ബെംഗളൂരു: മയക്കുമരുന്ന് ഇടപാടു നടത്തിയ യുവതിയെയും യുവാവിനെയും അറസ്റ്റു ചെയ്ത് കർണാടക പൊലീസ്. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം സ്വദേശിയായ രേണുക, കടപ്പ സ്വദേശി കാമുകൻ സിദ്ധാർഥ് എന്നിവരാണ് പിടിയിലായത്. 10 പാക്കറ്റുകളിലായി 2,500 ഗ്രാം കഞ്ചാവും 6,500 രൂപയുമാണ് ഇവരില്‍ നിന്നും പിടിച്ചടുത്തത്.
എളുപ്പത്തില്‍ പണം സമ്പാദിക്കാന്‍ സിവിൽ എഞ്ചിനീയറിങ് ജോലി ഉപേക്ഷിച്ചാണ് 25 കാരിയായ യുവതി മയക്കുമരുന്ന് കച്ചവടത്തിലേക്ക് കടന്നതെന്ന് പൊലീസ് പറഞ്ഞു. ചെന്നൈയിലെ ഒരു സ്വകാര്യ കോളേജിൽ സഹപാഠികളായിരുന്നു പ്രതികള്‍. പിന്നീട് ഇരുവരും പ്രണയത്തിലായി മയക്കുമരുന്ന് കച്ചവടത്തിലേക്ക് തിരിയുകയായിരുന്നു. ജീവിത പ്രാരാബ്‌ദങ്ങള്‍ കാരണമാണ് യുവതി സിവില്‍ എഞ്ചിനീയറിങ് ജോലി ഒഴിവാക്കിയതെന്ന് പറഞ്ഞതായി പൊലീസ് പറഞ്ഞു.
ALSO READ: വ്യോമസേന ഫ്ലൈറ്റ് കേഡറ്റുമാരുടെ പാസിങ് ഔട്ട് പരേഡ്; രക്ഷിതാക്കൾക്ക് ക്ഷണമില്ല