സഖ്യത്തെ ബാധിക്കുമെന്നും നിരീക്ഷണം ഉണ്ടായിരുന്നു.

യുപി തെരഞ്ഞെടുപ്പിൽ ആംആദ്മിയുടേയും ശിവസേനയുടെയും സ്ഥാനം

അരവിന്ദ് കെജ്‌രിവാളിന്‍റെ ആം ആദ്മി പാർട്ടി (എഎപി) യാകട്ടെ സോൻഭദ്ര കർഷക പ്രശ്‌നത്തിലും ഉന്നാവോ കൂട്ടബലാത്സംഗക്കേസിലും തുടങ്ങി നിരവധി സാമൂഹിക പ്രശ്നങ്ങളള്‍ ഏറ്റെടുത്ത് സംസ്ഥാനത്ത് വലിയ തരംഗമുണ്ടാക്കിയിരുന്നു. എഎപി നേതാവ് സഞ്ജയ് സിംഗ് തെരുവിലിറങ്ങി.

പ്രശ്നങ്ങള്‍ പാർലമെന്‍റ് വരെ എത്തിച്ച് സാധാരണക്കാരുടെ ആവശ്യത്തിനായി പോരാടി. എങ്കിലും ഉത്തർപ്രദേശിൽ ആം ആദ്മി പാർട്ടിക്ക് കാര്യമായ ശക്തി നേടാനായില്ല. അരവിന്ദ് കെജ്‌രിവാളിനെ യുപി തെരഞ്ഞെടുപ്പിൽ ഒരിടത്തും കണ്ടിട്ടുമില്ല.പാർട്ടിയുടെ സ്വാധീനവലയം പഞ്ചാബിൽ മാത്രം നിലനിര്‍ത്താനായിരുന്നു അദ്ദേഹത്തിന്‍റെ ശ്രമം. അതേസമയം 2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായി കെജ്‌രിവാൾ വാരാണസിയിലെത്തിയിരുന്നു.

അതേസമയം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രചാരണത്തിനായി യുപിയില്‍ എത്തി. ശിവസേന ഉത്തർപ്രദേശിലെ ഒറ്റ സീറ്റിൽ മത്സരിക്കുന്ന സാഹചര്യത്തിലും അദ്ദേഹം വന്നു. എന്നാൽ, കഴിഞ്ഞ കുറേ വർഷങ്ങളായി ഉത്തർപ്രദേശിൽ സേനക്ക് കാര്യമായ സാന്നിധ്യമില്ല.

കൂടാതെ, ബിഹാർ, പഞ്ചാബ്, ഗോവ എന്നിവിടങ്ങളിൽ ശിവസേനയുടെ സാന്നിധ്യം കുറഞ്ഞിട്ടുമുണ്ട്. അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിയായ എഐഎംഐഎം പടിഞ്ഞാറൻ ഉത്തർപ്രദേശിൽ തങ്ങളുടെ നില ശക്തമാക്കാൻ കിണഞ്ഞുപരിശ്രമിച്ചെങ്കിലും പാർട്ടിക്ക് കാര്യമായ ഫലമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നാണ് വിലയിരുത്തല്‍. യുപി തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ കാർഡുകൾ ഒവൈസിയുടെ പാർട്ടിക്ക് വിജയം നൽകില്ല എന്ന സന്ദേശം വ്യക്തവുമാണ്.

ഒബിസി വോട്ട് ബാങ്കിൽ ബിജെപി

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഒബിസി വോട്ട് ബാങ്കിൽ ബിജെപി കാര്യമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്. നേരത്തെ, രാഷ്ട്രീയ പാർട്ടികൾ ജാതി കാർഡ് ഉപയോഗിച്ച് വോട്ടുകൾ നേടുന്നത് പതിവായിരുന്നു. എന്നാലിപ്പോള്‍ വികസന പ്രശ്‌നങ്ങൾ തെരഞ്ഞെടുപ്പ് കാര്‍ഡായി മാറിയിട്ടുണ്ട്. എങ്കിലും ഒബിസി വാേട്ട് നേടാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്.

ബിജെപിക്ക് ആശ്വാസം നല്‍കുന്ന കാര്യങ്ങള്‍

ഫെഡറൽ ഫ്രണ്ട് രൂപീകരിക്കാൻ ശ്രമിച്ച തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു ഇപ്പോൾ അങ്ങനെയൊരു മുന്നണി വരുമെന്ന കാര്യം നിഷേധിച്ചു. അപ്പോഴും ബിജെപിക്കെതിരെ കേന്ദ്രത്തില്‍ സഖ്യങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഫെഡറൽ ഫ്രണ്ട് ഫലപ്രാപ്തിയിലെത്താത്തത് ബിജെപിക്ക് ആശ്വാസമാണ്. രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ 2023-ൽ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ പ്രതിപക്ഷ ഐക്യത്തെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.