ETV Bharat / bharat

ചാക്കുകെട്ടുകള്‍ക്കടിയില്‍ കുടുങ്ങി മരിച്ചത് ഏഴ് തൊഴിലാളികള്‍; അപകടം കർണാടകയില്‍ - ചോള ചാക്കുകെട്ട് മറിഞ്ഞ് അപകടം

Maize Sacks Collapsed: കര്‍ണാടകയിലെ വിജയപുരയില്‍ സ്വകാര്യ ഗോഡൗണില്‍ ചോളം സൂക്ഷിച്ചിരുന്ന ചാക്കുകെട്ടുകള്‍ മറിഞ്ഞ് അപകടം. ഏഴ് തൊഴിലാളികള്‍ കൊല്ലപ്പെട്ടു.

Maize Sacks Collapsed  Karnataka Vijapaura Maize Sacks Collapse Accident  Rajguru Industries Accident  Rajguru Industries Vijapaura  Maize Sacks Collapse Vijapaura  ചോളം നിറച്ച ചാക്കുകെട്ടുകള്‍ മറിഞ്ഞ് അപകടം  കര്‍ണാടക വിജയപുര  രാജ്‌ഗുരു ഇൻഡസ്ട്രീസ് അപകടം  ചോള ചാക്കുകെട്ട് മറിഞ്ഞ് അപകടം  Vijayapura DC About Rajguru Industries Accident
Maize Sacks Collapsed
author img

By ETV Bharat Kerala Team

Published : Dec 5, 2023, 9:34 AM IST

Updated : Dec 5, 2023, 1:04 PM IST

ചോളം സൂക്ഷിച്ചിരുന്ന ചാക്കുകെട്ടുകള്‍ മറിഞ്ഞ് അപകടം

ബെംഗളൂരു: സ്വകാര്യ ഗോഡൗണില്‍ സക്ഷിച്ചിരുന്ന ചോളം നിറച്ചിരുന്ന ചാക്കുകെട്ടുകള്‍ മറിഞ്ഞ് അപകടം (Maize Sacks Collapsed). ചാക്കുകെട്ടുകള്‍ക്ക് ഇടയില്‍ കുടുങ്ങി ഏഴ് തൊഴിലാളികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. മൂന്ന് പേരുടെ മൃതദേഹം പുറത്തെടുത്തിട്ടുണ്ട്.

രാജേഷ് മുഖിയ (25), റാംബ്രീസ് മുഖിയ (29), ശംഭു മുഖിയ (26) എന്നിവരുടെ മൃതദേഹമാണ് പുറത്തെടുത്തതെന്ന് പൊലീസ് അറിയിച്ചു. ശേഷിക്കുന്നവരെ പുറത്തെത്തിക്കാന്‍ അഗ്നിരക്ഷാസേനയുടെയും എസ്‌ഡിആര്‍എഫ്, എന്‍ഡിആര്‍എഫ് എന്നിവയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കര്‍ണാടകയിലെ വിജയപുരയില്‍ (Karnataka Vijapaura Maize Sacks Collapse Accident) പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഭക്ഷ്യ സംസ്കരണ യൂണിറ്റായ രാജ്‌ഗുരു ഇൻഡസ്ട്രീസിൽ (Rajguru Industries Accident) ഇന്നലെ രാത്രിയിലാണ് അപകടമുണ്ടായത്.

അപകടത്തിന് പിന്നാലെ തന്നെ മൂന്ന് പേരെ രക്ഷപ്പെടുത്താന്‍ സാധിച്ചിരുന്നു. ഇവര്‍ നിലവില്‍ ചികിത്സയിലാണ്. അതേസമയം, സംഭവസ്ഥലം സന്ദര്‍ശിച്ച മന്ത്രി എംബി പാട്ടിലാണ് ഏഴ് മരണപ്പെട്ട വിവരം മാധ്യമങ്ങളെ അറിയിച്ചത്. 'ദൗർഭാഗ്യകരമായ ഒരു സംഭവമാണ് ഇവിടെ ഉണ്ടായത്. അപകടത്തില്‍ ഏഴ് പേര്‍ മരണപ്പെട്ടു. അവരെല്ലാവലരും ബിഹാര്‍ സ്വദേശികളാണ്. മൂന്ന് പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്'- മന്ത്രി വ്യക്തമാക്കി (Minister MB Patil About Rajguru Industries Maize Sack Collapsed Accident ).

സില്‍ക്യാരയിലെ രക്ഷാപ്രവര്‍ത്തനം: ഉത്തരകാശി തുരങ്കത്തിനുള്ള അകപ്പെട്ട 41 തൊഴിലാളികളെ അടുത്തിടെ ആയിരുന്നു പുറത്തെത്തിച്ചത്. നവംബര്‍ 12നായിരുന്നു ഉത്തരകാശിയിലെ സില്‍ക്യാരയില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ ഉള്ളില്‍ അകപ്പെട്ടത്. തുടര്‍ന്ന് 17 ദിവസത്തോളം നീണ്ടുനിന്ന കഠിനശ്രമങ്ങള്‍ക്കൊടുവിലായിരുന്നു അവരെ പുറത്തെത്തിച്ചത്.

തുരങ്ക നിര്‍മാണത്തിനായി വിവിധ ജില്ലകളില്‍ നിന്നുമെത്തിയവരായിരുന്നു അപകടത്തില്‍പ്പെട്ടത്. പല പ്രതിസന്ധികളും തരണം ചെയ്‌തുകൊണ്ടായിരുന്നു സില്‍ക്യാരയില്‍ രക്ഷാപ്രവര്‍ത്തനം വിജയകരമായത്. തുരങ്കത്തിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാന്‍ വിവിധ തരത്തിലുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്‌തായിരുന്നു രക്ഷാപ്രവര്‍ത്തനം നടന്നത്.

തുരങ്ക രക്ഷാപ്രവര്‍ത്തനങ്ങളില്‍ വിദഗ്ദരായ പലരും സില്‍ക്യാരയിലേക്ക് എത്തി രക്ഷാപ്രവര്‍ത്തനത്തിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഉപകരണങ്ങള്‍ പലപ്പോഴും പണിമുടക്കിയത് രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചു. രാജ്യത്ത് നിരോധനമുള്ള റാറ്റ് ഹോള്‍ മൈനിങ് (rat hole mining) സംഘത്തെ സംഭവ സ്ഥലത്തേക്ക് വിളിച്ച് വരുത്തിയിരുന്നു. യന്ത്രങ്ങളുടെ സഹായമില്ലാതെ അതിവേഗത്തിലാണ് അവര്‍ തുരങ്കം തുരന്ന് ഉള്ളില്‍ കുടുങ്ങിയ തൊഴിലാളികളുടെ സമീപത്തേക്ക് എത്തിയത്.

Read More: അവരെത്തി... സുരക്ഷിതരായി; സില്‍ക്യാര തുരങ്കത്തില്‍ നിന്ന് രക്ഷപ്പെട്ടെത്തിയ തൊഴിലാളികളുടെ വീടുകളില്‍ ആഘോഷം

Last Updated : Dec 5, 2023, 1:04 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.