ബെംഗളൂരു: കർണാടകയിൽ 11,265 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. ഇതോടെ ആകെ കൊവിഡ് ആകെ കൊവിഡ് രോഗികളുടെ എണ്ണം 10,94,912 ആയി ഉയർന്നു. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് കണക്കാണിത് 38 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 13,046 ആയി.
അതേ സമയം ബെംഗളൂരു നഗരത്തിൽ ബുധനാഴ്‌ച 8,155 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 23 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തു. ഇതുവരെ നഗരത്തിൽ 5,02,024 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 4,933 പേർ കൊവിഡ് ബാധിച്ച് മരിച്ചതായുമാണ് റിപ്പോർട്ടുകൾ. ബുധനാഴ്‌ച 4,364 പേർ രോഗമുക്തി നേടിയതോടെ സംസ്ഥാനത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 9,96,367 ആയി. നിലവിൽ സംസ്ഥാനത്ത് 85,480 കൊവിഡ് രോഗികളാണുള്ളത്.
അതിൽ 506 പേർ ഐസിയുവിൽ ചികിത്സയിലാണ്. കലബുരഗിയിൽ 376, മൈസൂരിൽ 356, ബിദറിൽ 290 തുമക്കുരുവിൽ 245, ബെല്ലാരിയിൽ 159, ദക്ഷിണ കന്നഡയിൽ 140, ഹസനിൽ 132, ധർബാഡിൽ 127, വിജയപുരയിൽസ122, കോളറിൽ 116, ഉടുപ്പിയിൽ 110, ബെലഗാവിയിൽ 107 എന്നിങ്ങനെയാണ് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. ബെംഗളൂരുവിനെ കൂടാതെ മൈസൂർ (5), കലബുരാഗി(3), ധാർവാഡ്(3), ബിദാർ(2), ബെല്ലാരി(1) തുമകുരു(1) എന്നീ സ്ഥലങ്ങളിലും കൊവിഡ് മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതുവരെ സംസ്ഥാനത്ത് 2.30 കോടി ജനങ്ങളാണ് കൊവിഡ് പരിശോധന നടത്തിയതായും 61.26 ലക്ഷം പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചതായും ആരോഗ്യ വകുപ്പ് അറിയിച്ചു.