ബെംഗളൂരു: പൊതുയിടങ്ങളില്‍ പുകവലി ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് പരാതി നല്‍കുന്നതിനായി 'സ്റ്റോപ്പ് ടൊബാക്കോ' എന്ന മൊബൈല്‍ ആപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങി കര്‍ണാടക സര്‍ക്കാര്‍. ജിപിഎസ് അടിസ്ഥാനപ്പെടുത്തിയാണ് ആപ്പ് പ്രവര്‍ത്തിക്കുക.
പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നതിന്‍റെ ഫോട്ടോ എടുത്തതിന് ശേഷം ഈ ആപ്പില്‍ അപ്‌ലോഡ് ചെയ്‌ത് പരാതി നല്‍കാന്‍ സാധിക്കും. ഈ പരാതി ജില്ല പുകയില നിയന്ത്രണ യൂണിറ്റിലേക്കാണ് എത്തുക. ജിപിഎസ് അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തിക്കുന്നതിനാല്‍ എവിടെ നിന്നാണ് ഫോട്ടോ എടുത്തതെന്ന് മനസിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കും. ഉടന്‍ തന്നെ ഉദ്യോഗസ്ഥര്‍ എത്തുകയും നിയമം ലംഘിച്ച ആള്‍ക്ക് ഫൈന്‍ ചുമത്തുകയും ചെയ്യുന്നു.