ETV Bharat / bharat

ശിവമൊഗയില്‍ കാളയോട്ട മത്സരത്തിനിടെ കാള വിരണ്ടോടി, രണ്ട് മരണം - ശിക്കാരിപുര

കര്‍ണാടകയിലെ ശിവമൊഗയില്‍ ദീപാവലി ആഘോഷങ്ങള്‍ക്കു പിന്നാലെ രണ്ട് സ്ഥലങ്ങളിലായി നടന്ന വ്യത്യസ്‌ത കാളയോട്ട മത്സരങ്ങള്‍ക്കിടെ കാള വിരണ്ടോടി രണ്ടുപേരുടെ ജീവനെടുത്തു.

Karnataka  Shivamogga  Bull race  Diwali  കര്‍ണാടക  കാള  കാള വിരണ്ടോടി  ശിവമൊഗ  ദീപാവലി  ശിക്കാരിപുര  സൊറബ
കര്‍ണാടകയില്‍ കാളയോട്ട മത്സരത്തിനിടെ കാള വിരണ്ടോടി രണ്ടുപേരുടെ ജീവനെടുത്തു
author img

By

Published : Oct 30, 2022, 3:45 PM IST

ശിവമൊഗ (കര്‍ണാടക): ദീപാവലിയോടനുബന്ധിച്ചുള്ള കാളയോട്ട മത്സരത്തെ തുടര്‍ന്ന് രണ്ടിടത്തായി രണ്ട് മരണം. ദീപാവലി ആഘോഷങ്ങള്‍ക്കു ശേഷം ശികാരിപുര, സൊറബ താലൂക്കുകളില്‍ സംഘടിപ്പിച്ച കാളയോട്ട മത്സരത്തിലാണ് രണ്ടുപേര്‍ ഏതാണ്ട് സമാനമായ രീതിയില്‍ മരിച്ചത്. ശിക്കാരിപുര താലൂക്കിലെ ഒരു ഗ്രാമത്തിൽ സംഘടിപ്പിച്ച കാളയോട്ട മത്സരത്തില്‍ ഉടമയുടെ കയ്യിൽ നിന്നും കുതറിയോടിയ കാള ഒരാളുടെ അടുത്തേക്ക് പാഞ്ഞടുത്ത് നെഞ്ചില്‍ കൊമ്പ് കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു.

കര്‍ണാടകയില്‍ കാളയോട്ട മത്സരത്തിനിടെ കാള വിരണ്ടോടി രണ്ടുപേരുടെ ജീവനെടുത്തു

കാളയുടെ ആക്രമണത്തില്‍ പരിക്കേറ്റ പ്രശാന്ത് എന്നയാളെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സൊറബ താലൂക്കിലെ ജേഡ് ഗ്രാമത്തില്‍ നടന്ന കാളയോട്ട മത്സരത്തിലാണ് മറ്റൊരു മരണം സംഭവിക്കുന്നത്. കാളയോട്ടത്തിനിടെ പാഞ്ഞടുത്ത കാള യുവാവിനെ കൊമ്പുപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു.

യുവാവ് സംഭവസ്ഥലത്ത് വച്ചു തന്നെ മരണപ്പെട്ടു. ഈ സംഭവത്തിന്‍റെ വീഡിയോ നിലവില്‍ സമൂഹമാധ്യങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.