ശ്രീനഗര്‍: ദക്ഷിണ കശ്‌മീരിലെ ഷോപിയാന്‍ ജില്ലയില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. അംഷിപോറ പ്രദേശത്ത് വെള്ളിയാഴ്‌ച രാവിലെയാണ് സംഭവം. സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് ഭീകരസംഘടനയിലെ അംഗങ്ങള്‍ കൊല്ലപ്പെട്ടത്.
ALSO READ: പുടിനെ ഫോണില്‍ വിളിച്ച് മോദി, ആക്രമണം അവസാനിപ്പിച്ച് നയതന്ത്ര ചർച്ചയിലേക്ക് കടക്കണമെന്ന് ഇന്ത്യ
കൂടുതല്‍ പൊലീസും സുരക്ഷാസേനയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. വിശദ വിവരങ്ങള്‍ വൈകാതെ പുറത്തുവിടുമെന്ന് പൊലീസ് വക്താവ് മാധ്യമങ്ങളെ അറിയിച്ചു. അതേസമയം, കശ്‌മീരില്‍ കനത്ത മഞ്ഞുവീഴ്‌ച തുടരുകയാണ്.