ETV Bharat / bharat

കർണാടകയിൽ 23കാരിയെ ഹോസ്റ്റലിൽ കയറി പീഡിപ്പിച്ചു ; പ്രതി അറസ്റ്റിൽ - മൈസൂർ പീഡനം

പെൺകുട്ടി ഒറ്റയ്ക്കാണെന്ന് മനസിലാക്കിയ പ്രതി ഹോസ്റ്റലിൽ കയറി പീഡിപ്പിക്കുകയും രക്ഷപ്പെടുംമുമ്പ് കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്‌തു.

mysuru rape case  Law and Order DCP Pradeep Gunti  rape in mysuru hostel  കർണാടകയിൽ 23കാരിയെ ഹോസ്റ്റലിൽ കയറി പീഡിപ്പിച്ചു  ഹോസ്റ്റലിൽ കയറി പീഡിപ്പിച്ചു  പ്രതി അറസ്റ്റിൽ  അറസ്റ്റിൽ  മൈസൂർ പീഡനം  പീഡനം
കർണാടകയിൽ 23കാരിയെ ഹോസ്റ്റലിൽ കയറി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
author img

By

Published : Sep 4, 2021, 1:10 PM IST

ബെംഗളുരു : മതപഠന കേന്ദ്രത്തിലെ ഡ്രൈവർ 23കാരിയെ മൈസൂരിലെ ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ചുകയറി പീഡിപ്പിച്ചു. വെള്ളിയാഴ്‌ചയാണ് സംഭവം. പെൺകുട്ടി ഒറ്റയ്ക്കാണെന്ന് മനസിലാക്കിയ പ്രതി ഹോസ്റ്റലിൽ പ്രവേശിച്ച് പെൺകുട്ടിയെ ഉപദ്രവിക്കുകയും രക്ഷപ്പെടും മുമ്പ് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്‌തെന്ന് പൊലീസ് അറിയിച്ചു.

ഹോസ്റ്റലിൽ താമസിക്കുന്ന മറ്റുള്ളവർ തിരികെയെത്തുമ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഉടൻ തന്നെ പീഡനത്തിനിരയായ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. പെൺകുട്ടിയും പ്രതിയും പരസ്പരം അറിയാവുന്നവരാണെന്ന് പൊലീസ് പറയുന്നു.

Also Read: 'പരസ്യ പ്രതികരണം വിലക്കിനുമുമ്പ്' ; കെപിസിസി നോട്ടിസിന് മറുപടി നല്‍കി കെ.പി. അനില്‍കുമാര്‍

ഡിസിപി സംഭവസ്ഥലം സന്ദർശിച്ച് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിക്കുകയും പെൺകുട്ടിയുടെ സുഹൃത്തുക്കളുടെയും ഹോസ്റ്റൽ അന്തേവാസികളുടെയും മൊഴിയെടുക്കുകയും ചെയ്തു. നരസിംഹരാജ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

അജ്ഞാത യുവാവ് ഹോസ്റ്റലിൽ കയറി പീഡിപ്പിച്ചെന്നാണ് പെൺകുട്ടി ആദ്യം മൊഴി നൽകിയത്. എന്നാൽ കൂടുതൽ ചോദ്യം ചെയ്യലിലാണ് പ്രതി തനിക്ക് പരിചയമുള്ള ആളാണെന്ന് പെൺകുട്ടി സമ്മതിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.