ബഗലകോട്ട് : കര്‍ണാടകയിലെ ബഗലകോട്ടിലെ കര്‍ഷക സഹോദരങ്ങള്‍ തങ്ങളുടെ ഒരു കാളയെ വിറ്റത് 14 ലക്ഷം രൂപയ്‌ക്ക്. ഒരു വര്‍ഷം മുമ്പ് അഞ്ച് ലക്ഷം രൂപയ്‌ക്ക് വാങ്ങിയ കാളയെയാണ് 14 ലക്ഷം രൂപയ്‌ക്ക് ഇവര്‍ വിറ്റത്. ജില്ലയിലെ മെറ്റഗുഡ ഹലാകി ഗ്രാമത്തിലെ കാശിലിംഗപ്പ ഗദാദരയും യമനപ്പ ഗദാദരയുമാണ് കാളയെ വിറ്റത്.
നന്ദഗാവ് ഗ്രാമത്തിലെ വിത്തലയാണ് 14 ലക്ഷം രൂപയ്‌ക്ക് കാളയെ വാങ്ങിയത്. കര്‍ണാടകയിലും മഹാരാഷ്‌ട്രയിലുമായി നടന്ന നിരവധി കാളയോട്ട മത്സരങ്ങളില്‍ വിജയിച്ച കാളയാണ് 14 ലക്ഷത്തിന് വില്‍ക്കപ്പെട്ടത്. മത്സരങ്ങളില്‍ നിരവധി സമ്മാനങ്ങളാണ് ഈ കാള നേടിയത്.
സമ്മാനത്തുകയായി 12 ലക്ഷം രൂപയോളം ഇതിന് ലഭിച്ചിട്ടുണ്ട്. കൂടാതെ ആറ് ബൈക്കുകള്‍, സ്വര്‍ണാഭരണങ്ങള്‍ എന്നിവയും ഈ കാളയ്‌ക്ക് ലഭിച്ചു. അതുകൊണ്ട് തന്നെ നല്ല വരുമാനമാണ് ഈ കാള ഉടമകളായ കര്‍ഷക സഹോദരന്‍മാര്‍ക്ക് നല്‍കിയത്. ഗ്രാമത്തിലെ എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്ന ഈ കാളയെ വികാര നിര്‍ഭരമായണ് അവര്‍ യാത്ര അയച്ചത്.