ETV Bharat / bharat

തെലങ്കാനയിൽ ചന്ദ്രശേഖര റാവു ബിആർഎസ് നിയമസഭ കക്ഷി നേതാവ്; തെരഞ്ഞെടുത്തത് ഐക്യകണ്‌ഠേന

BRS Legislature Party Leader : തെലങ്കാന ഭവനിൽ ചേർന്ന ബിആർഎസ് എംഎൽഎമാരുടെ യോഗത്തിലാണ് ചന്ദ്രശേഖര റാവുവിനെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തത്. മുൻ നിയമസഭ സ്‌പീക്കർ പോചരം ശ്രീനിവാസ് റെഡ്ഡിയാണ് റാവുവിന്‍റെ പേര് നിർദേശിച്ചത്.

KCR elected BRS Legislature Party leader in Telangana  Telangana BRS Legislature Party Leader  K Chandrasekhar Rao Telangana  Telangana Opposition Leader  BRS Opposition Leader  തെലങ്കാന പ്രതിപക്ഷ നേതാവ്  തെലങ്കാന തെരഞ്ഞെടുപ്പ്  തെലങ്കാന പ്രതിപക്ഷം  ചന്ദ്രശേഖർ റാവു പരിക്ക്  brs in 2023 election  telangana election 2023  BRS Legislature Party Leader  കെ ചന്ദ്രശേഖർ റാവു  കെ ടി രാമറാവു  തെലങ്കാന മുൻ മുഖ്യമന്ത്രി  ബിആർഎസ്  തെലങ്കാനയിൽ പ്രതിപക്ഷ നേതാവ്
KCR Elected BRS Legislature Party Leader In Telangana
author img

By ETV Bharat Kerala Team

Published : Dec 9, 2023, 4:04 PM IST

ഹൈദരാബാദ് : തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ബിആർഎസിന്‍റെ പുതിയ നിയമസഭ കക്ഷി നേതാവാകും (KCR Elected BRS Legislature Party Leader In Telangana). ഇന്ന് ചേർന്ന എംഎൽഎമാരുടെ യോഗത്തിലാണ് റാവുവിനെ നേതാവായി തെരഞ്ഞെടുത്തത്. നിയമസഭ സമ്മേളനത്തിന് മുന്നോടിയായി തെലങ്കാന ഭവനിൽ ചേർന്ന യോഗത്തിൽ ഐക്യകണ്‌ഠേനയാണ് ചന്ദ്രശേഖര റാവുവിനെ (K Chandrasekhar Rao) ബിആർഎസ് നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തതെന്ന് പാർട്ടി ഔദ്യോഗിക എക്‌സ് പേജിലൂടെ അറിയിച്ചു.

മുൻ നിയമസഭ സ്‌പീക്കർ പോചരം ശ്രീനിവാസ് റെഡ്ഡിയാണ് (Pocharam Srinivas Reddy) കെസിആറിന്‍റെ പേര് നിർദേശിച്ചത്. മുൻ മന്ത്രിമാരായ ടി ശ്രീനിവാസ് യാദവ്, കഡിയം ശ്രീഹരി എന്നിവര്‍ നാമനിര്‍ദേശത്തെ പിന്തുണച്ചു. അതേസമയം ഇന്ന് നടന്ന ബിആർഎസ് നിയമസഭ സമ്മേളനത്തിലും നിയമസഭയിലെ സത്യപ്രതിജ്ഞയിലും കെസിആർ പങ്കടുത്തില്ല. ആരോഗ്യനില മോശമായതിനാൽ അദ്ദേഹം ബിആർഎസ് നിയമസഭ സമ്മേളനത്തിലും സത്യപ്രതിജ്ഞയിലും പങ്കെടുക്കില്ലെന്ന് കെസിആറിന്‍റെ മകനും ബിആർഎസ് വർക്കിങ് പ്രസിഡന്‍റുമായ കെ ടി രാമറാവു (K T Rama Rao) പറഞ്ഞിരുന്നു.

  • The BRS Legislative Party, which met at Telangana Bhavan ahead of the third Assembly session, unanimously elected former Chief Minister K Chandrashekhar Rao as the leader of the BRSLP.

    The meeting, chaired by BRS Parliamentary Party leader K Keshava Rao, saw former Speaker… pic.twitter.com/yxO8GqFHzN

    — BRS Party (@BRSparty) December 9, 2023 " class="align-text-top noRightClick twitterSection" data=" ">

വീണ് പരിക്കേറ്റതിനെ തുടര്‍ന്നാണ് ചന്ദ്രശേഖര റാവുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് (KCR Hospitalized). വീഴ്‌ചയിൽ ഇടുപ്പെല്ലിന് പൊട്ടലുണ്ട്. ഇന്നലെ (ഡിസംബര്‍ 8) പുലര്‍ച്ചെയാണ് കെസിആറിനെ നഗരത്തിലെ സ്വകാര്യ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്‌ടമായതോടെ കെസിആര്‍ തന്‍റെ ഔദ്യോഗിക വസതിയായ പ്രഗതി ഭവന്‍ ഒഴിഞ്ഞിരുന്നു. തുടര്‍ന്ന് നഗരത്തിന് പുറത്തുള്ള എരവല്ലിയിലെ ഫാം ഹൗസിലായിരുന്നു താമസം. അവിടെ വച്ചാണ് അദ്ദേഹത്തിന് അപകടമുണ്ടായത്.

Also Read: ബിആര്‍എസ് അധ്യക്ഷന്‍ കെ ചന്ദ്രശേഖര റാവു ആശുപത്രിയില്‍, വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി

ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ആകെയുള്ള 119 സീറ്റുകളിൽ 39 സീറ്റ് മാത്രമാണ് ബിആർഎസ് നേടിയത്. കോൺഗ്രസ് 64 സീറ്റുകൾ നേടിയപ്പോൾ ബിജെപി എട്ടും എഐഎംഐഎം ഏഴും സിപിഐ ഒന്നും സീറ്റുകൾ നേടി.

നിയമസഭയ്ക്ക് വിവാദത്തുടക്കം: മൂന്നാമത് തെലങ്കാന സംസ്ഥാന നിയമസഭയുടെ ആദ്യ സമ്മേളനത്തിന് വിവാദത്തുടക്കമായി. എഐഎംഐഎം എംഎൽഎ അക്ബറുദ്ദീൻ ഒവൈസിയെ പ്രോടേം സ്‌പീക്കറായി നിയമിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി എംഎല്‍എമാർ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌കരിച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ഇന്നലെയാണ് (08.12.23) അക്ബറുദ്ദീൻ ഒവൈസിയെ തെലങ്കാന നിയമസഭയുടെ പ്രോടേം സ്‌പീക്കറായി ഗവർണർ നിയമിച്ചത്.

സ്ഥിരം സ്‌പീക്കർ വരട്ടെയെന്ന് ബിജെപി: അക്‌ബറുദ്ദീൻ ഒവൈസിക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യില്ലെന്ന നിലപാടിലാണ് ബിജെപി എംഎല്‍എമാർ. ബിജെപി എംഎല്‍എ രാജാ സിങ്ങാണ് പ്രതിഷേധവുമായി ആദ്യമെത്തിയത്. പിന്നാലെ മറ്റ് എംഎല്‍എമാരും സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌കരിക്കുകയായിരുന്നു. ഹിന്ദു വിരുദ്ധ പരാമർശം നടത്തിയ വ്യക്തിയാണ് അക്‌ബറുദ്ദീൻ ഒവൈസിയെന്നും അങ്ങനെയൊരാൾക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യാനാകില്ലെന്നുമാണ് രാജാ സിങ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞത്. സ്ഥിരം സ്‌പീക്കർ വന്നശേഷം സത്യപ്രതിജ്ഞ ചെയ്യാമെന്ന നിലപാടിലാണ് ബിജെപി.

Also Read: തെലങ്കാന നിയമസഭയില്‍ പ്രോ ടേം സ്‌പീക്കറായി സത്യപ്രതിജ്ഞ ചെയ്‌ത് അക്ബറുദ്ദീൻ ഒവൈസി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.